Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സമയം രാവിലെ 11.30, 11.35, 11.45; തിരുവല്ല കടപ്രയിൽ 15 മിനിറ്റിന്റെ ഇടവേളയിൽ ഒന്നിന് പുറകേ ഒന്നായി മരിച്ചത് മൂന്നു വയോധികമാർ; മൂന്നു പേരും അയൽവാസികൾ; ഒരേ പള്ളിയിൽ കൂടി നടക്കുന്നവർ: ജീവിതത്തിലെ സൗഹൃദം മരണത്തിലും നിലനിർത്തിയവർക്ക് നാടിന്റെ അന്ത്യാഞ്ജലി

സമയം രാവിലെ 11.30, 11.35, 11.45; തിരുവല്ല കടപ്രയിൽ 15 മിനിറ്റിന്റെ ഇടവേളയിൽ ഒന്നിന് പുറകേ ഒന്നായി മരിച്ചത് മൂന്നു വയോധികമാർ; മൂന്നു പേരും അയൽവാസികൾ; ഒരേ പള്ളിയിൽ കൂടി നടക്കുന്നവർ: ജീവിതത്തിലെ സൗഹൃദം മരണത്തിലും നിലനിർത്തിയവർക്ക് നാടിന്റെ അന്ത്യാഞ്ജലി

ആർ കനകൻ

തിരുവല്ല: 15 മിനിട്ടിന്റെ ഇടവേളയിൽ മരിച്ചത് അയൽവാസികളായ മൂന്നു വീട്ടമ്മമാർ. മൂന്നു പേരും സുഹൃത്തുക്കൾ. ഒരേ പള്ളിയിൽ കൂടി നടക്കുന്നവർ. ജീവിച്ചിരിക്കുമ്പോഴുള്ള സൗഹൃദം മരണത്തിലും നിലനിർത്തിയവർക്ക് അന്ത്യാഞ്ജലി അർപ്പിക്കുകയാണ് നിരണം കട്രപ നിവാസികൾ. കടപ്ര-തേവേരി റോഡിൽ രണ്ടാം കുരിശ് ഇളമതപടിക്കു സമീപം താമസിക്കുന്ന അയൽവാസികളായ മൂന്ന് വയോധികമാർ മിനിട്ടുകളുടെ വ്യത്യാസത്തിൽ മരിച്ചത്. വാർധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു മരണം.

മൂവരും മാന്നാർ മർത്തമറിയം ഓർത്തഡോക്സ് പള്ളി ഇടവകാംഗങ്ങളാണ്. ഇതേ പള്ളിയിലാണ് മൂവരുടെയും ശവസംസ്‌കാരവും നടത്തുന്നത്. വടക്കേപുരയ്ക്കൽ വി എം. മത്തായിയുടെ ഭാര്യ ശോശാമ്മ മത്തായി (അമ്മിണി - 86) ഇന്നലെ രാവിലെ 11.30 നാണ് മരിച്ചത്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏഴ് വർഷമായി കിടപ്പിലായിരുന്നു ശോശാമ്മ. ഇവരുടെ വീടിനു സമീപത്തുള്ള മണലേൽ മഠത്തിൽ വീട്ടിൽ പരേതനായ തോമസ് തോമസിന്റെ ഭാര്യ അന്നമ്മ (പൊന്നുമോൾ - 84) 11.35 -ന് മരിച്ചു. ഇവരുടെ വീടിനു സമീപവാസിയായ വിഴലയിൽ പുത്തൻ പറമ്പിൽ പരേതനായ ചാക്കോ യോഹന്നാന്റെ ഭാര്യ മറിയാമ്മ (അമ്മിണി - 87) 11.45 നും മരിച്ചു. അന്നമ്മയും മറിയാമ്മയും ഹൃദയ സംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്നു.
ശോശാമ്മ മത്തായി എടത്വ പരുത്തിമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: സജി, റെജി, അജി, ജിജി. മരുമക്കൾ: ആലിസ്, ഉഷ, ലത, രജനി. ശവസംസ്‌കാരം വെള്ളിയാഴ്ച 10.30 ന് പള്ളി സെമിത്തേരിയിൽ.

അന്നമ്മ തോമസ് മാന്നാർ ചക്കാലയിൽ കുടുംബാംഗമാണ്. മക്കൾ: രാജൻ, കുഞ്ഞുമോൻ, പരേതനായ തമ്പി. മരുമക്കൾ: സൂസൻ തോമസ്, സൂസൻ വർഗീസ്, ഓമന മാത്യു. ശവസംസ്‌കാരം വ്യാഴാഴ്ച 10.30 ന് പള്ളി സെമിത്തേരിയിൽ.മറിയാമ്മ തിരുമൂലപുരം വാളൻപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ലീലാമ്മ, അനിയൻ സണ്ണി, കൊച്ചുമോൻ, പരേതയായ അന്നമ്മ. മരുമക്കൾ: ജോയി, ലില്ലി, ലിസി, രാജു. മറിയാമ്മയുടെ സംസ്‌കാരം കഴിഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP