Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരള സർവകലാശാല മാർക്ക് തട്ടിപ്പിൽ അന്വേഷണം വേണമെന്ന് എസ്എഫ്‌ഐ; മുഖം നോക്കാതെ നടപടിയെടുക്കണമെന്നും ക്രമവിരുദ്ധമായി മാർക്ക് കൂട്ടിക്കൊടുത്തത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടത് ദേശീയ അധ്യക്ഷൻ വി പി സാനു

കേരള സർവകലാശാല മാർക്ക് തട്ടിപ്പിൽ അന്വേഷണം വേണമെന്ന് എസ്എഫ്‌ഐ; മുഖം നോക്കാതെ നടപടിയെടുക്കണമെന്നും ക്രമവിരുദ്ധമായി മാർക്ക് കൂട്ടിക്കൊടുത്തത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടത് ദേശീയ അധ്യക്ഷൻ വി പി സാനു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരള സർവകലാശാല മാർക്ക് തട്ടിപ്പിൽ അന്വേഷണം വേണമെന്ന് എസ്എഫ്‌ഐ. മുഖം നോക്കാതെ നടപടിയെടുക്കണമെന്നും എസ്എഫ്‌ഐ ദേശീയ പ്രസിഡന്റ് വി.പി. സാനു പറഞ്ഞു. ക്രമവിരുദ്ധമായി മാർക്ക് കൂട്ടിക്കൊടുത്തത് അന്വേഷിക്കണം. അന്വേഷണമില്ലെങ്കിൽ എസ്എഫ്‌ഐ തെരുവിലിറങ്ങുമെന്ന് സാനു കൂട്ടിച്ചേർത്തു.

12 പരീക്ഷകളിലാണ് മാർക്ക് തട്ടിപ്പ് കണ്ടെത്തിയിരിക്കുന്നത്. 2017 ജൂൺ ഒന്നു മുതൽ നടന്ന 12 പരീക്ഷകളിൽ കമ്പ്യൂട്ടർ സെന്റർ ഡയറക്ടർ നടത്തിയ പരിശോധനയിൽ കൃത്രിമം കണ്ടെത്തിയിട്ടുണ്ട്. ഒരേ പരീക്ഷയിൽ തന്നെ പല തവണ മാർക്ക് തിരുത്തിയിട്ടുണ്ട്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP