Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആറു ബൈക്കുകളും ഒപ്പം ഇയോൺ കാറും നിനക്കിപ്പോൾ ഉണ്ടല്ലോ മോനേ..ഇതിന് വേണ്ടി ഇപ്പോൾ വാശി പിടിക്കണോ? അച്ഛൻ ചോദിച്ചപ്പോൾ പോരെന്ന് മകൻ; ഇത് തത്ക്കാലം നടക്കില്ല..പിന്നീട് നമുക്ക് ആലോചിക്കാമെന്ന് തറപ്പിച്ച് മറുപടി പറഞ്ഞപ്പോൾ മനസ് വല്ലാതെ നുറുങ്ങി അഖിലേഷ് അജിക്ക്; ഹാർലി ഡേവിഡ്‌സൺ ബൈക്ക് വാങ്ങി നൽകാത്ത തർക്കത്തിനൊടുവിൽ മരണത്തിലൂടെ ഏകമകൻ അച്ഛനെ തോൽപ്പിച്ചു; പോത്തൻകോടിനെ നടുക്കിയ സംഭവം ഇങ്ങനെ

ആറു ബൈക്കുകളും ഒപ്പം ഇയോൺ കാറും നിനക്കിപ്പോൾ ഉണ്ടല്ലോ മോനേ..ഇതിന് വേണ്ടി ഇപ്പോൾ വാശി പിടിക്കണോ? അച്ഛൻ ചോദിച്ചപ്പോൾ പോരെന്ന് മകൻ; ഇത് തത്ക്കാലം നടക്കില്ല..പിന്നീട് നമുക്ക് ആലോചിക്കാമെന്ന് തറപ്പിച്ച് മറുപടി പറഞ്ഞപ്പോൾ മനസ് വല്ലാതെ നുറുങ്ങി അഖിലേഷ് അജിക്ക്; ഹാർലി ഡേവിഡ്‌സൺ ബൈക്ക് വാങ്ങി നൽകാത്ത തർക്കത്തിനൊടുവിൽ മരണത്തിലൂടെ ഏകമകൻ അച്ഛനെ തോൽപ്പിച്ചു; പോത്തൻകോടിനെ നടുക്കിയ സംഭവം ഇങ്ങനെ

എം മനോജ് കുമാർ

പോത്തൻകോട്: ഹാർലി ഡേവിഡ്സൺ ബൈക്കുകൾക്ക് ഇന്ത്യയിൽ ആരാധകരേറെയാണ്. ഈ ആരാധന ഇപ്പോൾ ഒരു വിദ്യാർത്ഥിയുടെ മരണത്തിനും വഴിവെച്ചിരിക്കുന്നു. പോത്തൻകോട് വിവിധ ബിസിനസ് സ്ഥാപനങ്ങൾ നടത്തുന്ന മാതാപിതാക്കളുടെ ഏക മകനാണ് ഹാർലി ഡേവിഡ്‌സൺ ബൈക്ക് പ്രശ്‌നത്തിൽ ജീവനൊടുക്കിയത്. ഹാർലി ഡേവിഡ്‌സൺ ബൈക്ക് വാങ്ങി നൽകാത്തതിനെ തുടർന്നാണ് തമ്പാനൂരിലെ കോളേജിലെ ഏവിയേഷൻ വിദ്യാർത്ഥി അഖിലേഷ് അജി ജീവനൊടുക്കിയത്.

ബൈക്ക് വാങ്ങുന്ന തർക്കത്തിൽ അഖിലേഷ് ജീവനൊടുക്കിയത് പോത്തൻകോടുകാരെ ആകെ നടുക്കിയിട്ടുണ്ട്. തമ്പാനൂരിലെ സ്വകാര്യ കോളേജിലെ ഏവിയേഷൻ രണ്ടാം വർഷ വിദ്യാർത്ഥിയാണ് അഖിലേഷ് അജി. ബൈക്ക് വാങ്ങി നൽകുന്നതുമായി ബന്ധപ്പെട്ടു അച്ഛനുമായി നിലനിന്ന തർക്കമാണ് വിദ്യാർത്ഥി ജീവനൊടുക്കാൻ കാരണം. നെടുമങ്ങാട് ആനാട് നാഗച്ചേരി പടന്നയിൽ ശ്രീനിലയത്തിൽ അജികുമാറിന്റെയും ലേഖയുടെയും മകൻ പത്തൊമ്പതുകാരൻ അഖിലേഷ് അജിയെയാണ് വീട്ടിലെ കിടപ്പുമുറിയിൽ കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടത്. രാവിലെ പതിനൊന്നു മണിയായിട്ടും കതക് തുറക്കാത്തതിനെ തുടർന്ന് മാതാവ് സഹോദരനോടു മുറി തുറന്നു നോക്കാൻ ആവശ്യപ്പെട്ടതോടെയാണ് അഖിലേഷ് അജിയെ തൂങ്ങി മരിച്ച നിലയിൽ കാണുന്നത്.

ഹാർലി ഡേവിഡ്‌സൺ ബൈക്ക് വാങ്ങി നൽകുന്നതുമായി ബന്ധപ്പെട്ടു വീട്ടിൽ തർക്കം നിലനിൽക്കുകയായിരുന്നു. ആറു ബൈക്കുകളും ഒരു ഇയോൺ കാറും അഖിലേഷിനു സ്വന്തമായിട്ടുണ്ട്. ഇതെല്ലാം നിലനിൽക്കെ തന്നെയാണ് 14 ലക്ഷം രൂപയുള്ള ഹാർലി ഡേവിഡ്‌സൺ ബൈക്ക് കൂടി വാങ്ങി നൽകണമെന്നു അഖിലേഷ് ആവശ്യപ്പെടുന്നത്. ഇത് തത്ക്കാലം നടക്കില്ല. പിന്നീട് നമുക്ക് ആലോചിക്കാം എന്ന മറുപടിയാണ് പിതാവ് അജികുമാർ പറഞ്ഞത്. ബൈക്ക് വാങ്ങുന്നതുമായി ബന്ധപ്പെട്ടു കുറച്ചു ദിവസങ്ങളായി വീട്ടിൽ പ്രശ്‌നങ്ങൾ നിലനിൽക്കുകയായിരുന്നു. പക്ഷെ ഈ പ്രശ്‌നത്തിൽ മകൻ ആത്മഹത്യ ചെയ്യും എന്നൊന്നും അജികുമാർ കരുതിയതുമല്ല. എന്നാൽ കഴിഞ്ഞ ദിവസം ഈ പ്രശ്‌നവുമായി ബന്ധപ്പെട്ട് അഖിലേഷ് ജീവനൊടുക്കുകയായിരുന്നു. വിവിധ ബിസിനസ് സ്ഥാപനങ്ങൾ ഉള്ളവരാണ് ഈ കുടുംബം. അഖിലയാണ് സഹോദരി. അനാടുകാരായ ഇവർ പോത്തൻകോട് സ്ഥാപനങ്ങൾ ഉള്ളതിനാൽ നരിക്കലിൽ വാടകവീട് എടുത്തു താമസിക്കുകയായിരുന്നു.

പോത്തൻകോട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം ആനാടുള്ള കുടുംബ വീട്ടിൽ സംസ്‌കരിച്ചു. അഖിലേഷിന്റെ മരണത്തിൽ കുടുംബം സംശയമൊന്നും പറഞ്ഞില്ലെന്ന് പോത്തൻകോട് പൊലീസ് പറഞ്ഞു. മരണവുമായി ബന്ധപ്പെട്ടു മാതാപിതാക്കളുടെ മൊഴിയെടുക്കേണ്ടതുണ്ട്. വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടില്ല. മരണം പോത്തൻകോടും സംസ്‌കാരം ആനാടുമായതിനാൽ ഇതിനു താമസം വരും. എന്താണ് പ്രശ്‌നകാരണമെന്ന് പറഞ്ഞിട്ടില്ല-പോത്തൻകോട് പൊലീസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP