Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇരവാദം ഇനി എങ്ങനെ പൊലിപ്പിക്കും? കശ്മീർ വിഷയത്തിലും അയോദ്ധ്യാ വിധിയിലുമൊക്കെ നേതാക്കൾ പറഞ്ഞതെല്ലാം വിഴുങ്ങുമോ അതോ ഇനിയും പറഞ്ഞാൽ അണികൾ തള്ളുമോ കൊള്ളുമോ? വരമ്പത്തു കൂലി വാങ്ങുകയാണ് സിപിഎം ഇപ്പോൾ; ഉത്തരത്തിലുള്ളത് കിട്ടാനും പോകുന്നില്ല കക്ഷത്തിലുള്ളത് പോയിക്കിട്ടുകയും ചെയ്യുമെന്ന ദുരവസ്ഥ: സിപിഎമ്മിനെ പരിഹസിച്ച് കെ സുരേന്ദ്രൻ

ഇരവാദം ഇനി എങ്ങനെ പൊലിപ്പിക്കും? കശ്മീർ വിഷയത്തിലും അയോദ്ധ്യാ വിധിയിലുമൊക്കെ നേതാക്കൾ പറഞ്ഞതെല്ലാം വിഴുങ്ങുമോ അതോ ഇനിയും പറഞ്ഞാൽ അണികൾ തള്ളുമോ കൊള്ളുമോ? വരമ്പത്തു കൂലി വാങ്ങുകയാണ് സിപിഎം ഇപ്പോൾ; ഉത്തരത്തിലുള്ളത് കിട്ടാനും പോകുന്നില്ല കക്ഷത്തിലുള്ളത് പോയിക്കിട്ടുകയും ചെയ്യുമെന്ന ദുരവസ്ഥ: സിപിഎമ്മിനെ പരിഹസിച്ച് കെ സുരേന്ദ്രൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മാവോയിസ്റ്റുകൾക്ക് പ്രോത്സാഹനം നൽകുന്നത് ഇസ്ലാമിക തീവ്രവാദികളാണെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ പ്രസ്താവനയിൽ പരിഹാസവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ. ചരിത്രത്തിൽ മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയും ആശയപാപ്പരത്തവുമാണ് കേരളത്തിലെ സിപിഎം ഇപ്പോൾ നേരിടുന്നതെന്ന് സുരേന്ദ്രൻ പരിസഹിച്ചു. കോഴിക്കോട്ടെ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് പിടികൂടിയതോടുകൂടിയാണ് പാർട്ടി ആകെ ആശയക്കുഴപ്പത്തിലും അങ്കലാപ്പിലുമായതെന്നും സുരേന്ദ്രൻ ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

തീവ്രവാദം സംഘപരിവാറിന്റെ വിദ്വേഷപ്രചാരണം മാത്രമെന്നായിരുന്നു ഇത്രയും കാലം പറഞ്ഞത്. ഇരവാദം ഇനി എങ്ങനെ പൊലിപ്പിക്കുമെന്നും സുരേന്ദ്രൻ ചോദിക്കുന്നു. കശ്മീർ വിഷയത്തിലും അയോദ്ധ്യാ വിധിയിലുമൊക്കെ നേതാക്കൾ പറഞ്ഞതെല്ലാം വിഴുങ്ങുമോ അതോ ഇനിയും പറഞ്ഞാൽ അണികൾ തള്ളുമോ കൊള്ളുമോ? തീവ്രവാദബന്ധമുള്ള മറ്റണികളിലേക്ക് അന്വേഷണം നീളുമോ അതോ ഇവിടെ അവസാനിപ്പിക്കുമോയെന്നും സുരേന്ദ്രൻ ചോദിച്ചു.

അണികൾ തീവ്രവാദികളാവുന്നതിന്റെ കാരണം കണ്ടെത്തുമോ അതോ ജില്ലാസെക്രട്ടറിയുടെ പ്രസ്താവനയിൽ എല്ലാം ഒതുങ്ങുമോ? കേന്ദ്രക്കമ്മിറ്റിയും പോളിറ്റ് ബ്യൂറോയും ഈ നിലപാട് തള്ളുമോ കൊള്ളുമോ? സംഘപരിവാറിനോട് മൽസരിച്ച് ശബരിമലയ്ക്ക് കാവൽ നിൽക്കും എന്നു പറയുന്നപോലെയാവുമോ ഈ കാര്യത്തിലും. പണ്ട് കണ്ണൂരിലും മറ്റും കാണിച്ച ശ്രീകൃഷ്ണജയന്തി നാടകം പോലെ ഇനി പാർട്ടി വക തീവ്രവാദവിരുദ്ധനാടകങ്ങൾ ഉടനെ അരങ്ങേറുമോ? കാത്തിരുന്നുകാണാം. പുള്ളിപ്പുലിയുടെ പുള്ളി എളുപ്പം മായുന്നതല്ലെന്ന് സി. പി. എമ്മിന്റെ ചരിത്രം അറിയുന്നവർക്കെല്ലാം ബോധ്യമുണ്ട്. ഏതായാലും ഒരു കാര്യം ഉറപ്പായിട്ടുണ്ട്. ഒരു പ്രമുഖ സഖാവ് സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞതുപോലെ കൂടെ നടക്കുന്നവനെത്തന്നെ സംശയിക്കേണ്ട ഗതികേടിലായെന്ന്. വരമ്പത്തു കൂലി വാങ്ങുകയാണ് സി. പി. എം. ഇപ്പോൾ. ഉത്തരത്തിലുള്ളത് കിട്ടാനും പോകുന്നില്ല കക്ഷത്തിലുള്ളത് പോയിക്കിട്ടുകയും ചെയ്യുമെന്ന ദുരവസ്ഥ- സുരേന്ദ്രൻ പറഞ്ഞു.

കെ സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:

ചരിത്രത്തിൽ മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയും ആശയപാപ്പരത്തവുമാണ് കേരളത്തിലെ സി. പി. എം ഇപ്പോൾ നേരിടുന്നത്. കോഴിക്കോട്ടെ രണ്ട് ഡി. വൈ. എഫ്. ഐ പ്രവർത്തകരെ പൊലീസ് പിടികൂടിയതോടുകൂടിയാണ് പാർട്ടി ആകെ ആശയക്കുഴപ്പത്തിലും അങ്കലാപ്പിലുമായത്. ആദ്യം പൊലീസിനെ പഴിപറഞ്ഞ് പ്രതികളെ രക്ഷിക്കാൻ നെട്ടോട്ടം. തോമസ് ഐസക്കും പി. മോഹനനും വീട്ടിൽ പാഞ്ഞെത്തി പ്രതികൾക്ക് ഐക്യദാർഡ്യപ്രകടനം. പിന്നെ ജില്ലാ നേതാവിനെ വെച്ച് കോടതിയിൽ പാർട്ടി വക നിയമസഹായം. അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടുപോയി. പൊലീസ് കൂടുതൽ തെളിവുകളുമായി രംഗത്ത്. പിന്നെ പാർട്ടി വക അന്വേഷണം. കണ്ടെത്തിയത് പ്രതികൾ നിഷ്‌കളങ്കരല്ലെന്നും മാവോയിസ്റ്റുകൾ മാത്രമല്ല മുസ്‌ളീം തീവ്രവാദസംഘടനകളും ഇവരുടെ പിന്നിലുണ്ടെന്നും. പിന്നെ ജില്ലാ സെക്രട്ടറിയുടെ ഏറ്റുപറച്ചിൽ. ഒരാഴ്ചയ്ക്കിടയിൽ അതി സാഹസികമായ മലക്കം മറിച്ചിൽ.

ഇത്രയും കാലമെടുത്ത നിലപാടുകൾ ഇനി എന്തുപറഞ്ഞു തിരുത്തുമെന്ന് അണികളുടെ ചോദ്യത്തിന് എന്തുത്തരമാവും പാർട്ടി പറയുക. തീവ്രവാദം സംഘപരിവാറിന്റെ വിദ്വേഷപ്രചാരണം മാത്രമെന്നായിരുന്നു ഇത്രയും കാലം പറഞ്ഞത്. ഇരവാദം ഇനി എങ്ങനെ പൊലിപ്പിക്കും? കശ്മീർ വിഷയത്തിലും അയോദ്ധ്യാ വിധിയിലുമൊക്കെ നേതാക്കൾ പറഞ്ഞതെല്ലാം വിഴുങ്ങുമോ അതോ ഇനിയും പറഞ്ഞാൽ അണികൾ തള്ളുമോ കൊള്ളുമോ? തീവ്രവാദബന്ധമുള്ള മറ്റണികളിലേക്ക് അന്വേഷണം നീളുമോ അതോ ഇവിടെ അവസാനിപ്പിക്കുമോ? അണികൾ തീവ്രവാദികളാവുന്നതിന്റെ കാരണം കണ്ടെത്തുമോ അതോ ജില്ലാസെക്രട്ടറിയുടെ പ്രസ്താവനയിൽ എല്ലാം ഒതുങ്ങുമോ? കേന്ദ്രക്കമ്മിറ്റിയും പോളിറ്റ് ബ്യൂറോയും ഈ നിലപാട് തള്ളുമോ കൊള്ളുമോ? സംഘപരിവാറിനോട് മൽസരിച്ച് ശബരിമലയ്ക്ക് കാവൽ നിൽക്കും എന്നു പറയുന്നപോലെയാവുമോ ഈ കാര്യത്തിലും.

പണ്ട് കണ്ണൂരിലും മറ്റും കാണിച്ച ശ്രീകൃഷ്ണജയന്തി നാടകം പോലെ ഇനി പാർട്ടി വക തീവ്രവാദവിരുദ്ധനാടകങ്ങൾ ഉടനെ അരങ്ങേറുമോ? കാത്തിരുന്നുകാണാം. പുള്ളിപ്പുലിയുടെ പുള്ളി എളുപ്പം മായുന്നതല്ലെന്ന് സി. പി. എമ്മിന്റെ ചരിത്രം അറിയുന്നവർക്കെല്ലാം ബോധ്യമുണ്ട്. ഏതായാലും ഒരു കാര്യം ഉറപ്പായിട്ടുണ്ട്. ഒരു പ്രമുഖ സഖാവ് സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞതുപോലെ കൂടെ നടക്കുന്നവനെത്തന്നെ സംശയിക്കേണ്ട ഗതികേടിലായെന്ന്. വരമ്പത്തു കൂലി വാങ്ങുകയാണ് സി. പി. എം. ഇപ്പോൾ. ഉത്തരത്തിലുള്ളത് കിട്ടാനും പോകുന്നില്ല കക്ഷത്തിലുള്ളത് പോയിക്കിട്ടുകയും ചെയ്യുമെന്ന ദുരവസ്ഥ.....

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP