Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റോഹിങ്ക്യൻ കൂട്ടക്കൊലയെ സംബന്ധിച്ച കേസിൽ മ്യാന്മറിനായി അന്താരാഷ്ട്ര അഭിഭാഷകരെ നിയോഗിക്കുമെന്ന് ആങ് സാൻ സ്യൂചി; പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗാംബിയ നൽകിയ പരാതിയിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ പൊരുതുക സ്യൂചിയുടെ വ്യക്തിത്വത്തിനെതിരായ ആരോപണങ്ങളെ ചെറുക്കാൻ; കേസിനെ സ്വയം നേരിടാൻ തീരുമാനിച്ചത് വംശഹത്യയ്‌ക്കെതിരെ പ്രതികരിക്കുന്നതിൽ സ്യൂചി പരാജയപ്പെട്ടെന്ന ആരോപണത്തെ തുടർന്ന്

റോഹിങ്ക്യൻ കൂട്ടക്കൊലയെ സംബന്ധിച്ച കേസിൽ മ്യാന്മറിനായി അന്താരാഷ്ട്ര അഭിഭാഷകരെ നിയോഗിക്കുമെന്ന് ആങ് സാൻ സ്യൂചി; പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗാംബിയ നൽകിയ പരാതിയിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ പൊരുതുക സ്യൂചിയുടെ വ്യക്തിത്വത്തിനെതിരായ ആരോപണങ്ങളെ ചെറുക്കാൻ; കേസിനെ സ്വയം നേരിടാൻ തീരുമാനിച്ചത് വംശഹത്യയ്‌ക്കെതിരെ പ്രതികരിക്കുന്നതിൽ സ്യൂചി പരാജയപ്പെട്ടെന്ന ആരോപണത്തെ തുടർന്ന്

മറുനാടൻ ഡെസ്‌ക്‌

ജെനീവ: 2017ൽ മ്യാന്മറിൽ നടന്ന റോഹിങ്യൻ കൂട്ടക്കൊലയെ സംബന്ധിച്ച കേസിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ മ്യാന്മർ സർക്കാരിനായി അന്താരാഷ്ട്ര അഭിഭാഷകരെ തന്നെ നിയോഗിക്കുമെന്ന് മ്യാന്മർ സ്റ്റേറ്റ് കൗൺസിലർ ആങ് സാൻ സ്യൂചി. മ്യാന്മറിനെതിരെ ആഫ്രിക്കൻ രാഷ്ട്രമായ ഗാമ്പിയ സമർപ്പിച്ച ഹർജിക്കെതിരെയാണ് സ്യൂചി അന്താരാഷ്ട്ര കോടതിയിൽ ഹാജരാകുക.  'ഗാമ്പിയ നൽകിയ പരാതിക്കെതിരെ പ്രമുഖരായ അന്താരാഷ്ട്ര അഭിഭാഷകരെയാണ് ഏർപ്പെടുത്തിയിരിക്കുന്നത്' സ്യൂചിയുടെ ഓഫീസ് ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു. 'സ്യൂചിയും സംഘവും മ്യാന്മറിന്റെ ദേശ താൽപര്യം സരക്ഷിക്കുന്നതിനായി നെതർലാൻഡിലെ ഹേഗിലേക്ക് പോകും,' കുറിപ്പിൽ പറയുന്നു.

പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗാംബിയയാണ് മ്യാന്മറിനെതിരെ അന്താരാഷ്ട്ര കോടതിയിൽ പരാതി നൽകിയത്. വംശഹത്യ ലക്ഷ്യത്തോടെയായിരുന്നു മ്യാന്മർ സൈന്യത്തിന്റെ നടപടികളെന്ന് യുഎൻ അന്വേഷണം സംഘം അഭിപ്രായപ്പെട്ടിരുന്നു. യുഎൻ അന്വേഷണ സംഘത്തിന്റെ അഭിപ്രായത്തെ എതിർത്ത മ്യാന്മർ സർക്കാർ, തീവ്രവാദത്തെ ഇല്ലാതാക്കാനായിരുന്നു നടപടിയെന്ന് വ്യക്തമാക്കിയിരുന്നു. ഡിസംബർ 10 മുതൽ 12 വരെയാണ് അന്താരാഷ്ട്ര കോടതി കേസ് പരിഗണിക്കുന്നത്.

തന്റെ വ്യക്തിത്വത്തിനെതിരെയുള്ള ആരോപണത്തെ ചെറുക്കാൻ ആങ് സാൻ സൂകി പ്രതിനിധിയെ അയക്കുമെന്ന് സൂകിയുടെ പാർട്ടിയായ നാഷണൽ ലീഗ് ഫോർ ഡെമോക്രസിയുടെ വക്താവ് വ്യക്തമാക്കി. മ്യാന്മറിലെ മനുഷ്യാവകാശ ലംഘത്തിനെതിരെ സൂകി പ്രതികരിച്ചില്ലെന്ന ആരോപണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വക്താവ് പറഞ്ഞു. 2017ൽ റോഹിങ്യൻ മുസ്ലീങ്ങൾക്കു നേരെ മ്യാന്മർ സൈന്യം കടുത്ത നടപടികൾ സ്വീകരിച്ചപ്പോൾ 7.30 ലക്ഷത്തോളം പേരാണ് ബംഗ്ലാദേശിലേക്കും ഇന്ത്യയിലേക്കും കുടിയേറിയത്. 24000ത്തോളം റോഹിങ്യൻ മുസ്ലീങ്ങളാണ് സൈനിക നടപടിയിൽ കൊല്ലപ്പെട്ടത്.

ലോക കോടതിയിൽ ഒരു രാഷ്ട്രത്തിനു മാത്രമാണ് മറ്റൊരു രാഷ്ട്രത്തിനെതിരെ കേസ് ഫയൽ ചെയ്യാനാകുക. പടിഞ്ഞാറൻ മുസ്ലിം ഭൂരിപക്ഷ ആഫ്രിക്കൻ രാഷ്ട്രമായ ഗാമ്പിയക്ക് 57 ഇസ്ലാമിക് രാഷ്ട്രങ്ങളുടെ പിന്തുണയുണ്ട്.

വംശഹത്യയ്‌ക്കെതിരെ പ്രതികരിക്കുന്നതിൽ സ്യൂചി പരാജയപ്പെട്ടെന്നാണ് ആരോപണം. അതുകൊണ്ട് കേസ് സ്വയം നേരിടാനാണ് സ്യൂചി തീരുമാനിച്ചതെന്ന് അവരുടെ പാർട്ടിയായ നാഷ്ണൽ ലീഗ് ഫോർ ഡെമോക്രസിയുടെ വക്താവ് മയോ ന്യൂന്ത് പറഞ്ഞു. 1948ലെ വംശഹത്യയ്‌ക്കെതിരെയുള്ള കൺവെൻഷനിൽ ഒപ്പുവെച്ച രാഷ്ട്രങ്ങളാണ് ഗാമ്പിയയും മ്യാന്മറും. വംശഹത്യ അടക്കമുള്ള കുറ്റകൃത്യങ്ങൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നായിരുന്നു വാഗ്ദാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP