Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിസ്റ്റർ അഭയയുടേത് മുങ്ങിമരണമല്ല; മരണകാരണം പുറംതലയിലേറ്റ മൂന്ന് മാരക പരിക്കുകൾ എന്ന് ഫോറൻസിക് വിദഗ്ധൻ ഡോ. കന്തസാമിയുടെ മൊഴി; സാക്ഷിമൊഴി രേഖപ്പെടുത്തുന്നതിനിടയിൽ അമിതാവേശം കാണിച്ച പ്രോസിക്യൂട്ടർക്കും പ്രതിഭാഗം വക്കീലിനും സിബിഐ കോടതിയുടെ രൂക്ഷ വിമർശനം

സിസ്റ്റർ അഭയയുടേത് മുങ്ങിമരണമല്ല; മരണകാരണം പുറംതലയിലേറ്റ മൂന്ന് മാരക പരിക്കുകൾ എന്ന് ഫോറൻസിക് വിദഗ്ധൻ ഡോ. കന്തസാമിയുടെ മൊഴി; സാക്ഷിമൊഴി രേഖപ്പെടുത്തുന്നതിനിടയിൽ അമിതാവേശം കാണിച്ച പ്രോസിക്യൂട്ടർക്കും പ്രതിഭാഗം വക്കീലിനും സിബിഐ കോടതിയുടെ രൂക്ഷ വിമർശനം

അഡ്വ. പി നാഗരാജ്

തിരുവനന്തപുരം: സിസ്റ്റർ അഭയയുടേത് മുങ്ങി മരണമല്ലെന്നും തലയിലേറ്റ മാരകമായ മൂന്നു പരിക്കുകളാണ് മരണകാരണമായതെന്നും ഫോറൻസിക് വിദഗ്ധൻ ഡോ. കന്തസ്വാമി തിരുവനന്തപുരം സിബിഐ കോടതിയിൽ സാക്ഷിമൊഴി നൽകി. അഭയയുടെ ദേഹത്ത് ആകെ ആറു പരിക്കുകൾ ഉണ്ടായിരുന്നു. അതിൽ പുറം തലയിലേറ്റ 2 മാരക പരിക്കുകളും തലയുടെ മുകളിലേറ്റ മാരകമായ ഒരു പരിക്കും അഭയയെ നാഡീവ്യൂഹങ്ങൾ തളർത്തി ബോധരഹിതയാക്കി. മാരക പ്രഹരം തലച്ചോറിന്റെ പ്രവർത്തനം നശിപ്പിച്ചതാണ് ന്യൂറോസിസിനാൽ ബോധരഹിതയാകാൻ കാരണം.

നേരായ രീതിയിലുള്ള മുങ്ങി മരണത്തിന്റെ യാതൊരു ലക്ഷങ്ങളും അഭയയുടെ ദേഹത്ത് കാണാനില്ല. ശ്വാസകോശത്തിലും അതിന്റെ വിടവുകളിലും കലകളിലും അളവിൽ കൂടുതൽ ജലം കാണപ്പെട്ട 'ഒഡിമ' എന്ന പ്രതിഭാസമാണ് പോസ്റ്റംമോർട്ടം ചെയ്ത വേളയിൽ ആന്തരായവ പരിശോധനയിൽ കാണപ്പെട്ടത്. ബോധരഹിതയായ അഭയയെ കിണറ്റിലിട്ടതിന്റെ ലക്ഷണങ്ങളാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം മൊഴി നൽകി.

അഭയയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത കോട്ടയം മെഡിക്കൽ കോളേജ് ഡോ.രാധാകൃഷ്ണന്റെ പോസ്റ്റ്‌മോമോർട്ടം സർട്ടിഫിക്കറ്റും മെഡിക്കോ ലീഗൽ നോട്ട് ഫയലും മറ്റു ഘടകങ്ങളും വിശകലനം ചെയ്ത് വിലയിരുത്തൽ നടത്തി വിദഗ്ധ അഭിപ്രായ മൊഴി നൽകാൻ കന്തസ്വാമിയെ സിബിഐയുടെ ആവശ്യപ്രകാരം കോടതിയിൽ വിളിച്ചു വരുത്തുകയായിരുന്നു. സാക്ഷിമൊഴി പൂർണ്ണമായി രേഖപ്പെടുത്തും മുമ്പ് പ്രോസിക്യൂട്ടർ അടുത്ത ചോദ്യം സാക്ഷിയോട് ചോദിച്ചതിനും വിചാരണയ്ക്കിടെ പ്രോസിക്യൂട്ടറുടെ ഓരോ ചോദ്യത്തിനും ആക്ഷേപവുമായി രംഗത്തെത്തിയ പ്രതിഭാഗം അഭിഭാഷകരെയും കോടതി രൂക്ഷമായി വിമർശിച്ചു. കോടതിയെ തങ്ങളുടെ വരുതിയിലാക്കി ഹൈജാക്ക് ചെയ്യാൻ നോക്കേണ്ടെന്നും സിബിഐ ജഡ്ജി സനിൽകുമാർ ഇരുവരെയും താക്കീത് ചെയ്തു. സാക്ഷിയുടെ പേര്, വയസ്സ് എന്നിവ പറയുമ്പോൾ പോലും ആക്ഷേപം പറയുന്ന പ്രതിഭാഗത്തെ കോടതി നിശിതമായി വിമർശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP