Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടിക് ടോക്ക് വീഡിയോയുമായി ഉല്ലസിച്ച് നിന്ന യുവതി അറിഞ്ഞിരുന്നില്ല കാലെടുത്ത് വെക്കുന്നത് സ്വന്തം കാലന്റെ ജീവിതത്തിലേക്കെന്ന്; രണ്ടാം ഭർത്താവ് കൊലപ്പെടുത്തിയ കൃതിയുടെ വിവാഹവേദിയിലെ ടിക് ടോക് വീഡിയോ സൈബർ ലോകത്ത് നൊമ്പരമാകുന്നു

ടിക് ടോക്ക് വീഡിയോയുമായി ഉല്ലസിച്ച് നിന്ന യുവതി അറിഞ്ഞിരുന്നില്ല കാലെടുത്ത് വെക്കുന്നത് സ്വന്തം കാലന്റെ ജീവിതത്തിലേക്കെന്ന്; രണ്ടാം ഭർത്താവ് കൊലപ്പെടുത്തിയ കൃതിയുടെ വിവാഹവേദിയിലെ ടിക് ടോക് വീഡിയോ സൈബർ ലോകത്ത് നൊമ്പരമാകുന്നു

മറുനാടൻ ഡെസ്‌ക്‌

പണം സംബന്ധിച്ച തർക്കത്തിനിടയിൽ രണ്ടാം ഭർത്താവ് ശ്വാസം മുട്ടിച്ച് കൊന്ന കൃതി മലയാളികളുടെ മനസ്സിൽ നെമ്പരമാണ്. മാസങ്ങൾ മാത്രം നീണ്ട ആദ്യ വിവാഹവും അതിലെ മൂന്നു വയസ്സുകാരി മകളും പിന്നീട് ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട് ജീവിതത്തിലേക്ക് കടന്നു വന്ന വൈശാഖൻ എന്ന രണ്ടാം ഭർത്താവിന്റെ ക്രൂരതകളും 25കാരി യുവതിയെ മലയാളികളുടെ മനസ്സിലെ വേദനയായി നിൽക്കുന്നു. കൃതിയുടെ കൊലപാതകം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ കൃതിയുടെയും വൈശാഖന്റെയും ടിക്ക് ടോക്ക് വിഡിയോയാണ് സൈബർ ലോകത്തെ സങ്കടത്തിൽ ആഴ്‌ത്തുന്നത്.

കൃതിയുടേയും വൈശാഖിന്റെയും വിവാഹവേദയിൽ ചിത്രീകരിച്ച ടിക്ക് ടോക്ക് വിഡിയോകളാണ് സോഷ്യൽ മീഡയയിൽ പ്രചരിക്കുന്നത്. കതിർമണ്ഡപത്തിൽ അതീവ സന്തോഷവതിയായി കാണപ്പെടുന്ന കൃതി വിഡിയോ കാണുന്നവരുടെ മനസ്സിൽ നൊമ്പരമുണർത്തും. ഫേസ്‌ബുക് വഴിയുള്ള പരിചയം പിന്നീട് പ്രണയത്തിനു വഴിമാറിയതോടെയാണ് ഇരുവരും വിവാഹിതരാകുന്നത്. വൈശാഖിന്റെ ആദ്യ വിവാഹമാണിത്. കൃതിയുടെ ആദ്യ വിവാഹം മാസങ്ങൾ മാത്രമാണ് നിലനിന്നത്. ഈ ബന്ധത്തിൽ മൂന്നു വയസുള്ള മകളുണ്ട്.

പ്രണയ വിവാഹമായിരുന്നെങ്കിലും ദാമ്പത്യ ജീവിതം സുഖകരമായിരുന്നില്ലെന്ന് കൃതി പലപ്പോഴും സൂചിപ്പിച്ചതായി വീട്ടുകാർ പറയുന്നു. സ്വത്തിനോടുമുള്ള ആർത്തി കാരണം വൈശാഖ് തന്നെ വിവാഹം കഴിച്ചതെന്നും കൊല്ലെപ്പെടുമെന്ന് ഭയപ്പെട്ടിരുന്നതായും കൃതി പറയുന്നു. ഇത് സാധൂകരിക്കും വിധമാണ് കൃതി എഴുതിയ കത്തും പൊലീസ് കണ്ടെടുത്തത്. മരണപ്പെട്ടാൽ സ്വത്തിന്റെ ഏക അവകാശി മകൾ മാത്രമായിരിക്കുമെന്നും വൈശാഖിന് ഭർത്താവെന്ന നിലയിൽ സ്വത്തിൽ ഒരവകാശവും ഉണ്ടാകില്ലെന്നും കത്തിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP