Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാലക്കാട്ട് പുതിയ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി അഡ്വ. പി സുബ്രഹ്മണ്യത്തെ നിയമിച്ചത് അപേക്ഷ ക്ഷണിക്കാതെ; സിപിഎം അനുകൂല അഭിഭാഷക സംഘടനാ നേതാവിനെ നിയമിച്ചത് പഴയ ലിസ്റ്റിൽ നിന്നും

പാലക്കാട്ട് പുതിയ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി അഡ്വ. പി സുബ്രഹ്മണ്യത്തെ നിയമിച്ചത് അപേക്ഷ ക്ഷണിക്കാതെ; സിപിഎം അനുകൂല അഭിഭാഷക സംഘടനാ നേതാവിനെ നിയമിച്ചത് പഴയ ലിസ്റ്റിൽ നിന്നും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പാലക്കാട്ടെ പുതിയ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി സിപിഎം അനുകൂല അഭിഭാഷക സംഘടനയുടെ നേതാവിനെ നിയമിച്ചത് പുതിയ അപേക്ഷ ക്ഷണിക്കാതെ. പുതിയ അപേക്ഷ ക്ഷണിക്കാതെ പഴയ പാനലിൽനിന്നാണ് അഡ്വ. പി സുബ്രഹ്മണ്യത്തെ നിയമിച്ചിരിക്കുന്നത്. വാളയാർ കേസിൽ വീഴ്ച വരുത്തിയ സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. ലതാ ജയരാജിനു പകരമാണ് അഡ്വ. പി. സുബ്രഹ്മണ്യത്തെ പാലക്കാട്ടെ പുതിയ സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിച്ചിരിക്കുന്നത്.

വാളയാർ കേസിൽ പ്രതികൾ മുഴുവൻ രക്ഷപ്പെടാൻ കാരണം പ്രോസിക്യൂട്ടറുടെ ഭാഗത്തെ വീഴ്ചയാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് അഡ്വ. ലതാ ജയരാജിനെ മാറ്റിയ സർക്കാരിന്റെ നടപടി. അന്വേഷണ സംഘത്തിന്റെ പരാജയത്തിനൊപ്പം സ്പെഷൽ പ്രോസിക്യൂട്ടറുടെ അലംഭാവവും കേസിലെ പ്രധാന പ്രതികൾ രക്ഷപ്പെടാൻ കാരണമായതായി കോടതി പോലും ചൂണ്ടിക്കാട്ടിയിരുന്നു.

പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പുതിയ അപേക്ഷ ക്ഷണിക്കാതെ പഴയ പാനലിൽ ഉണ്ടായിരുന്ന അഭിഭാഷകനെയാണ് ഇപ്പോൾ നിയമിച്ചിട്ടുള്ളത്. മുൻപ് ലതാ ജയരാജിനെ മാറ്റി ജലജാ മാധവനെ നിയമിച്ചതും ഇപ്രകാരമായിരുന്നു. തന്നെ മാറ്റിയത് നിമാനുസൃതമല്ലെന്ന് ആരോപിച്ച് അന്ന് ലതാ ജയരാജ് കോടതിയെ സമീപിക്കാനൊരുങ്ങിയപ്പോഴാണ് അവരെ വീണ്ടും നിയമിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP