Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിക്കറ്റിന് പിന്നിലും മുന്നിലും പരാജയമായ ഋഷഭ് പന്ത്; അവസരം ഏറെ കൊടുത്തിട്ടും ഫോം വീണ്ടെടുക്കാത്ത ഈ ഡൽഹിക്കാരന് വേണ്ടി മുറവിളി ഇപ്പോഴും സജീവം; വിശ്രമം കഴിഞ്ഞ് കോലി മടങ്ങിയെത്തിയാൽ മധ്യനിരയിലും സാധ്യത അടയും; ബംഗ്ലാദേശിനെതിരായ കളികൾ ബൗണ്ടറി ലൈനിന് പുറത്തിരുന്നു കണ്ട സഞ്ജുവിന് തിരുവനന്തപുരത്തെ ട്വന്റി ട്വന്റിയിൽ കളിക്കാനാകുമോ? നിതീ നിഷേധം തുടരില്ലെന്ന വിശ്വാസത്തിൽ മലയാളികൾ; വെസ്റ്റ് ഇൻഡീസിനെതിരെ സഞ്ജു കളിക്കുമോ എന്ന് ഇന്നറിയാം

വിക്കറ്റിന് പിന്നിലും മുന്നിലും പരാജയമായ ഋഷഭ് പന്ത്; അവസരം ഏറെ കൊടുത്തിട്ടും ഫോം വീണ്ടെടുക്കാത്ത ഈ ഡൽഹിക്കാരന് വേണ്ടി മുറവിളി ഇപ്പോഴും സജീവം; വിശ്രമം കഴിഞ്ഞ് കോലി മടങ്ങിയെത്തിയാൽ മധ്യനിരയിലും സാധ്യത അടയും; ബംഗ്ലാദേശിനെതിരായ കളികൾ ബൗണ്ടറി ലൈനിന് പുറത്തിരുന്നു കണ്ട സഞ്ജുവിന് തിരുവനന്തപുരത്തെ ട്വന്റി ട്വന്റിയിൽ കളിക്കാനാകുമോ? നിതീ നിഷേധം തുടരില്ലെന്ന വിശ്വാസത്തിൽ മലയാളികൾ; വെസ്റ്റ് ഇൻഡീസിനെതിരെ സഞ്ജു കളിക്കുമോ എന്ന് ഇന്നറിയാം

സ്വന്തം ലേഖകൻ

മുംബൈ: ഇന്ന് വ്യാഴം... മലയാളി പ്രതീക്ഷയിലാണ്. . വെസ്റ്റിൻഡീസിനെതിരായ ഏകദിന, ട്വന്റി20 മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിക്കുമ്പോൾ അതിൽ സഞ്ജു വി സാംസൺ ഉണ്ടാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. ചീഫ് സിലക്ടർ എം.എസ്.കെ. പ്രസാദിന്റെ അധ്യക്ഷതയിൽ നടക്കുന്ന അവസാന യോഗമായിരിക്കും വ്യാഴാഴ്ചത്തേത്. നിവിലെ സാഹചര്യത്തിൽ സഞ്ജുവിന് ടീമിൽ സ്ഥാനം ഉറപ്പാണ്. എന്നാൽ ഒട്ടും ഫോമിൽ അല്ലാത്ത ഋഷഭ് പന്തിന് വേണ്ടി വാദിക്കുന്നവർ ബിസിസിഐയിലുണ്ട്. ഇത് വീണ്ടും തുർന്നാൽ അത് സഞ്ജുവിന് നീതി നിഷേധിക്കും. ചീഫ് സിലക്ടർ എം.എസ്.കെ. പ്രസാദിന്റെ അധ്യക്ഷതയിൽ നടക്കുന്ന അവസാന യോഗമായിരിക്കും വ്യാഴാഴ്ചത്തേത്. ഋഷഭ് പന്തിനെ അനുകൂലിക്കുന്ന വ്യക്തിയാണ് എം എസ് കെ പ്രസാദ്. ഏതായാലും 15-അംഗ ടീമിൽ സഞ്ജു ഉണ്ടാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ

വെസ്റ്റിൻഡീസിനെതിരെ മൂന്ന് ട്വന്റി20 മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. ഡിസംബർ ആറിന് മുംബൈയിലും എട്ടിന് തിരുവനന്തപുരത്തും 11ന് ഹൈദരാബാദിലുമാണു മത്സരങ്ങൾ. അതിനുശേഷം ഡിസംബർ 15, 18, 22 തീയതികളിലായി ചെന്നൈ, വിശാഖപട്ടണം, കട്ടക്ക് എന്നിവിടങ്ങളിൽ ഏകദിന മത്സരങ്ങൾ. അതായത് തിരുവനന്തപുരത്തെ ട്വന്റി 20 കളിക്കാൻ സഞ്ജു ഉണ്ടാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. വിക്കറ്റ് കീപ്പിങ്ങിലും ബാറ്റിങ്ങിലും പരാജയമായ ഋഷഭ് പന്തിനെ ഇന്ത്യൻ ടീം ഇനിയും പരിഗണിക്കുമോയെന്നാണു ഇതിൽ നിർണ്ണായകം. ഋഷഭ് പന്തിന് വിശ്രമം നൽകിയാൽ ഇന്ത്യൻ ടീമിന്റെ വിക്കറ്റ് കീപ്പറായി സഞ്ജുവിന് കളിക്കാൻ കഴിയും. ട്വന്റി20 പരമ്പരയിലെ ഒരു മത്സരം തിരുവനന്തപുരത്താണെന്നും സഞ്ജുവിന് പ്രതീക്ഷയാണ്.

ബംഗ്ലാദേശിനെതിരായ ട്വന്റി20 ടീമിൽ സഞ്ജു ഉണ്ടായിരുന്നെങ്കിലും ഒരു മത്സരത്തിലും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല.  സൈനിക സേവനം അവസാനിപ്പിച്ച് തിരിച്ചെത്തിയ സീനിയർ താരം എം.എസ്. ധോണിയും പരിശീലനം ആരംഭിച്ചിട്ടുണ്ട്. പരുക്കിന്റെ പിടിയിലുള്ള ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, നവദീപ് സെയ്‌നി, ഭുവനേശ്വർ കുമാർ എന്നിവർക്കു പകരം ശിവം ദുബെ, ഷാർദൂൽ താക്കൂർ തുടങ്ങിയവർ ടീമിൽ തുടരാനാണു സാധ്യത. മികച്ച ഫോമിലുള്ള യുസ്‌വേന്ദ്ര ചെഹലും രവീന്ദ്ര ജഡേജയും ടീമിൽ തുടർന്നേക്കും. തുടർച്ചയായ മത്സരങ്ങൾ കളിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ രോഹിത് ശർമയുടെ ജോലിഭാരവും ശിഖർ ധവാന്റെ മോശം ഫോമും വ്യാഴാഴ്ച നടക്കുന്ന ദേശീയ ടീം സിലക്ഷൻ കമ്മിറ്റിയിൽ ചർച്ചയാകും. മൂന്നു മത്സരങ്ങളുള്ള ഏകദിന പരമ്പരയിൽ രോഹിത് ശർമയ്ക്കു വിശ്രമം അനുവദിക്കുമെന്നാണു വിവരം.

അടുത്ത വർഷം നടക്കുന്ന ന്യൂസീലൻഡ് പര്യടനത്തിനു മുമ്പ് രോഹിത് തിരിച്ചെത്തും. ന്യൂസീലൻഡിനെതിരെ അഞ്ച് ട്വന്റി20, മൂന്ന് ഏകദിനം, രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ കളിക്കുന്നത്. ഈ കലണ്ടർ വർഷത്തിൽ 25 ഏകദിനങ്ങളും 11 ട്വന്റി20 മത്സരങ്ങളുമാണ് രോഹിത് കളിച്ചത്. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയെക്കാളും മത്സരങ്ങൾ കളിച്ചിട്ടുള്ളതും രോഹിതാണ്. രണ്ടു തവണ കോലിക്കു വിശ്രമം അനുവദിച്ചപ്പോഴും രോഹിതാണു ടീമിനെ നയിച്ചത്. അതിനിടെ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് തുടരാനാണ് സാധ്യതയെന്നും റിപ്പോർട്ടുണ്ട്. ബംഗ്ലാദേശുമായുള്ള പരമ്പരയിൽ പന്ത് തിളങ്ങിയില്ല. ടീമിലുണ്ടായിരുന്ന സഞ്ജുവിന് കളിക്കാനും അവസരം കിട്ടിയില്ല. ലോകകപ്പിനുശേഷം വിട്ടുനിൽക്കുന്ന മഹേന്ദ്രസിങ് ധോണി പരിശീലനം ആരംഭിച്ചിട്ടുണ്ട്. ധോണിയെ തിരികെ കൊണ്ടു വരണമെന്ന മുറവിളിയും സജീവമാണ്. അതുണ്ടായാലും സഞ്ജുവിന് തിരിച്ചടിയാകും.

നിലവിൽ വിക്കറ്റ് കീപ്പറായി മാത്രമേ സഞ്ജുവിന് ടീമിൽ കളിക്കാൻ കഴിയൂ എന്നതാണ് യാഥാർത്ഥ്യം. ഋഷഭ് പന്ത് ടീമിൽ ഉണ്ടെങ്കിൽ അന്തിമ ഇലവനിൽ ഋഷഭ് പന്തിനെ കളിപ്പിക്കുന്നതാണ് രീതി. ഇതാണ് സഞ്ജുവിന് വിനയാകുന്നത്. ബംഗ്‌ളാദേശിനെതിരായ ടി 20 പരമ്പരയിൽ സഞ്ജു ടീമിലുണ്ടായിരുന്നെങ്കിലും അന്തിമ ഇലവനിൽ ഇടം ലഭിച്ചില്ല. വിക്കറ്റ് കീപ്പർ - ബാറ്റ്‌സ്മാൻ ആയല്ല സഞ്ജുവിനെ എടുത്തത്. സ്‌പെഷലിസ്റ്റ് ബാറ്റ്‌സ്മാൻ എന്ന നിലയിലാണ്. വിക്കറ്റിനു പിന്നിൽ ഋഷഭ് പന്ത് ഇപ്പോഴും ചുവടുറപ്പിച്ചിട്ടില്ലെങ്കിലും താളം കണ്ടെത്താൻ സമയം നൽകണമെന്ന നിലപാടിലാണ് ബി സി സി ഐയും ടീം മാനേജ്‌മെന്റും. ടെസ്റ്റിലെ മിന്നൽ പ്രകടനവുമായി മായങ്ക് അഗർവാൾ വെള്ള പന്ത് ടീമിലും അവകാശവാദമുന്നയിച്ചതും സഞ്ജുവിന് ഭീഷണിയാകും.

വിശ്രമം കഴിഞ്ഞ് ക്യാപ്റ്റൻ വിരാട് കോലി മധ്യനിരയിലേക്ക് മടങ്ങിയെത്തുന്നതോടെ സഞ്ജുവിനെ എവിടെ ഉൾക്കൊള്ളിക്കും എന്ന ആശയക്കുഴപ്പവുമുണ്ട്. അടുത്ത വർഷം നടക്കുന്ന ടി 20 ലോകകപ്പിനു മുന്നോടിയായി പരമാവധി പേരെ പരീക്ഷിക്കാൻ സാധ്യതയുള്ളതിനാൽ സ്വന്തം നാട്ടിൽ കളി എത്തുമ്പോൾ സഞ്ജുവിന് അവസരമൊരുങ്ങൂ എന്ന പ്രതീക്ഷയിലാണ് കെ സി എ വൃത്തങ്ങളും ക്രിക്കറ്റ് പ്രേമികളും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP