Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉഴവൂരിൽ പത്തു വയസ്സുകാരിയെ അമ്മ കഴുത്തിന് ഷാളിട്ട് ഞെരുക്കി ശ്വാസം മുട്ടിച്ച് കൊന്നത് ടിവി കണ്ടുകൊണ്ടിരുന്ന ദേഷ്യത്തിൽ; ആശുപത്രിയിൽ പോകണമെന്ന് പറഞ്ഞ് ആറാം ക്ലാസ്സുകാരിയെ വീട്ടിൽ ഇരുത്തിയതും കൊലക്ക് വേണ്ടി; സഹോദരൻ സ്‌കൂൾ വിട്ടു വന്നപ്പോൾ വീട്ടിൽ കയറ്റാൻ വിസമ്മതിച്ചതിനാൽ നാട്ടുകാരുടെ സഹായത്തോടെ കയറിയപ്പോൾ പറഞ്ഞത് മകൾ ഉറങ്ങുകയാണെന്ന്

ഉഴവൂരിൽ പത്തു വയസ്സുകാരിയെ അമ്മ കഴുത്തിന് ഷാളിട്ട് ഞെരുക്കി ശ്വാസം മുട്ടിച്ച് കൊന്നത് ടിവി കണ്ടുകൊണ്ടിരുന്ന ദേഷ്യത്തിൽ; ആശുപത്രിയിൽ പോകണമെന്ന് പറഞ്ഞ് ആറാം ക്ലാസ്സുകാരിയെ വീട്ടിൽ ഇരുത്തിയതും കൊലക്ക് വേണ്ടി; സഹോദരൻ സ്‌കൂൾ വിട്ടു വന്നപ്പോൾ വീട്ടിൽ കയറ്റാൻ വിസമ്മതിച്ചതിനാൽ നാട്ടുകാരുടെ സഹായത്തോടെ കയറിയപ്പോൾ പറഞ്ഞത് മകൾ ഉറങ്ങുകയാണെന്ന്

മറുനാടൻ മലയാളി ബ്യൂറോ

കുറവിലങ്ങാട്: പെറ്റമ്മയുടെ അലിവില്ലാത്ത മാതൃഹൃദയങ്ങളുടെ കഥ തുടർക്കഥയാവുന്നു. അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ സ്വന്തം അമ്മ കൊലപ്പെടുത്തിയ വാർത്തയാണ് ഇപ്പോൾ ഉഴവൂരിനെ നടുക്കിയിരിക്കുന്നത്. ഉഴവൂർ കരുനെച്ചിയിൽ പത്തു വയസ്സുകാരിയെ അമ്മ കഴുത്തിന് ഷാളിട്ട് ഞെരുക്കി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. സംശയം തോന്നി വീടു പരിശോധിച്ച നാട്ടുകാരാണ് പെൺകുട്ടിയെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

പെൺകുട്ടിയെ സ്വന്തം അമ്മതന്നെ കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്നു പ്രാഥമികാന്വേഷണത്തിൽ വ്യക്തമായി. അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്കു മനോദൗർബല്യമെന്നു സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. കരുനെച്ചി ക്ഷേത്രത്തിനു സമീപത്തു വൃന്ദാവൻ ബിൽഡിങ്‌സിൽ വാടകയ്ക്കു താമസിക്കുന്ന എം.ജി. കൊച്ചുരാമൻ (കുഞ്ഞപ്പൻ)സാലി ദമ്പതികളുടെ മകൾ സൂര്യ രാമനെ(10)യാണ് താമസ സ്ഥലത്തെ മുറിയിൽ മരിച്ച നിലയിൽ കണ്ടത്. അരീക്കര ശ്രീനാരായണ യുപി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് പെൺകുട്ടി.

ഇവർ കരുതി കൂട്ടി ചെയ്ത കൊലപാതകമാണെന്നാണ് പൊലീസ് നിഗമനം. പെൺകുട്ടിയെ ഇന്നലെ സ്‌കൂളിലേക്കും അയച്ചിരുന്നില്ല. ഇത് പെൺകുട്ടിയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണെന്നാണ് കണക്കു കൂട്ടുന്നത്. ഇന്നലെ വൈകിട്ട് അഞ്ചിനാണു സംഭവം പുറത്തറിഞ്ഞത്. സൂര്യയുടെ സഹോദരൻ സ്‌കൂളിൽ പോയി മടങ്ങി വന്നപ്പോൾ സാലി വീട്ടിൽ കയറ്റാൻ വിസമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഇതേ തുടർന്ന് കുട്ടി ബഹളം വെച്ചു.

തുടർന്ന് നാട്ടുകാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി.സുരേഷിനെ വിവരം അറിയിച്ചു. സുരേഷും സമീപവാസികളും എത്തിയപ്പോൾ സൂര്യ ഉറങ്ങിയെന്നാണു സാലി പറഞ്ഞത്. പരിശോധനയിൽ മുറിയിലെ കട്ടിലിൽ സൂര്യയെ കണ്ടെത്തി. അനക്കമില്ലാതെ കിടന്ന പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. സാലിയുടെ ഭർത്താവ് നെച്ചിപ്പുഴൂർ കാനാട്ട് കൊച്ചുരാമൻ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരനാണ്.

രാമപുരം ചെറുകണ്ടം സ്വദേശിനിയാണ് സാലി. സംഭവം നടക്കുമ്പോൾ സാലിയും സൂര്യയും മാത്രമാണു വീട്ടിൽ ഉണ്ടായിരുന്നത്. സൂര്യയെ ഇന്നലെ സ്‌കൂളിൽ അയയ്ക്കാൻ സാലി സമ്മതിച്ചില്ലെന്നു സമീപവാസികൾ പറയുന്നു. ആശുപത്രിയിൽ പോകണമെന്നു പറഞ്ഞാണു സ്‌കൂളിൽ അയയ്ക്കാതിരുന്നതെന്നു പറയപ്പെടുന്നു. അരീക്കരയിലെ യുപി സ്‌കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണു സൂര്യയുടെ സഹോദരൻ സ്വരൂപ്. ക

സ്റ്റഡിയിലെടുത്ത സാലിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇവർ പറയുന്നതെന്നു പൊലീസ് പറഞ്ഞു. ടിവി കണ്ടതിനാണു കഴുത്തിൽ ഷാൾ മുറുക്കിയതെന്നാണ് ആദ്യം പൊലീസിനോടു പറഞ്ഞതത്രേ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP