Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രണ്ടാമൂഴത്തിൽ നാലു മാസത്തിനിടെ പ്രധാനമന്ത്രി സന്ദർശിച്ചത് ഒമ്പത് വിദേശ രാജ്യങ്ങൾ; വിദേശകാര്യ മന്ത്രിയും സഹമന്ത്രി വി മുരളീധരനും സന്ദർശിച്ചത് 16 രാജ്യങ്ങൾ; 14 വിദേശപ്രതിനിധികൾ ഇന്ത്യ സന്ദർശിച്ചെന്നും വി മുരളീധരൻ പാർലമെന്റിൽ

രണ്ടാമൂഴത്തിൽ നാലു മാസത്തിനിടെ പ്രധാനമന്ത്രി സന്ദർശിച്ചത് ഒമ്പത് വിദേശ രാജ്യങ്ങൾ; വിദേശകാര്യ മന്ത്രിയും സഹമന്ത്രി വി മുരളീധരനും സന്ദർശിച്ചത് 16 രാജ്യങ്ങൾ; 14 വിദേശപ്രതിനിധികൾ ഇന്ത്യ സന്ദർശിച്ചെന്നും വി മുരളീധരൻ പാർലമെന്റിൽ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: രണ്ടാമൂഴത്തിൽ നാല് മാസത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചത് ഒമ്പത് വിദേശ രാജ്യങ്ങൾ. ഓഗസ്റ്റ് മുതൽ നവംബർ വരെയുള്ള കാലയളവിൽ ഏഴ് വിദേശപര്യനങ്ങളിലൂടെ ഒമ്പത് വിദേശ രാജ്യങ്ങൾ സന്ദർശിച്ചുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ വ്യക്തമാക്കി. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും സഹമന്ത്രി വി മുരളീധരനും 16 രാജ്യങ്ങൾവീതം ഈ കാലയളവിൽ സന്ദർശിച്ചു. എംപിമാരുടെ ചോദ്യത്തിന് മറുപടിയായാണ് പ്രധാനമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖരുടെ വിദേശയാത്രാ വിവരങ്ങൾ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടത്.

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഏഴ് വിദേശ രാജ്യങ്ങളും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ആറ് വിദേശ രാജ്യങ്ങളുമാണ് ഈ കാലയളവിൽ സന്ദർശിച്ചത്. ജർമൻ ചാൻസ്ലർ ആംഗേല മെർക്കൽ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് എന്നിവരടക്കം 14 വിദേശരാജ്യങ്ങളിൽനിന്നുള്ള വിശിഷ്ട വ്യക്തികളാണ് ഓഗസ്റ്റിനും നവംബറിനുമിടെ ഇന്ത്യ സന്ദർശിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റിനും നവംബറിനുമിടെ സന്ദർശിച്ചത് ഭൂട്ടാൻ, ഫ്രാൻസ്, യുഎഇ, ബെഹ്റൈൻ, റഷ്യ, യു.എസ്, സൗദി അറേബ്യ, തായ്ലൻഡ്, ബ്രസീൽ എന്നീ രാജ്യങ്ങളാണ്. സെപ്റ്റംബർ 22 ന് ഹൂസ്റ്റണിൽ നടന്ന ഹൗഡി മോദി പരിപാടി അമേരിക്ക കേന്ദ്രമായി പ്രവർത്തിക്കുന്ന ടെക്സാസ് ഇന്ത്യ ഫോറം എന്ന സന്നദ്ധ സംഘടനയാണ് സംഘടിപ്പിച്ചതെന്ന് കേന്ദ്രമന്ത്രി മറ്റൊരു ചോദ്യത്തിന് മറുപടിയായി സഭയെ അറിയിച്ചു.

സെപ്റ്റംബർ 21 മുതൽ 27 വരെ അമേരിക്കൻ സന്ദർശനം നടത്തിയ പ്രധാനമന്ത്രി മോദി ഹൗഡി മോദി പരിപാടിയുടെ സംഘാടകരുടെ ക്ഷണം സ്വീകരിച്ച് അതിൽ പങ്കെടുക്കുകയായിരുന്നു. ഇന്ത്യൻ - അമേരിക്കൻ സമൂഹത്തിന്റെ പ്രതിനിധികളെ അദ്ദേഹം അഭിസംബോധന ചെയ്തിരുന്നു. ടെക്സാസ് ഇന്ത്യ ഫോറവുമായി കേന്ദ്രസർക്കാരിന് ഏതെങ്കിലും തരത്തിലുള്ള സഹകരണമില്ല. ഹൗഡി മോദി പരിപാടിക്ക് കേന്ദ്രസർക്കാർ പണം ചിലവഴിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP