Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചിരട്ടപ്പാലിനെയും ഒട്ടുപാലിനെയും റബർ ഉത്പാദക ബോണസ് പദ്ധതിയിൽ ഉൾപ്പെടുത്തണം: മാണി സി കാപ്പൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്തെ റബ്ബർ കർഷകരുടെ പ്രതിസന്ധി പരിഹരിക്കുന്നതിന് ചിരട്ടപാലിനും ഒട്ടുപാലിനും കമ്പോളവില നിശ്ചയിച്ച് റബ്ബർ ഉത്പാദക ബോണസ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നു മാണി സി കാപ്പൻ എം എൽ എ നിയമസഭാ ശ്രദ്ധ ക്ഷണിക്കലിൽ ആവശ്യപ്പെട്ടു. ഇങ്ങനെ വില നിശ്ചയിച്ചാൽ കർഷകർക്ക് ഗുണപ്രദമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ടയർ നിർമ്മാതാക്കൾ ചിരട്ടപ്പാൽ വാങ്ങിക്കുമെന്നതിനാൽ ഉയർന്ന വില കർഷകർക്ക് ലഭ്യമാകും. ചിരട്ടപ്പാലും ഒട്ടുപാലും ഉത്പാദിപ്പിക്കാൻ റബ്ബർഷീറ്റ് ഉത്പാദിപ്പിക്കുന്നതിനെക്കാൾ ചെലവ് കുറവാണ്. റബ്ബർ വെട്ടി പോയി പിറ്റേ ദിവസം വെട്ടാൻ വരുമ്പോൾ ചിരട്ടപ്പാൽ എടുത്താൽ മതിയാകും. ചിരട്ടപ്പാലിൽ ആസിഡ് ഉപയോഗിക്കേണ്ടി വരുന്നതുമില്ല. എന്നാൽ റബ്ബർ ഷീറ്റാക്കാൻ റബ്ബർവെട്ടി വച്ചിട്ട് പിന്നീട് വന്ന് പാൽ ശേഖരിച്ച് ഉറ ഒഴിച്ച ശേഷം വൈകുന്നേരമാകുമ്പോൾ വന്ന് ഷീറ്റാക്കണം. ഈ കാര്യത്തിന് സമയവും മനുഷ്യവിഭവശേഷിയും കൂടുതലായി ഉപയോഗിക്കേണ്ടിവരും.

ചിരട്ടപ്പാലിനും ഒട്ടുപാലിനും കാലാനുസൃതമായ വിലയും ആനുകൂല്യങ്ങളും ലഭ്യമാക്കിയാൽ കുറഞ്ഞ ചെലവിലും കുറഞ്ഞ മനുഷ്യവിഭവശേഷിയിലും കുറഞ്ഞ സമയത്തിലും ഇവ ഉത്പാദിപ്പിക്കാൻ കർഷകർക്ക് സാധിക്കും. സർക്കാർ നടപടിയെടുത്ത് സംസ്ഥാനത്തെ റബ്ബർ കർഷകരുടെ പ്രതിസന്ധി പരിഹരിക്കണമെന്നും മാണി സി കാപ്പൻ നിർദ്ദേശിച്ചു.

പുതിയ റബ്ബർ നയത്തിന്റെ ഭാഗമായി ചിരട്ടപ്പാലിന്റെ ഇന്ത്യൻ സ്റ്റാന്റഡൈസ് നിശ്ചയിക്കുന്നതിന് റബ്ബർ ബോർഡിലെ വിദഗ്ദരുടെ പാനൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാന്റഡൈസ് നിയോഗിച്ചിട്ടുണ്ടെന്നും ചിരട്ടപ്പാലിന്റെ ഗുണനിലവാര മാനദണ്ഡങ്ങൾ നിശ്ചയിച്ചു നൽകുന്ന മുറയ്ക്ക് ചിരട്ടപ്പാലിനെക്കൂടി റബ്ബർ ഉത്പാദക ബോണസ് പദ്ധതിയിൽ ഉൾപ്പെടുത്തുന്ന കാര്യം പരിശോധിക്കുമെന്നു കൃഷി മന്ത്രി വി എസ് സുനിൽകുമാർ മാണി സി കാപ്പനെ അറിയിച്ചു. സംസ്ഥാനത്തെ റബ്ബർ കർഷകർ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് സിയാൽ മാതൃകയിൽ കമ്പനി രൂപീകരിക്കുന്ന കാര്യം സർക്കാർ പരിശോധിച്ചുവരികയാണെന്നും മാണി സി കാപ്പൻ എം എൽ എ ഉന്നയിച്ച ശ്രദ്ധക്ഷണിക്കലിനുള്ള മറുപടിയിൽ മന്ത്രി വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP