Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മതത്തിന്റെ പേരിൽ പോരടിക്കുന്ന ജനങ്ങളും അതിർത്തിയുടെ പേരിൽ തർക്കിക്കുന്ന രാജ്യങ്ങളും; ഭാരതീയ ദർശനങ്ങൾ കാലഘട്ടം ആവശ്യപ്പെടുന്നെന്നും ദലൈലാമ

മതത്തിന്റെ പേരിൽ പോരടിക്കുന്ന ജനങ്ങളും അതിർത്തിയുടെ പേരിൽ തർക്കിക്കുന്ന രാജ്യങ്ങളും; ഭാരതീയ ദർശനങ്ങൾ കാലഘട്ടം ആവശ്യപ്പെടുന്നെന്നും ദലൈലാമ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഭാരതീയ ദർശനങ്ങൾ കാലഘട്ടം ആവശ്യപ്പെടുന്നുണ്ടെന്ന് ടിബറ്റൻ ആത്മീയ നേതാവ് ദലൈ ലാമ. മതത്തിന്റെ പേരിൽ പോരടിക്കുന്ന ജനങ്ങളുടെയും അതിർത്തിയുടെ പേരിൽ തർക്കങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യങ്ങളുടെയും കാലമാണിത്. ഈ കാലഘട്ടത്തിൽ ഇന്ത്യയുടെ പുരാതന പാരമ്പര്യങ്ങളായ അഹിംസയും അനുകമ്പയും ലോകത്തിന് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ന്യൂഡൽഹിയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി സംഘടിപ്പിച്ച പ്രഭാഷണത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. സാർവലൗകിക നൈതികത എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം. ആധുനിക വിദ്യാഭ്യാസത്തിനൊപ്പം 3,000 വർഷം പഴക്കമുള്ള പുരാതന ധാർമിക മൂല്യങ്ങളും പകർന്നു നൽകണമെന്ന് അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP