Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പൊതു വിദ്യാഭ്യാസത്തിന്റെയും പൊതുജനാരോഗ്യത്തിന്റെയും പേരിൽ ഗീർവാണം മുഴക്കുന്ന പിണറായിയുടെ പിള്ളേരറിഞ്ഞോ ഒരു പത്തു വയസുകാരി ക്ലാസിൽ വച്ച് പാമ്പ് കടിയേറ്റ് മരിച്ച വിവരം; എന്നെ ആശുപത്രിയിൽ കൊണ്ടു പോകൂ എന്നു പറഞ്ഞ് കുട്ടി നിലവിളിച്ചപ്പോഴും വീട്ടിൽ പോകാൻ വൈകുമെന്നതിനാൽ ചാവാൻ കാത്തിരുന്ന കൊജ്ഞാണന്മാർ സാറന്മാരായിരിക്കുന്നതും ഈ നാട്ടിലാണ് എന്നറിയാമോ? പ്ഫൂ.. ഇതിനെയാണ് ഇത്രനാൾ കേമം എന്ന് കീറിയത്

പൊതു വിദ്യാഭ്യാസത്തിന്റെയും പൊതുജനാരോഗ്യത്തിന്റെയും പേരിൽ ഗീർവാണം മുഴക്കുന്ന പിണറായിയുടെ പിള്ളേരറിഞ്ഞോ ഒരു പത്തു വയസുകാരി ക്ലാസിൽ വച്ച് പാമ്പ് കടിയേറ്റ് മരിച്ച വിവരം; എന്നെ ആശുപത്രിയിൽ കൊണ്ടു പോകൂ എന്നു പറഞ്ഞ് കുട്ടി നിലവിളിച്ചപ്പോഴും വീട്ടിൽ പോകാൻ വൈകുമെന്നതിനാൽ ചാവാൻ കാത്തിരുന്ന കൊജ്ഞാണന്മാർ സാറന്മാരായിരിക്കുന്നതും ഈ നാട്ടിലാണ് എന്നറിയാമോ? പ്ഫൂ.. ഇതിനെയാണ് ഇത്രനാൾ കേമം എന്ന് കീറിയത്

മറുനാടൻ ഡെസ്‌ക്‌

വളരെ ഹൃദയഭേദകമായ ഒരു വാർത്തയാണ് ഇന്നലെ മുതൽ മലയാളികൾ ശ്രവിച്ചുകൊണ്ടിരിക്കുന്നത്. വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിലെ ഒരു സർക്കാർ സ്‌കൂളിൽ ക്ലാസിലിരുന്ന ഒരു പത്ത് വയസുകാരിയായ പെൺകുട്ടിയെ പാമ്പ് കടിച്ച് മരിച്ചു എന്ന വാർത്ത. ഈ സർക്കാർ സ്‌കൂളിലെ പാമ്പ് കടിച്ച പൊത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ പുറത്ത് വന്നിരിക്കുന്നു. നാട്ടുകാർ അവിടെ കയറി ക്ലാസ് റൂമിലെ ദൃശ്യങ്ങൾ പുറംലോകത്തെ കാണിക്കുമ്പോൾ ഞെട്ടിപ്പോകുകയാണ്. ഒരു പൊത്തല്ല. ഒന്നിലധികം പൊത്തുകൾ ആ ക്ലാസ് റൂമിൽ മാത്രമുണ്ട്. അങ്ങനെ ആ സ്‌കൂളിലെ മിക്ക ക്ലാസുകളിലും പാമ്പുകൾക്ക് കയറി ഇരിക്കാവുന്ന തരത്തിലുള്ള പൊത്തുകൾ ഉണ്ട് എന്ന് അത് കണ്ടവർ പറയുന്നു.

ഏറ്റവും സങ്കടകരമായ കാര്യം, പത്ത് വയസുകാരിയുടെ കാലിൽ പാമ്പ് ആഞ്ഞ് കൊത്തിയിട്ടും ആ കുട്ടിയെ സമയത്ത് ആശുപത്രിയിൽ എത്തിക്കാൻ അദ്ധ്യാപകനോ സ്‌കൂൾ അധികൃതരോ ശ്രമിച്ചില്ല എന്നതാണ്. അഞ്ചാം ക്ലാസുകാരായ സഹപാഠികൾ പോലും കണ്ണീരോടെ പറഞ്ഞു ഷെഹ്‌ലയെ പാമ്പ് കടിച്ചതാണ് എന്ന്. ആ കുട്ടിയുടെ കാല് നീലിച്ച് വരികയും ആ കുട്ടി വിറയ്ക്കുകയും ചെയ്തിട്ടും മാതാപിതാക്കളെ വിവരം അറിയിച്ച് അവരെ ഭാരം ഏൽപ്പിച്ച് ബെല്ലടിക്കുമ്പോൾ തന്നെ വീട്ടിൽ പോകാൻ കാത്തിരിക്കുക്കയായിരുന്നു ആ അദ്ധ്യാപകർ. ആ കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ അദ്ധ്യാപകർ വൈകിയതിന്റെ ഏക കാരണം ക്ലാസ് കഴിയാറായതുകൊണ്ട് ആ കുട്ടിയുമായി ആശുപത്രിയിൽ പോയാൽ സമയത്ത് വീട്ടിൽ ചെല്ലാൻ കഴിയില്ല എന്നത് മാത്രമാണ്.

കുട്ടികൾ പറയുന്നു, പാമ്പുകളും മറ്റ് ഇഴജീവികളും വിഹാരകേന്ദ്രമാക്കിയിരിക്കുന്ന ക്ലാസ് റൂമുകളിൽ ചെരുപ്പിട്ട് പോലും കയറാൻ അനുമതി ഇല്ലെന്ന്. ഇതിനെ സങ്കടകരമായ അവസ്ഥ എന്നല്ലാതെ എങ്ങനെ വിശേഷിപ്പിക്കാൻ സാധിക്കും? പഠിപ്പിക്കാൻ താല്പര്യം ഇല്ലാത്ത അദ്ധ്യാപകർ ഒരു കുട്ടിയെ മരണത്തിന് വിട്ട് കൊടുത്തു എന്ന ഞെട്ടിക്കുന്ന വാർത്തയാണ് നമ്മൾ കേട്ടത്. ആ കുട്ടിയെ പാമ്പ് കടിച്ചു എന്ന് തിരിച്ചറിയാൻ അവിടുത്തെ അദ്ധ്യാപകർക്ക് കഴിഞ്ഞില്ലെങ്കിൽ അവർ അദ്ധ്യാപനവൃത്തിക്ക് യാതൊരു തരത്തിലുള്ള അർഹതയും ഉള്ളവരല്ല. ആ കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ മടിച്ച സകല അദ്ധ്യാപകരും സ്‌കൂളിന്റെ ഹെഡ്‌മാസ്റ്ററും അവിടുത്തെ പ്യൂണും അടങ്ങിയ സകലരും ശിക്ഷാർഹരാണ്.

ഒരു വശത്ത് ദയാഹീനതയുടെയും മനുഷ്യത്വരാഹിത്യത്തിന്റെയും ഞെട്ടിക്കുന്ന ഈ എപ്പിസോഡ് തുറന്ന് വരുമ്പോൾ മറുവശത്ത് പിണറായി വിജയൻ സർക്കാർ അധികാരമേറ്റ അന്ന് മുതൽ ഇന്ന് വരെ നാഴികക്ക് നാൽപ്പത് വട്ടം പിണറായി ഭക്തന്മാർ ഉറക്കെ ഘോഷിച്ചുകൊണ്ടിരിക്കുന്ന പൊതുവിദ്യാഭ്യാസത്തിന്റെ ദയനീയ സ്ഥിതിയുടെ നഖചിത്രം കൂടി ഈ കുട്ടിയിലൂടെ പുറംലോകം അറിയുന്നു. കേരളത്തിലെ സർക്കാർ സ്‌കൂളുകളും സർക്കാർ ആശുപത്രികളും പറുദീസയാണെന്നാണ് ഇവർ ദിവസവും മൈക്ക് വെച്ച് ആഘോഷിക്കുന്നത്. സർക്കാർ സ്‌കൂളുകളിൽ വിദ്യാർത്ഥികൾ ചെന്ന് കയറിയാൽ കൊട്ടാരത്തിൽ ഇരിക്കുന്നത് പോലെ ഏസി ചെയ്ത കമ്പ്യൂട്ടർ ലാബിൽ ഇരുന്ന് സുഖവിദ്യാഭ്യാസം കിട്ടുന്ന പറുദീസയുടെ നാടാണ് കേരളം എന്ന് ഇവർ പറഞ്ഞ് നടക്കുന്നു.

പൊതുവിദ്യാഭ്യാസ രംഗത്തും പൊതുജനാരോഗ്യ രംഗത്തും ഈ സർക്കാർ നടത്തിയ വിപ്ലവകരമായ മാറ്റങ്ങളെ കുറിച്ച് ഉപന്യാസങ്ങൾ എഴുതാൻ സഖാക്കൾ തമ്മിൽ മത്സരിക്കുന്നു. എന്നിട്ടും വയനാട് പോലെയൊരു പിന്നോക്ക ജില്ലയിലെ ഒരു സർക്കാർ സ്‌കൂളിൽ പാമ്പുകൾ കയറി ഒളിഞ്ഞിരിക്കുന്ന അനേകം പൊത്തുകൾ ഉള്ള ക്ലാസ് റൂമുകൾ ഉണ്ട് എന്ന് തിരിച്ചറിയുമ്പോൾ എങ്ങനെയാണ് ഞെട്ടാതിരിക്കുന്നത്? ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP