Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ക്ലാസ് മുറിയിലെ മാളങ്ങൾ നോക്കേണ്ടത് വിദ്യാഭ്യാസ വകുപ്പോ എഞ്ചിനീയറോ അല്ല; ബത്തേരി സ്‌കൂളിലെ പിടിഎയ്ക്ക് എന്തായിരുന്നു പണിയെന്നും മന്ത്രി ജി സുധാകരൻ; അഞ്ചാം ക്ലാസുകാരി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ വീഴ്‌ച്ച സംഭവിച്ചത് സ്‌കൂളിനെന്ന് വിദ്യാഭ്യാസ മന്ത്രിയും; ചെരുപ്പിടാതെ ക്ലാസിൽ കയറണമെന്ന ഒരു നിർദ്ദേശവും നിലവിലില്ല; ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ എല്ലാ നടപടികളും കൈക്കൊള്ളും; ഷഹ്ല ഷെറിന്റെ മാതാപിതാക്കളെ ശനിയാഴ്‌ച്ച കാണുമെന്നും സി രവീന്ദ്രനാഥ്

ക്ലാസ് മുറിയിലെ മാളങ്ങൾ നോക്കേണ്ടത് വിദ്യാഭ്യാസ വകുപ്പോ എഞ്ചിനീയറോ അല്ല; ബത്തേരി സ്‌കൂളിലെ പിടിഎയ്ക്ക് എന്തായിരുന്നു പണിയെന്നും മന്ത്രി ജി സുധാകരൻ; അഞ്ചാം ക്ലാസുകാരി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ വീഴ്‌ച്ച സംഭവിച്ചത് സ്‌കൂളിനെന്ന് വിദ്യാഭ്യാസ മന്ത്രിയും; ചെരുപ്പിടാതെ ക്ലാസിൽ കയറണമെന്ന ഒരു നിർദ്ദേശവും നിലവിലില്ല; ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ എല്ലാ നടപടികളും കൈക്കൊള്ളും; ഷഹ്ല ഷെറിന്റെ മാതാപിതാക്കളെ ശനിയാഴ്‌ച്ച കാണുമെന്നും സി രവീന്ദ്രനാഥ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വയനാട്ടിൽ പാമ്പുകടിയേറ്റ് മരിച്ച അഞ്ചാം ക്ലാസുകാരിയുടെ മാതാപിതാക്കളെ ശനിയാഴ്‌ച്ച സന്ദർശിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ സ്‌കൂളിന്റെ ഭാഗത്ത് വീഴ്‌ച്ച പറ്റിയിട്ടുണ്ട്. സ്‌കൂൾ കെട്ടിടം പുതുക്കിപ്പണിയാൻ നേരത്തേ പണം അനുവദിച്ചിരുന്നു. കുഴികൾ അടയ്ക്കാൻ നിർദ്ദേശം നൽകിയെന്നും മന്ത്രി പറഞ്ഞു.

ചെരുപ്പിടാതെ ക്ലാസിൽ കയറണമെന്ന ഒരു നിർദ്ദേശവും നിലവിലില്ല. സംഭവം ആവർത്തിക്കാതിരിക്കാൻ ആവശ്യമായ എല്ലാ നടപടികളും കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അദ്ധ്യാപകനെ സസ്‌പെൻഡ് ചെയ്തതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം, സ്‌കൂൾ പിടിഎക്കെതിരെ രൂക്ഷ വിമർശനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ രംഗത്തെത്തി. ബത്തേരി സ്‌കൂളിലെ പിടിഎയ്ക്ക് എന്തായിരുന്നു പണിയെന്ന് അദ്ദേഹം ചോദിച്ചു. പിടിഎയുടെ ജോലിയാണ് ക്ലാസ് മുറികളിലെ മാളങ്ങൾ അടയ്ക്കേണ്ടത്. വിദ്യാഭ്യാസ വകുപ്പോ എൻജിനിയറോ വന്ന് നോക്കേണ്ട കാര്യമൊന്നുമല്ല ഇത്. സ്‌കൂൾ പിടിഎയ്ക്ക് മറ്റെന്തായിരുന്നു അവിടെ ജോലിയെന്നും മന്ത്രി ചോദിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് സ്‌കൂൾ തല്ലിത്തകർത്തത് തെറ്റായ നടപടിയാണ്. ചെറുപ്പക്കാരായ പത്തുപതിനഞ്ചു പേർ വന്ന് അക്രമാസക്തമായി സ്‌കൂൾ തല്ലിത്തകർക്കുകയായിരുന്നു. കുട്ടി മരിച്ചതിനു കാരണം സ്‌കൂൾ ആണ് എന്ന മട്ടിലാണ് അവർ പെരുമാറിയതെന്നും സുധാകരൻ ആരോപിച്ചു.

ക്ലാസിലെ പൊത്തിൽ നിന്നും പാമ്പുകടിയേറ്റാണ് ഷഹ്‌ല ഷെറിൻ എന്ന വിദ്യാർത്ഥിനി മരിച്ചത്. പാമ്പുകടിയേറ്റതായി ഷഹ്‌ലയും സഹപാഠികളും പലതവണ പറഞ്ഞിട്ടും അര മണിക്കൂറിന് ശേഷം പിതാവ് എത്തിയ ശേഷമാണ് കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയത്. അദ്ധ്യാപകർക്ക് ക്ലാസിൽ ചെരിപ്പിട്ട് കയറാം എന്നാൽ തങ്ങൾ ചെരിപ്പിട്ടാൽ അടിക്കുമെന്ന് കുട്ടികൾ വെളിപ്പെടുത്തിയിരുന്നു. സ്‌കൂളിനെതിരെ വിദ്യാർത്ഥികൾ വിമർശനവുമായി മാധ്യമങ്ങളെ സമീപിച്ചിരുന്നു.

ബുധനാഴ്ച വൈകിട്ടോടെയാണ് ബത്തേരി ഗവ.സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷഹ്ല ഷെറിന് പാമ്പുകടിയേറ്റത്. കുട്ടിയുടെ അവസ്ഥ മോശമായിട്ടും അദ്ധ്യാപകർ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ തയ്യാറായില്ല. കുട്ടിയുടെ പിതാവ് വരുന്നിടം വരെ കാത്തുനിൽക്കുകയായിരുന്നു. കുട്ടിയുടെ കാലിൽ ബെഞ്ചു തട്ടിയതാണെന്നും കല്ലു കൊണ്ട് പോറിയതാണെന്നും ആണി കൊണ്ട് മുറിഞ്ഞതാണെന്നുമൊക്കെയാണ് ഷജിൽ എന്ന അദ്ധ്യാപകൻ തങ്ങളോട് പറഞ്ഞതെന്നും സഹപാഠികൾ പറയുന്നു.

സ്‌കൂൾ വിടാൻ അഞ്ചുമിനുട്ട് ഉള്ളപ്പോൾ, കുട്ടിയുടെ പിതാവ് വന്നതിനു ശേഷമാണ് ഷഹ്ലയെ സ്‌കൂളിൽ നിന്ന് കൊണ്ടുപോയത്. മൂന്ന് പത്തോടെയാകണം ഷഹ്ലയെ പാമ്പ് കടിച്ചിട്ടുണ്ടാവുക. കസേരയിൽ ഇരിക്കാൻ അവൾക്ക് പറ്റുന്നുണ്ടായിരുന്നില്ല. തളർന്നു വീഴുകയായിരുന്നു. കാലിൽനിന്ന് രക്തം വാർന്നൊഴുകുന്നുണ്ടായിരുന്നു. ഒരു ടീച്ചർ മുറിവ് കഴുകി കൊടുത്തു. എന്നെ പാമ്പ് കടിച്ചതാണ്. എന്നെ ആശുപത്രിയിൽ കൊണ്ടുപോകണം എന്ന് ഷഹ്ല തന്നെ പറഞ്ഞു. എന്നാൽ ഒരു അദ്ധ്യാപകരും ഇവിടുന്ന് അനങ്ങിയിട്ടില്ല. കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ തയ്യാറായില്ല.

രക്ഷിതാവ് എത്തിയതിനു ശേഷം കുട്ടിയെ ആദ്യം സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് ഡോക്ടറുടെ നിർദ്ദേശത്തെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുംപോകും വഴി കുട്ടിയുടെ സ്ഥിതി വഷളായി. തുടർന്ന് ദേശീയപാതയ്ക്കരികിലുള്ള വൈത്തിരി ചേലോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അവിടെ വച്ചാണ് കുട്ടി മരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP