Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ച്; രണ്ടു കണ്ണുകളും ചൂഴ്‌ന്നെടുത്തത് വലത് ചെവി അറുത്ത് മാറ്റിയ ശേഷം; സൈനികനാകാൻ കൊതിച്ച കൗമാരക്കാരൻ അന്ധവിശ്വാസത്തിന് ഇരയായി കൊല്ലപ്പെട്ടത് ഇങ്ങനെ

കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ച്; രണ്ടു കണ്ണുകളും ചൂഴ്‌ന്നെടുത്തത് വലത് ചെവി അറുത്ത് മാറ്റിയ ശേഷം; സൈനികനാകാൻ കൊതിച്ച കൗമാരക്കാരൻ അന്ധവിശ്വാസത്തിന് ഇരയായി കൊല്ലപ്പെട്ടത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ഭോപ്പാൽ: പട്ടാളത്തിൽ ചേരാൻ ആഗ്രഹിച്ച കൗമാരക്കാരനും നരബലിക്ക് ഇരയായതോടെ മധ്യപ്രദേശിന്റെ വടക്കൻ പ്രദേശങ്ങളിൽ നരബലി വ്യാപകമാകുന്നതിന്റെ ഭീതിയിൽ ജനങ്ങൾ. കഴിഞ്ഞ ദിവസമാണ് തിങ്കളാഴ്‌ച്ച ജോഗിങ്ങിനായി വീട്ടിൽ നിന്നും പോയ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുടെ മൃതദേഹം വികൃതമാക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. മദ്ധ്യപ്രദേശിലെ മൊറിയാന ജില്ലയിലാണ് നരബലി നടന്നത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കുട്ടിയുടെ കണ്ണു ചൂഴ്ന്നെടുത്ത നിലയിലും കാതുകൾ മുറിച്ചെടുത്ത നിലയിലുമായിരുന്നു. മൃതദേഹം കിടന്ന സ്ഥലത്തു നിന്നും പൂജാവസ്തുക്കളും മറ്റും കണ്ടെത്തി. സംഭവത്തിൽ കുറ്റവാളികളെന്ന് സംശയിക്കുന്ന സുഹൃത്തുക്കളിൽ ചിലരെയും ഒരു തന്ത്രിയേയും പൊലീസ് ചോദ്യം ചെയ്തു എങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

സൈനിക ജീവിതം സ്വപ്നം കണ്ട് കഠിനമായ പ്രയത്നം നടത്തിയിരുന്ന ആൺകുട്ടിയാണ് കൊല്ലപ്പെട്ടത്. സൈന്യത്തിൽ ചേരാൻ അതിയായി ആഗ്രഹിച്ചിരുന്ന കുട്ടി എല്ലാ ദിവസവും കൂട്ടുകാരുമായി പ്രഭാതത്തിൽ ഓടാൻ പോകുമായിരുന്നു. തിങ്കളാഴ്ച ജോംഗിഗിന് പോയത് മുതലാണ് കൗമാരക്കാരനെ കാണാതായത്.

വയലിനടുത്ത ഒരു മരത്തിന് സമീപത്തായിരുന്നു മൃതദേഹം കിടന്നിരുന്നത്. കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹത്തിന് രണ്ടു കണ്ണുകൾ ഇല്ലായിരുന്നു. വലതു ചെവിയും അറുത്തുമാറ്റപ്പെട്ടു. ചൂഴ്ന്നെടുത്ത കണ്ണുകളുടെ സ്ഥാനത്തു നിന്നും രക്തം ഒഴുകി നിലത്തു പടർന്നിരുന്നു. തൊട്ടടുത്ത് ഒരു തേങ്ങയും പൂജാ വസ്തുക്കളും കിടന്നു. പ്രായപൂർത്തിയായിട്ടില്ലാത്ത ആൺകുട്ടി നരബലിക്ക് ഇരയായതായിട്ടാണ് ഗ്രാമ വാസികൾ സംശയിക്കുന്നത്. കൂട്ടുകാരിൽ ചിലരെയും ഒരു തന്ത്രിയെയുമാണ് വീട്ടുകാർ സംശയിക്കുച്ചന്നത്. തുടർന്ന് ഇവരെ ചോദ്യം ചെയ്തു.

അടുത്ത ഏതാനും മാസങ്ങളിലായി തൊട്ടടുത്ത സംസ്ഥാനങ്ങളിൽ നിന്നും നരബലി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. നല്ല വിളവ് കിട്ടാൻ 12 വയസ്സുള്ള അനന്തരവനെ ഒരാൾ ബലി നൽകിയതിന്റെ വാർത്ത ജൂണിൽ പുറത്തുവന്നിരുന്നു. ജൂലൈയിൽ ഒരു മൂന്നു വയസ്സുകാരനെ ബലി നൽകാൻ നടത്തിയ നീക്കം നാട്ടുകാർ ഇടപെട്ടതിനെ തുടർന്ന് പരാജയപ്പെടുത്തി. നാട്ടുകാർ തക്ക സമയത്ത് പൊലീസിനെ വിളിക്കാൻ കഴിഞ്ഞതാണ് കുട്ടി രക്ഷപ്പെടാൻ കാരണമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP