Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഝാർഖണ്ഡിൽ പതിനായിരത്തിലധികം ആദിവാസികൾക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി; മൂന്ന് വർഷത്തിനിടെ രാജ്യദ്രോഹികളായി മുദ്രകുത്തിയത് 11,200 പേരെ

ഝാർഖണ്ഡിൽ പതിനായിരത്തിലധികം ആദിവാസികൾക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി; മൂന്ന് വർഷത്തിനിടെ രാജ്യദ്രോഹികളായി മുദ്രകുത്തിയത് 11,200 പേരെ

സ്വന്തം ലേഖകൻ

റാഞ്ചി: ഝാർഖണ്ഡിൽ പതിനായിരത്തിലധികം ആദിവാസികൾക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തത് വിവാദത്തിലേക്ക്. മൂന്നുവർഷത്തിനിടെ 11,200 പേർക്കെതിരേയാണ് പരോലിസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്. ഇതിനെതിരേ ആദിവാസി സംഘടന ജാർഖണ്ഡ് ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചു.

2017-ൽ ആദിവാസികളുടെ നേതൃത്വത്തിൽ നടന്ന പതൽഗഡി പ്രക്ഷോഭത്തിൽ പങ്കുചേർന്ന പ്രവർത്തകർക്കെതിരേയാണ് കേസ്. ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂൾ പ്രകാരം ആദിവാസിപ്രദേശങ്ങൾക്ക് നൽകിയ പ്രത്യേക സ്വയംഭരണാവകാശത്തിലെ വ്യവസ്ഥകൾ കല്ലിൽ കൊത്തി ഖൂംടി ജില്ലയിലെ ഗ്രാമങ്ങളിൽ സ്ഥാപിച്ചായിരുന്നു പതൽഗഡി പ്രക്ഷോഭം.

ഇതേത്തുടർന്നാണ് പ്രക്ഷോഭത്തിൽ പങ്കെടുത്തവർ എന്നുപറഞ്ഞ് ആദിവാസികൾക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്താൻ തുടങ്ങിയത്. പേര് വ്യക്തമാക്കാതെയാണ് കേസെടുത്തിരിക്കുന്നത്. സംഭവങ്ങളുടെ നിജസ്ഥിതി വ്യക്തമാകുന്നതിന് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്ന ആവശ്യവുമായി മൂന്നുമാസം മുമ്പാണ് ആദിവാസി സംഘടനയായ ആദിവാസി ന്യായ് മഞ്ച് റിട്ട് ഹർജി നൽകിയത്.

അതേസമയം പതിനായിരത്തിലധികം വരുന്ന ആദിവാസികൾക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടും പ്രാദേശികവും ദേശീയവുമായ മാധ്യമങ്ങൾ മൗനം പാലിക്കുന്നതിനെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിമർശിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP