Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് വർണാഭമായ തുടക്കം; അമിതാഭ് ബച്ചൻ ഉദ്ഘാടകനായ മേളയിൽ സുവർണ ജൂബിലി ഐക്കൺ അവാർഡ് രജനീകാന്ത് ഏറ്റുവാങ്ങി; സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഫ്രഞ്ച് നടി ഇസബെല്ല ഹൂപ്പർട്ടിന്; വേദിക്ക് പുറത്ത് പ്രകാശ് ജാവഡേക്കർക്കെതിരേ പ്രതിഷേധം

ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് വർണാഭമായ തുടക്കം; അമിതാഭ് ബച്ചൻ ഉദ്ഘാടകനായ മേളയിൽ സുവർണ ജൂബിലി ഐക്കൺ അവാർഡ് രജനീകാന്ത് ഏറ്റുവാങ്ങി; സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഫ്രഞ്ച് നടി ഇസബെല്ല ഹൂപ്പർട്ടിന്; വേദിക്ക് പുറത്ത് പ്രകാശ് ജാവഡേക്കർക്കെതിരേ പ്രതിഷേധം

മറുനാടൻ ഡെസ്‌ക്‌

പനാജി: അമ്പത് തികഞ്ഞ ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു. ശ്യാമ പ്രസാദ് മുഖർജി സ്റ്റേഡിയത്തിൽ നടന്നചടങ്ങിൽ അമിതാഭ് ബച്ചനാണ് മേള ഉദ്ഘാടനം ചെയ്തത്.സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നൽകുന്ന സുവർണ ജൂബിലി ഐക്കൺ അവാർഡ് നടൻ രജനികാന്ത് ഏറ്റുവാങ്ങി. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് ആദരം. അമിതാഭ് ബച്ചനാണ് രജനിക്ക് പുരസ്‌കാരം സമ്മാനിച്ചത്. ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം നേടിയ ബച്ചനുള്ള പുരസ്‌കാരം രജനികാന്തും സമ്മാനിച്ചു. സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഫ്രഞ്ച് നടി ഇസബെല്ല ഹൂപ്പർട്ടിന് സമ്മാനിച്ചു.ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് സംബന്ധിച്ചു. ബോളിവുഡ് സംവിധായകൻ കരൺ ജോഹറായിരുന്നു ഉദ്ഘാടന ചടങ്ങിന്റെ അവതാരകൻ.

ഉദ്ഘാടന ചടങ്ങിനുശേഷം ശങ്കർ മഹാദേവൻ നയിച്ച സംഗീതവിരുന്ന് അരങ്ങേറി.ഇറ്റാലിയൻ സംവിധായകൻ ഗോരൻ പാസ്‌കൽജെവികിന്റെ ഡെസ്‌പൈറ്റ് ദി ഫോഗാണ് ഉദ്ഘാടനചിത്രം.ഇന്ത്യൻ പനോരമയുടെ ഉദ്ഘാടനചിത്രമായി ഗുജറാത്തി സംവിധായകൻ അഭിഷേക് ഷായുടെ ഹെല്ലാരോ വ്യാഴാഴ്ച പ്രദർശിപ്പിക്കും. കശ്മീരിൽ നിന്നുള്ള നൂറയാണ് നോൺ ഫീച്ചർ വിഭാഗത്തിലെ ഉദ്ഘാടന ചിത്രം. ആഷിഷ് പാണ്ഡയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മലയാളത്തിൽ നിന്നുള്ള മനു അശോകന്റെ ഉയരെ, ടി കെ രാജീവ് കുമാറിന്റെ കോളാമ്പി എന്നീ ചിത്രങ്ങൾ ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിക്കുന്നുണ്ട്.

അതേസമയം ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിക്ക് പുറത്ത് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവഡേക്കർക്കെതിരേ പ്രതിഷേധം അരങ്ങേറി. മഹാദായി നദിയിൽ നടത്തപ്പെടുന്ന പദ്ധതിക്കായി പരിസ്ഥിതി ക്ലിയറൻസ് ലഭിക്കുന്നതിൽനിന്ന് കർണാടക സർക്കാരിനെ ഒഴിവാക്കാനുള്ള പ്രകാശ് ജാവഡേക്കറുടെ നീക്കത്തിനെതിരെയായിരുന്നു പ്രതിഷേധം. പ്രാദേശിക എൻജിഒകളുടെ പ്രതിനിധികളും ഗോവ ഫോർവേഡ് പാർട്ടിയുടെ നേതാക്കളും അടങ്ങുന്ന സംഘമാണ് വേദിക്ക് പുറത്ത് ഗോ ബാക്ക് മുദ്രാവാക്യവുമായി പ്രതിഷേധിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP