Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സോഷ്യൽ മീഡിയ വഴി പരിചയപ്പെടുന്ന യുവതികൾക്ക് ജോലി വാഗ്ദാനം ചെയ്ത് മുന്തിയ ഹോട്ടലുകളിൽ വിളിച്ചുവരുത്തി പീഡനം; ഇൻർവ്യൂവിന് വിളിച്ചിട്ട് തനിനിറം കാട്ടിയപ്പോൾ ബ്യൂട്ടീഷന്റെ പരാതിയിൽ നിലമ്പൂർ സ്വദേശി പിടിയിൽ

സോഷ്യൽ മീഡിയ വഴി പരിചയപ്പെടുന്ന യുവതികൾക്ക് ജോലി വാഗ്ദാനം ചെയ്ത് മുന്തിയ ഹോട്ടലുകളിൽ വിളിച്ചുവരുത്തി പീഡനം; ഇൻർവ്യൂവിന് വിളിച്ചിട്ട് തനിനിറം കാട്ടിയപ്പോൾ ബ്യൂട്ടീഷന്റെ പരാതിയിൽ നിലമ്പൂർ സ്വദേശി പിടിയിൽ

പ്രകാശ് ചന്ദ്രശേഖർ

അങ്കമാലി: വലിയ ബിസിനസുകാരനെന്ന വ്യാജേന മുന്തിയ ഹോട്ടലുകളിൽ മുറിയെടുത്ത് ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളെ വിളിച്ചു വരുത്തി പീഡനത്തിന് വിധേയമാക്കിയ വിരുതൻ പൊലീസ് പിടിയിൽ. ഇന്റർവ്യൂവിനെന്നു പറഞ്ഞ് ഹോട്ടൽമുറിയിൽ വിളിച്ചുവരുത്തി യുവതിയെ പീഡിപ്പിച്ച കേസിൽ നിലമ്പൂർ കരിമ്പുഴ ഇറയത്തറയിൽ അയൂബ്(35) ആണ് അറസ്റ്റിലായത്. സാമൂഹിക മാധ്യമങ്ങൾ വഴി പരിചയപ്പെടുന്ന സ്ത്രീകളെ വിളിച്ചു വരുത്തി ലൈംഗിക ചൂഷണം നടത്തുകയായിരുന്നു ഇയാളുടെ രീതിയെന്നാണ് പൊലീസ് നൽകുന്ന സൂചന.

ബ്യൂട്ടീഷ്യനായ കോട്ടയം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് ഇയാൾ ഇപ്പോൾ പിടിയിലായത്. യുവാവ് കൊച്ചിയിൽ തുടങ്ങാനുദ്ദേശിക്കുന്ന പുതിയ ബ്യൂട്ടി പാർലറിലേക്ക് മാനേജരെ ആവശ്യമുണ്ടെന്നു പറഞ്ഞാണ് ഇന്റർവ്യൂവിനായി അത്താണിയിലെ ഹോട്ടലിലേക്ക് യുവതിയെ വിളിപ്പിച്ചത്. നേരത്തെ ഫേസ്‌ബുക്ക് വഴിയാണ് അയൂബ് നാൽപതുകാരിയും രണ്ടു കുട്ടികളുടെ മാതാവുമായ യുവതിയെ പരിചയപ്പെട്ടത്. ഭർത്താവുമായി അകന്നു കഴിയുകയാണിവർ. യുവതിയുടെ പരാതിയെത്തുടർന്ന് ചെങ്ങമനാട് പൊലീസാണ് ഇയാളെ അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കി, റിമാൻഡു ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP