Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐഎസ്സി കോർപ്പറേറ്റ് ഫുട്‌സാൽ നാളെ: 16 കമ്പനികൾ മാറ്റുരക്കുന്നു

ഐഎസ്സി കോർപ്പറേറ്റ് ഫുട്‌സാൽ നാളെ: 16 കമ്പനികൾ മാറ്റുരക്കുന്നു

സ്വന്തം ലേഖകൻ

ത്തറിലെ ഇന്ത്യൻ പ്രവാസികൾക്കായി സംഘടിപ്പിക്കുന്ന ആദ്യത്തെ കോർപ്പറേറ്റ് ഫുട്സൽ ടൂർണമെന്റ് നാളെ (വെള്ളി) അബൂഹമൂറിലെ ഹാമിൽട്ടൺ ഇന്റർനാഷണൽ സ്‌കൂളിൽ വച്ച് നടക്കും . ഇന്ത്യൻ എംബസിയുടെ കീഴിലുള്ള ഇന്ത്യൻ സ്പോർട്സ് സെന്റർ (ഐഎസ്സി)യുടെ ആഭിമുഖ്യത്തിൽ ആണ് ടൂർണമെന്റ് ആവിഷ്‌കരിച്ചത്, പ്രവാസി തൊഴിലാളികൾക്ക് കളിക്കാൻ ഒരു വേദി ഒരുക്കുന്നതിനായും വിവിധ കമ്പനികൾക്ക് ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനുമാണ് കോർപ്പറേറ്റ് ഫുട്‌സാൽ സംഘടിപ്പിക്കുന്നത്.

ഇൻഡോർ കോർട്ടിൽ കളിക്കുന്ന ഫുട്ബോളിന്റെ അതിവേഗ പതിപ്പാണ് ഫുട്സൽ, ഓരോ ടീമിലും ഒരു സമയം അഞ്ച് അംഗങ്ങൾ ആണ് ഫുട്‌സാലിൽ കളിക്കുക. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തെക്കേ അമേരിക്കയിൽ ആണ് ഫുട്‌സാലിനു തുടക്കം കുറിച്ചത്.

നവംബർ 22 വെള്ളിയാഴ്ച അബു ഹാമൂരിലെ ഹാമിൽട്ടൺ ഇന്റർനാഷണൽ സ്‌കൂളിൽ ഉച്ചകഴിഞ്ഞ് 1 മുതൽ ആണ് മത്സരങ്ങൾ . നോക്കൗട്ട് അടിസ്ഥാനത്തിലുള്ള ടൂർണമെന്റ് രാത്രി 8 മണിക്ക് അവസാനിക്കും. . സാധുവായ രേഖകൾ കൈവശമുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും ടൂർണമെന്റിൽ പങ്കെടുക്കാൻ അവസരമുണ്ട്. വിജയികൾക്ക് 3000 ഖത്തർ റിയാലും റണ്ണേഴ്‌സ് അപ്പിന് 2000 ഖത്തർ റിയാലും ആണ് സമ്മാനത്തുക.

ടൂർണമെന്റിൽ 16 ടീമുകൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞു . ഈ ആഴ്ച തുടക്കത്തിൽ ഇന്റഗ്രേറ്റഡ് ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിൽ നടന്ന ഫിക്ച്ചർ ഡ്രോയിലും മാനേജേർസ് മീറ്റിലും 16 കമ്പനി പ്രതിനിധികളും ടീം മാനേജർമാരും പങ്കെടുത്തു. ചടങ്ങിനെ തസിൻ അമീൻ സ്വാഗതം ചെയ്തു. ഐ.എസ്.സി വൈസ് പ്രസിഡന്റ് ഇ.പി.അബ്ദുൾറഹ്മാൻ ഔദ്യോഗികമായി പരിപാടി ഉദ്ഘാടനം ചെയ്തു. ഫുട്സൽ ഗെയിം പ്രോത്സാഹിപ്പിക്കാനുള്ള ഐഎസ്സിയുടെ ഉദ്ദേശ്യത്തെക്കുറിച്ച് അബ്ദുൾറഹ്മാൻ വിശദീകരിച്ചു, പങ്കെടുക്കുന്ന ടീമുകൾക്ക് എല്ലാവിധ ആശംസകളും നേർന്നു, ഗെയിമുകൾ കാണാൻ കാണികളെ ക്ഷണിക്കുകയും ചെയ്തു. ഐഎസ്സി ഫുട്ബോൾ മേധാവി സഫീർ റഹ്മാൻ അധ്യക്ഷത വഹിച്ചു.

ടൂർണമെന്റ് കോർഡിനേറ്റർമാരായ ഹഫീസ് കെ.വി, തോമസ് ബെന്നറ്റ് എന്നിവർ ടൂർണമെന്റിന്റെ നിയമങ്ങളും നിയന്ത്രണങ്ങളും വിശദീകരിച്ചു. ഉദ്ഘാടന മത്സരത്തിൽ ഖത്തർ ടെക് ക്യുപിപിഎ , ഫെൻസ് കോൺട്രാക്റ്റിങ് കമ്പനിയെ നേരിടും. നറുക്കെടുപ്പ് ചടങ്ങിൽ സംഘാടക സമിതി അംഗങ്ങളായ റഹ്മത്ത്, ഹംസ, അബ്ദുൾറഹ്മാൻ, വിനോദ്, ഹെൽമി, അസ്ലം, സവാദ്, ശ്രീനിവാസ്, രഞ്ജിത്ത്, അഹമ്മദ് എന്നിവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP