Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അങ്കണവാടി കുടുംബ സർവേ ആരംഭിച്ചു;പിന്തുണ അഭ്യർത്ഥിച്ച് മന്ത്രി കെ.കെ. ശൈലജ ടീച്ചർ

അങ്കണവാടി കുടുംബ സർവേ ആരംഭിച്ചു;പിന്തുണ അഭ്യർത്ഥിച്ച് മന്ത്രി കെ.കെ. ശൈലജ ടീച്ചർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരളത്തിലെ അമ്മമാരിലും കുട്ടികളിലും ഉണ്ടാകുന്ന പോഷണക്കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ പോഷൻ അഭിയാന്റെ ഭാഗമായി സംസ്ഥാന വനിത ശിശുവികസന വകുപ്പ് ആവിഷ്‌കരിച്ച സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായ അങ്കണവാടി കുടുംബ സർവേ ആരംഭിച്ചു. കണ്ണൂർ, കാസർഗോഡ്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് ഇപ്പോൾ സർവേ നടന്നു വരുന്നത്. തിരുവനന്തപുരം മുതലുള്ള ബാക്കി ജില്ലകളിലെ സർവേ ഉടൻ തുടങ്ങുന്നതാണ്.

അങ്കണവാടി വർക്കർമാർ നടത്തുന്ന കുടുംബ സർവേയിൽ എല്ലാവരും കൃത്യമായ വിവരങ്ങൾ നൽകണമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. അങ്കണവാടി വർക്കർമാർ ഗൃഹസന്ദർശനം നടത്തി സ്മാർട്ട് ഫോണിലെ പ്രത്യേക ആപ്ലിക്കേഷനിലൂടെയാണ് വിവര ശേഖരണം നടത്തുന്നത്. സംസ്ഥാനത്തെ ജനങ്ങളുടെ പോഷകാഹാരക്കുറവ് മനസിലാക്കുന്നതിനും തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും ഈ സർവേയിലൂടെ സാധിക്കും. ഈ സർവേയുടെ വിജയകരമായ നടത്തിപ്പിന് എല്ലാവരുടെയും ഭാഗത്തു നിന്നുമുള്ള സഹകരണവും പങ്കാളിത്തവും മന്ത്രി അഭ്യർത്ഥിച്ചു.

കേരളത്തിലെ നിലവിലുള്ള 33,115 അങ്കണവാടി കേന്ദ്രങ്ങളിലൂടെയാണ് സമ്പുഷ്ട കേരളം പ്രവർത്തിക്കുന്നത്. അങ്കണവാടി സേവനങ്ങളുടെ ഗുണമേന്മ വർധിപ്പിക്കുന്നതിനും കൂടുതൽ സുതാര്യവും കാര്യക്ഷമമാക്കുന്നതിനും വിവിധ പ്രവർത്തനങ്ങളാണ് സമ്പുഷ്ട കേരളം പദ്ധതിയിലൂടെ വിഭാവനം ചെയ്തിരിക്കുന്നത്. കേരളത്തിലെ എല്ലാ അങ്കണവാടി വർക്കർമാർക്കും, സൂപ്പർവൈസർമാർക്കും പ്രത്യേക സോഫ്റ്റ്‌വെയറുള്ള ആൻഡ്രോയിഡ് ഫോണുകൾ നൽകി വരുന്നു. ഇതിലൂടെ വിവരങ്ങൾ അപ്പപ്പോൾ അപ് ലോഡ് ചെയ്യാനും ഓരോ കുട്ടികളെപ്പറ്റിയുമുള്ള കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്താനും വളരെ വേഗത്തിൽ പ്രശ്നത്തിലിടപെടാനും അതിന് പരിഹാരം കണ്ടെത്താനും സാധിക്കുന്നു. ഇതിന്റെ പ്രാരംഭ നടപടിയായാണ് അങ്കണവാടി പ്രവർത്തകർ അങ്കണവാടി പ്രദേശത്തിലെ എല്ലാ വീടുകളിലും ഗൃഹസന്ദർശനം നടത്തി വിവരങ്ങൾ ശേഖരിക്കുന്നത്. ഇതിലൂടെ യഥാസമയം കുട്ടികളിലെ വളർച്ച മുരടിപ്പും തൂക്കക്കുറവും പോഷകാഹാരക്കുറവും മനസിലാക്കുന്നു. കൂടാതെ ഓരോ രക്ഷകർത്താക്കൾക്കും തങ്ങളുടെ കുഞ്ഞുങ്ങളുടെ വളർച്ചയുടെ പുരോഗതി വിലയിരുത്താൻ പറ്റുന്നു. ഇത്തരം കുട്ടികൾക്ക് അടിയന്തര ശ്രദ്ധയും പരിചരണവും നൽകുവാനും സാധിക്കുന്നതാണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP