Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നാഷണൽ ലെവൽ നീന്തൽ താരത്തിന്റെ ജീവിതം ദുരിത പൂർണം; ഉപജീവനത്തിനായി ഉള്ളത് ചെറിയൊരു ചായക്കട; ഗോപാൽ പ്രസാദ് യാദവിനെ സഹായിക്കണമെന്ന ആവശ്യവുമായി സോഷ്യൽ മീഡിയയും

നാഷണൽ ലെവൽ നീന്തൽ താരത്തിന്റെ ജീവിതം ദുരിത പൂർണം; ഉപജീവനത്തിനായി ഉള്ളത് ചെറിയൊരു ചായക്കട; ഗോപാൽ പ്രസാദ് യാദവിനെ സഹായിക്കണമെന്ന ആവശ്യവുമായി സോഷ്യൽ മീഡിയയും

മറുനാടൻ മലയാളി ബ്യൂറോ

പാട്‌ന: ലോകത്തെ സമ്പന്ന കായികതാരങ്ങൾ ജീവിക്കുന്ന ഇന്ത്യയിൽ മുൻ നാഷണൽ ലെവൽ നീന്തൽ താരം ഉപജീവനത്തിനായി പൊരുതുന്നത് തെരുവിൽ ചായക്കട നടത്തി. രാജ്യത്തിന് വേണ്ടി നീന്തലുകളിൽ നിരവധി മെഡലുകൾ വാരിക്കൂട്ടിയ ഗോപാൽ പ്രസാദ് യാദവിനാണ് ഈ ദുരവസ്ഥ. കുടുംബത്തെ പോറ്റാൻ ഒരു ചായക്കട നടത്തേണ്ടി വരുമെന്നകാര്യം ഗോപാൽ പ്രസാദ് യാദവ് സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല. എന്നാൽ ഗോപാൽ പ്രസാദിന് വിധിച്ചത് ചായക്കടയും.

നയാതോളയിലെ കാസിപൂരിലാണ് നാഷണൽ സ്വിമ്മർ ടീ സ്റ്റാൾ എന്ന പേരിലുള്ള ഒരു ചെറിയ ചായക്കട സ്ഥിതി ചെയ്യുന്നത്, ബിഹാറിലെ കായികതാരങ്ങളുടെയും ഭരണത്തിന്റെയും അവസ്ഥയുടെ മറ്റൊരു ഉദാഹരണമാണ് ഗോപാലിന്റെ ചായക്കട, ഭരണത്തിന്റെ അനാസ്ഥ കാരണം കഷ്ടപ്പെടുന്നവരാണ് കായികതാരങ്ങളെന്നും ഗോപാൽ വ്യക്തമാക്കുന്നു.

1987 ൽ കൊൽക്കത്തയിൽ നടന്ന ദേശീയ നീന്തൽ മത്സരത്തിൽ ഗോപാൽ ആദ്യമായി ബീഹാറിനെ പ്രതിനിധീകരിച്ചു. 1988 ലും 1989 ലും കേരളത്തിൽ നടന്ന ദേശീയ നീന്തൽ മത്സരത്തിൽ അദ്ദേഹം മികവ് പുലർത്തി. 1988 ൽ ബിസിഎ ദാനാപൂരിൽ നടന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ 100 മീറ്റർ ബാക്ക്‌സ്‌ട്രോക്ക് മത്സരത്തിലും അദ്ദേഹം ഒന്നാമതായി എത്തി.

1990 ൽ തപാൽ വകുപ്പിൽ ജോലി അഭിമുഖത്തിനായി പോയെങ്കിലും ജോലി ലഭിച്ചില്ല. എന്നാൽ, ഇന്ന് ഗോപാൽ ഗംഗാ നദിയിൽ നീന്തൽ പഠിപ്പിക്കുന്നുണ്ട്. ഇത് തന്റെ ഉള്ളിലെ ഇപ്പോഴുമുള്ള നീന്തൽക്കാരനെ ജീവനോടെ നിലനിർത്തുന്നുവെന്ന് അദ്ദേഹം വിശ്വസിക്കുന്നു. മക്കളായ സണ്ണി കുമാറും സോനു കുമാറും നല്ല നീന്തൽക്കാരാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ അദ്ദേഹത്തിന്റെ അവസ്ഥ കണ്ട ശേഷം അവർ നീന്തൽ ഉപേക്ഷിച്ചുവെന്നും ഗോപാൽ പ്രസാദ് വ്യക്തമാക്കി. പക്ഷെ, ഗോപാൽ പ്രസാദ് ഇന്ന് ഈ തെരുവിൽ നിന്നും ചായ വിൽക്കുന്നത് കാണുമ്പോൾ സങ്കടകരമായ കാഴ്ചയാണെന്ന് സ്ഥിരം സന്ദർശകർ പറയുന്നു. മുൻ ദേശിയ താരത്തിന്റെ ദുരവസ്ഥയിൽ സർക്കാർ സഹായിക്കണമെന്നാവശ്യം ശക്തമാകുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP