Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'വെയിൽ' സിനിമയിൽ അഭിനയിക്കാൻ ഷെയ്ൻ നിഗം എത്തുന്നില്ല; കാരണം പറയാതെ സെറ്റിൽ നിന്ന് ഇറങ്ങിപ്പോകുന്നു; തുടർച്ചയായി ഷൂട്ടിങ് മുടങ്ങുന്നു; മുടി വെട്ടൽ വിവാദം കെട്ടടങ്ങിയതിന് പിന്നാലെ നടനെതിരെ വീണ്ടും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് പരാതിയുമായി നിർമ്മാതാവ് ജോബി ജോർജ്; ഷെയിൻ ആദ്യം 'വെയിൽ' പൂർത്തിയാക്കട്ടെ...മറ്റുസിനിമകളിൽ നടനെ സഹകരിപ്പിക്കരുതെന്ന് അസോസിയേഷൻ; മലയാള സിനിമയ്ക്ക് തലവേദനയായി വിവാദം വീണ്ടും

'വെയിൽ' സിനിമയിൽ അഭിനയിക്കാൻ ഷെയ്ൻ നിഗം എത്തുന്നില്ല; കാരണം പറയാതെ സെറ്റിൽ നിന്ന് ഇറങ്ങിപ്പോകുന്നു; തുടർച്ചയായി ഷൂട്ടിങ് മുടങ്ങുന്നു; മുടി വെട്ടൽ വിവാദം കെട്ടടങ്ങിയതിന് പിന്നാലെ നടനെതിരെ വീണ്ടും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് പരാതിയുമായി നിർമ്മാതാവ് ജോബി ജോർജ്; ഷെയിൻ ആദ്യം 'വെയിൽ' പൂർത്തിയാക്കട്ടെ...മറ്റുസിനിമകളിൽ നടനെ സഹകരിപ്പിക്കരുതെന്ന് അസോസിയേഷൻ; മലയാള സിനിമയ്ക്ക് തലവേദനയായി വിവാദം വീണ്ടും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടൻ ഷെയിൻ നിഗമിനെതിരെ വീണ്ടും പരാതി. ഗുഡ് വിൽ എന്റർടെയിന്റ്മെന്റ് ഉടമയും നിർമ്മാതാവുമായ ജോബി ജോർജ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് പരാതി നൽകി. തുടർച്ചയായി ഷൂട്ടിങ് മുടങ്ങുന്ന സാഹചര്യമെന്ന് നിർമ്മാതാവ് പരാതിപ്പെട്ടു. സിനിമയിൽ അഭിനയിക്കാൻ എത്തുന്നില്ല. തുടർച്ചയായി ഷൂട്ടിങ് മുടങ്ങുന്ന സാഹചര്യമാണെന്നും ഇതുമൂലം ലക്ഷങ്ങളുടെ നഷ്ടം ഷെയിൻ ഉണ്ടാക്കിയെന്നും ജോബി ജോർജ് പരാതിയിൽ വ്യക്തമാക്കുന്നു. പലപ്പോഴും കാരണം പറയാതെ സെറ്റിൽ നിന്നും ഷെയിൻ ഇറങ്ങിപോകും. ഈ മാസം 15 മുതൽ സെറ്റിൽ വന്നത് ചുരുക്കം സമയങ്ങളിൽ മാത്രം എന്ന് വെയിൽ സിനിമ പ്രവർത്തകരും വ്യക്തമാക്കി

.ജോബി ജോർജിന്റെ വെയിൽ എന്ന ചിത്രം ഷെയ്ൻ പൂർത്തിയാക്കുമെന്നായിരുന്നു ധാരണ. എന്നാൽ ജോബിയുടെ തന്നെ അടുത്ത ചിത്രത്തിൽ നിന്നും ഷെയിൻ പിന്മാറി. നവംബർ 16 മുതൽ ജോബിയുടെ വെയിൽ എന്ന ചിത്രത്തിൽ ഷെയ്ൻ അഭിനയിക്കുമെന്നും ധാരണയിലെത്തി.

ഷെയ്നിന്റെ കുടുംബത്തെ അവഹേളിച്ചതിൽ ജോബി ജോർജ് മാപ്പ് പറഞ്ഞു. 40 ലക്ഷം നൽകാനായിരുന്നു കരാർ. 30 ലക്ഷം കൊടുത്തെന്ന് ജോബി പറഞ്ഞത് ശരിയല്ല. നിർമ്മാണത്തിലുള്ള രണ്ടുചിത്രങ്ങൾ കരാർപ്രകാരം പൂർത്തീകരിക്കാൻ ഷെയിനിനോട് ആവശ്യപ്പെടുമെന്നും ഷെയിനും ജോബിയുമായുള്ള പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുമെന്നും സംഘടനാനേതൃത്വം വ്യക്തമാക്കിയിരുന്നു. മറ്റൊരു സിനിമയ്ക്കായി താൻ മുടിമുറിച്ചതിന് ജോബി വധഭീഷണി മുഴക്കിയെന്നാരോപിച്ച ഷെയ്ൻ ഓഡിയോ ക്ലിപ്പുകൾ പുറത്തു വിട്ടിരുന്നു.

തുടർന്ന് ജോബി കൊച്ചിയിൽ വാർത്തസമ്മേളനം നടത്തി. ഷെയ്നെ ഭീഷണിപ്പെടുത്തിയിട്ടില്ല എന്ന് പറഞ്ഞ ജോബി, 30 ലക്ഷം രൂപയാണ് ചിത്രത്തിനായി ഷെയ്ൻ ചോദിച്ച പ്രതിഫലമെന്നും പിന്നീട് ചിത്രീകരണം തുടങ്ങിയപ്പോൾ അത് 40 ലക്ഷമാക്കിയെന്നും പറയുന്നു. ഭീഷണിപ്പെടുത്തുകയല്ല തന്റെ അവസ്ഥ പറയുകയാണുണ്ടായത്. സിനിമയുമായി സഹകരിക്കാതെ പോയാൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് പറഞ്ഞിരുന്നതായും ജോബി ജോർജ് മാധ്യമങ്ങളെ അറിയിച്ചിരുന്നു.

'വെയിൽ സിനിമയുടെ തുടക്കവും മുതൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു'. ഇപ്പോൾ എല്ലാം പരിഹരിച്ചതായും ഷെയ്ൻ കൂട്ടിച്ചേർത്തു. അമ്മയുടെയും കേരള ഫിലിം പ്രൊഡ്യൂസർ അസോസിയേഷന്റെയും പ്രതിനിധികളും ചിത്രീകരണം തീരും വരെ ഇവർക്കിടയിൽ മധ്യസ്ഥത നിൽക്കാനും യോഗത്തിൽ തീരുമാനമായി. എന്നാൽ ജോബിയുടെ സിനിമകളിൽ ഇനി മേലിൽ താൻ അഭിനയിക്കില്ലെന്നും ഷെയ്ൻ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP