Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രതിപക്ഷ ബഹളത്തിലും വിദേശ സന്ദർശനത്തിനൊരുങ്ങി മുഖ്യനും മന്ത്രിപ്പടയും; മുഖ്യമന്ത്രി പിണറായി അടങ്ങിയ മൂന്നംഗ സംഘം ഇത്തവണ സന്ദർശിക്കുന്നത് ജപ്പാനും കൊറിയയും; ലക്ഷ്യം വികസന പദ്ധതികൾക്കായി പണം കണ്ടെത്തൽ

പ്രതിപക്ഷ ബഹളത്തിലും വിദേശ സന്ദർശനത്തിനൊരുങ്ങി മുഖ്യനും മന്ത്രിപ്പടയും; മുഖ്യമന്ത്രി പിണറായി അടങ്ങിയ മൂന്നംഗ സംഘം ഇത്തവണ സന്ദർശിക്കുന്നത് ജപ്പാനും കൊറിയയും; ലക്ഷ്യം വികസന പദ്ധതികൾക്കായി പണം കണ്ടെത്തൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രതിപക്ഷ എതിർപ്പുകൾക്കിടയിലും വിദേശത്തേക്ക് പറക്കാനൊരുങ്ങി മുഖ്യമന്ത്രിയും മന്ത്രിപ്പടയും. ജപ്പാനും കൊറിയയും സന്ദർശിക്കാനായി മുഖ്യമന്ത്രിയും രണ്ട് മന്ത്രിമാരും വെള്ളിയാഴ്ച പുറപ്പെടും. 13 ദിവസത്തെ സന്ദർശനത്തിനാണ് സംഘം പുറപ്പെടുന്നത്. സാമ്പത്തിക പ്രതിസന്ധിക്കിടെ മുഖ്യമന്ത്രി വിദേശ സന്ദർശനം നടത്തുന്നതിന് എതിർപ്പുമായി പ്രതിപക്ഷം രംഗത്ത് വന്നിട്ടുണ്ട്.

സംസ്ഥാനത്തെ വിവിധ വികസന പദ്ധതികൾക്ക് പണം കണ്ടെത്താനും പുതിയ സാങ്കേതിക വിദ്യകളേക്കുറിച്ച് മനസിലാക്കാനുമാണ് മുഖ്യമന്ത്രിയും മന്ത്രിമാരുമടങ്ങുന്ന സംഘം ജപ്പാനും കൊറിയയും സന്ദർശിക്കുന്നത്. വ്യവസായ മന്ത്രി ഇ.പി ജയരാജനും ഗതാഗത വകുപ്പുമന്ത്രി എകെ ശശീന്ദ്രനുമാണ് മുഖ്യമന്ത്രിക്കൊപ്പം വിദേശ സന്ദർശനത്തിനു പോകുന്നത്.
ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻ വികെ പ്രേമചന്ദ്രനും ചീഫ് സെക്രട്ടറി അടക്കമുള്ള മറ്റ് ഉന്നതോദ്യോഗസ്ഥരും മുഖ്യമന്ത്രിയെ അനുഗമിക്കും. ഗതാഗത വികസനം, മത്സ്യബന്ധനം ഉൾപ്പെടെയുള്ള മേഖലകളിൽ വിദേശസഹായം നേടുകയെന്നതാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.

സംസ്ഥാനം കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് ഇത്രയധികം പേരുമായി മുഖ്യമന്ത്രി വിദേശ സന്ദർശനം നടത്തുന്നത് എന്തിനെന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. മുഖ്യമന്ത്രിയായ ശേഷം വിവിധ ഗൾഫ്, യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും പിണറായി വിജയൻ സന്ദർശനം നടത്തിയിരുന്നു. എന്നാൽ ഇതുവഴി സംസ്ഥാനത്തിന് പ്രത്യേക നേട്ടങ്ങളുണ്ടായിട്ടില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP