Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐഐടി വിദ്യാർത്ഥിനിയുടെ മരണത്തിനു കാരണക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം- പ്രവാസികൾ പ്രതിഷേധം അറിയിക്കും; ജികെപിഎ

ഐഐടി വിദ്യാർത്ഥിനിയുടെ മരണത്തിനു കാരണക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം- പ്രവാസികൾ പ്രതിഷേധം അറിയിക്കും; ജികെപിഎ

സ്വന്തം ലേഖകൻ

കൊല്ലം ജില്ലയിലെ പ്രവാസിയുടെ മകളും ഐഐടി അഖിലേന്ത്യാ എണ്ട്രൻസിൽ ഒന്നാം റാങ്കുകാരിയും ആയിരുന്ന ഫാത്തിമാ ലത്തീഫ് കടുത്ത ഐഐടി ജീവനക്കാരനിൽ നിന്നുമുണ്ടായ അവഹേളനവും മാനസിക സമ്മർദ്ദവും കാരണം ആത്മഹത്യ ചെയ്ത വിഷയത്തിൽ നിയമനടപടികൾ ത്വരിതപ്പെട്ത്തണം എന്നു ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ കൊല്ലം ജില്ല കമ്മറ്റി ആവശ്യപ്പെട്ടു. ഭാരവാഹികൾ ഫാത്തിമയുടെ വീട് സന്ദർശ്ശിച്ച് മാതാപിതാകൾക്ക് നീതി ലഭിക്കാൻ എല്ലാ സഹായവും പിന്തുണയും വാഗ്ദാനം ചെയ്തു.

ഇതോടനുബന്ധിച്ച് ജികെപിഎ സംസ്ഥാനതലത്തിൽ നിന്നും ഉള്ള പ്രവാസികളെ സംഘടിപ്പിച്ച് നവംബർ 25നു രാവിലെ 10 മണിക്ക് കൊല്ലം ജില്ലാ കളക്ടരേറ്റിനു മുന്നിൽ പ്രതിഷേധയോഗം സംഘടിപ്പിക്കും എന്നും ഭാരവാഹികൾ അറിയിച്ചു.

പ്രവാസ ലോകത്ത് അകലങ്ങളിൽ ഇരുന്ന് മക്കൾക്കായ് അധ്വാനിക്കുന്ന ഓരോ പ്രവാസിയുടെയും വേദനയാണു ഫാത്തിമയുടെ മരണം എന്നും ഇനിയും ഒരു വിദ്യാർത്ഥി കൂടെ ആത്മഹത്യ ചെയ്യപ്പെടരുത് എന്നും ജില്ലാ പ്രസിഡന്റ് രഘുനാഥൻ വാഴപ്പള്ളി അറിയിച്ചു.

വിവരവകാശ നിയമപ്രകാരം ചെന്നൈ ഐഐടിയിൽ 10 വർഷം കൊണ്ട് ഇത്തരത്തിൽ 14 വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തതായും ഹൈദറാബാദിലെ രോഹ്ത് വെമുല അടക്കമുള്ള വിഷയത്തിൽ അതിനു കാരണം കണ്ടെത്താനും കുറ്റക്കാരെ ശിക്ഷിക്കാനും നീതിപ്പിഠം നടപടി എടുക്കാത്തതാണു ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണം എന്നും ജികെപിഎ സംസ്ഥാന ട്രഷറർ എം എം അമീൻ ചൂണ്ടിക്കാണിച്ചു.

പ്രതീക്ഷയോടെ വളർത്തുന്ന മക്കൾ ഇങ്ങനെ ഇല്ലാതാക്കുന്നറ്റ് പ്രവാസികൾക്ക് കണ്ട് നിൽക്കാൻ ആവില്ല, ഈ വിഷയത്തെ സാമുദായികമായും രാഷ്ട്രീയമായും ചർച്ച ചെയ്ത് ഇല്ലാതാക്കാതെ ജനകീയ പ്രശ്‌നമായ് കാണുന്നു, ആയതിനായ് നീതി ലഭിക്കും വരെ സമരരംഗത്ത് ഉണ്ടാകുമെന്ന് ജില്ല സെക്രെട്ടറി മുഖതല രാജേന്ദ്രൻ പ്രഖ്യാപിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP