Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇറാന്റെയും സിറിയയുടെയും സൈനിക താവളങ്ങൾ തകർത്ത് ഇസ്രയേൽ; കൊല്ലപ്പെട്ടത് 23 ഇറാനികളും സിറിയക്കാരും; ഗോലൻ കുന്നുകളിൽ ഇറാൻ നടത്തിയ ആക്രമണത്തിന് മറുപടിയെന്ന് ഇസ്രയേൽ

ഇറാന്റെയും സിറിയയുടെയും സൈനിക താവളങ്ങൾ തകർത്ത് ഇസ്രയേൽ; കൊല്ലപ്പെട്ടത് 23 ഇറാനികളും സിറിയക്കാരും; ഗോലൻ കുന്നുകളിൽ ഇറാൻ നടത്തിയ ആക്രമണത്തിന് മറുപടിയെന്ന് ഇസ്രയേൽ

മറുനാടൻ മലയാളി ബ്യൂറോ

ദമാസ്‌കസ്: ഇറാന്റെയും സിറിയയുടെയും സൈനികത്താവളങ്ങൾക്കു നേരെ ഇസ്രയേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടു. ഇതിൽ 13 പേർ ഇറാനികളും ബാക്കിയുള്ളവർ സിറിയക്കാരുമാണ്. ഗോലൻ കുന്നുകൾക്കു നേരെ ഇറാൻ നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയാണെന്നായിരുന്നു ഇസ്രയേലിന്റെ വിശദീകരണം. എന്നാൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ രണ്ടുപേർ മാത്രമാണ് കെല്ലപ്പെട്ടതെന്ന് സിറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സിറിയൻ തലസ്ഥാനമായ ദമാസ്‌കസിൽ സ്ഥിതി ചെയ്യുന്ന താവളങ്ങൾക്കു നേരെയാണ് ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയത്. യുദ്ധവിമാനമുപയോഗിച്ച് സിറിയയിലെ ഇറാനിയൻ കുർദ് സേനയുടെയും സിറിയൻ സേനയുടെയും പന്ത്രണ്ടോളം താവളങ്ങളിൽ നടത്തിയ റെയ്ഡിൽ ഉപരിതല-വ്യോമ മിസൈലുകൾ, ആയുധങ്ങൾ തുടങ്ങിയവ പിടിച്ചെടുത്തതായും ഇസ്രയേൽ സൈനിക വക്താവ് ട്വിറ്ററിൽ കുറിച്ചു.

ഇന്ന് രാവിലെയായിരുന്നു ദമാസ്‌ക്കസിലെ ഇറാന്റെയും സിറിയയുടെയും സൈനികത്താവളങ്ങൾക്കു നേരെ ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയത്. സിറിയ ഇസ്രയേലിനു നേരെ നടത്തിയ റോക്കറ്റ് ആക്രമണത്തിനുള്ള മറുപടിയായാണ് മിസൈൽ ആക്രമണം നടത്തിയതെന്ന് സൈനിക വക്താവ് ലെഫ്റ്റനന്റ് കേണൽ അവിചെ അഡ്രെയ് പ്രതികരിച്ചു. ഇന്നലെ സിറിയ തൊടുത്ത നാലു റോക്കറ്റുകൾ ഇസ്രയേൽ സൈന്യം വെടിവെച്ചു വീഴ്‌ത്തിയിരുന്നു. അതേസമയം, ലക്ഷ്യത്തിലെത്തും മുൻപ് ഇസ്രയേലിന്റെ മിസൈലുകൾ സിറിയൻ വ്യോമസേന തകർത്തെന്നാണ് സൈന്യത്തെ ഉദ്ദരിച്ചുകൊണ്ട് സിറിയൻ വാർത്താ ഏജൻസിയായ സനയുടെ റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP