Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗവർണറുടെ വാഹന വ്യൂഹം കടന്നു പോകാൻ വേണ്ടി പൊലീസ് മേധാവിയുടെ പത്‌നി നടുറോഡിൽ കാത്തു കിടക്കേണ്ടി വരുന്നത് എത്ര അപമാനകരമാണ്? ബെഹ്‌റയ്ക്ക് വേണമെങ്കിൽ പൊലീസുകാരെ കുറ്റപത്രം കൊടുത്തു പിരിച്ചു വിടാൻ പോലും കഴിയുമായിരുന്നു; അദ്ദേഹം അതൊന്നും ചെയ്തില്ല; അതിനാണ് മാധ്യമങ്ങൾ ഈ പുക്കാറൊക്കെ ഉണ്ടാക്കുന്നതെന്ന് അഡ്വ.എ.ജയശങ്കർ

ഗവർണറുടെ വാഹന വ്യൂഹം കടന്നു പോകാൻ വേണ്ടി പൊലീസ് മേധാവിയുടെ പത്‌നി നടുറോഡിൽ കാത്തു കിടക്കേണ്ടി വരുന്നത് എത്ര അപമാനകരമാണ്? ബെഹ്‌റയ്ക്ക് വേണമെങ്കിൽ പൊലീസുകാരെ കുറ്റപത്രം കൊടുത്തു പിരിച്ചു വിടാൻ പോലും കഴിയുമായിരുന്നു; അദ്ദേഹം അതൊന്നും ചെയ്തില്ല; അതിനാണ് മാധ്യമങ്ങൾ ഈ പുക്കാറൊക്കെ ഉണ്ടാക്കുന്നതെന്ന് അഡ്വ.എ.ജയശങ്കർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ഭാര്യ ഗതാഗത കുരുക്കിൽ പെട്ടതിനെ തുടർന്ന് അദ്ദേഹം തലസ്ഥാനത്തെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരെ നിർത്തിപ്പൊരിച്ചെന്ന വാർത്ത സോഷ്യൽ മീഡിയ ഏറ്റുപിടിച്ചിരുന്നു. മൂന്നു എസ്‌പിമാരടക്കം ആറ് ഉദ്യോഗസ്ഥരെ പൊലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തിയാണ് ബെഹ്‌റ ശകാരിച്ചത്. ഒപ്പം ട്രാഫിക് എങ്ങനെ നിയന്ത്രിക്കണമെന്ന് രണ്ടുമണിക്കൂർ ക്ലാസ് എടുക്കുകയും ചെയ്തു. ഗവർണറുടെ വാഹനവ്യൂഹം കടത്തി വിടാൻ വേണ്ടി വാഹനങ്ങൾ തടഞ്ഞപ്പോഴാണ് ഡിജിപിയുടെ ഭാര്യയും ഗതാഗതകുരുക്കിൽ പെട്ടത്. എന്നാൽ, താൻ അങ്ങനെ ശകാരിച്ചിട്ടില്ലെന്നും തലസ്ഥാനത്തെ ട്രാഫിക് നിയന്ത്രണസംവിധാനം എങ്ങനെ മെച്ചപ്പെടുത്താമെന്ന് നിർദ്ദേശങ്ങൾ നൽകുക മാത്രമാണ് ചെയ്തതെന്നും ഡിജിപി വിശദീകരിച്ചിരുന്നു. ഏതായാലും ഗവർണറുടെ വാഹന വ്യൂഹം കടന്നു പോകാൻ വേണ്ടി പൊലീസ് മേധാവിയുടെ പത്‌നി നടുറോഡിൽ കാത്തു കിടക്കേണ്ടി വരുന്നത് എത്ര അപമാനകരമാണെന്ന് പരിഹസിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ.എ.ജയശങ്കർ. ബെഹ്‌റയ്ക്ക് വേണമെങ്കിൽ അസിസ്റ്റന്റ് കമ്മീഷണർമാരെയും സർക്കിൾ ഇൻസ്‌പെക്ടർമാരെയും അപ്പോൾ തന്നെ സസ്‌പെൻഡ് ചെയ്യാമായിരുന്നു. കുറ്റപത്രം കൊടുത്തു പിരിച്ചു വിടാൻ പോലും കഴിയുമായിരുന്നു, ജയശങ്കർ ഫേസ്‌ബുക്കിൽ കുറിച്ചു.

ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ:

സൗമ്യനും സ്‌നേഹ സ്വരൂപനുമാണ് നമ്മുടെ പൊലീസ് മേധാവി ലോകനാഥ ബെഹ്‌റ സാർ. അദ്ദേഹം ആരോടും അങ്ങനെ കോപിക്കുകയില്ല, കീഴുദ്യോഗസ്ഥരെ ശകാരിക്കുകയുമില്ല. അതുകൊണ്ടു തന്നെ, ബെഹ്‌റ സാർ സർക്കിൾ ഇൻസ്പെക്ടർമാരെയും അസിസ്റ്റന്റ് കമ്മീഷണർമാരെയും വിളിച്ചു വരുത്തി പാതിരാ വരെ 'നിൽപ്പ് ശിക്ഷ' വിധിച്ചെന്നും മതിയാകും വരെ ശാസിച്ചെന്നുമുള്ള വാർത്ത നുണയാകാനേ തരമുള്ളൂ.

പ്രോട്ടോക്കോൾ പ്രകാരം, ഗവർണറേക്കാൾ ഉയർന്നതാണ് സംസ്ഥാന പൊലീസ് മേധാവിയുടേത്. അതിലും എത്രയോ ഉയരത്തിലാണ് അദ്ദേഹത്തിന്റെ സഹധർമ്മിണി. സ്ത്രീണാം ച ചിത്തം പുരുഷസ്യ ഭാഗ്യം എന്ന് പൊലീസ് ആക്റ്റിലും മാന്വലിലും പ്രത്യേകം പറഞ്ഞിട്ടുണ്ട്.

ഗവർണറുടെ വാഹന വ്യൂഹം കടന്നു പോകാൻ വേണ്ടി പൊലീസ് മേധാവിയുടെ പത്‌നി നടുറോഡിൽ കാത്തു കിടക്കേണ്ടി വരുന്നത് എത്ര അപമാനകരമാണ്? ബെഹ്‌റയ്ക്ക് വേണമെങ്കിൽ അസിസ്റ്റന്റ് കമ്മീഷണർമാരെയും സർക്കിൾ ഇൻസ്‌പെക്ടർമാരെയും അപ്പോൾ തന്നെ സസ്‌പെൻഡ് ചെയ്യാമായിരുന്നു. കുറ്റപത്രം കൊടുത്തു പിരിച്ചു വിടാൻ പോലും കഴിയുമായിരുന്നു.

അദ്ദേഹം അതൊന്നും ചെയ്തില്ല. മറിച്ച്, ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പൊലീസ് ആസ്ഥാനത്ത് വിളിച്ചു വരുത്തി കാര്യം പറഞ്ഞു മനസിലാക്കി. അത്രയേയുള്ളൂ സംഗതി. അതിനാണ് ഈ മാധ്യമങ്ങൾ ഈ പുക്കാറൊക്കെ ഉണ്ടാക്കുന്നത്. കഷ്ടം!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP