Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മദ്യ നിരോധനം ഉണ്ടെങ്കിലും ഗുജറാത്തിൽ ഇഷ്ടംപോലെ മദ്യം സുലഭം; മദ്യലഹരിയിൽ വാഹനമോടിച്ച് അപകടം വരുത്തി വെക്കുന്നതിൽ 65 ശതമാനം വർദ്ധന; സംസ്ഥാന സർക്കാറിന്റെ വീഴ്‌ച്ചയെന്ന് കോൺഗ്രസ്

മദ്യ നിരോധനം ഉണ്ടെങ്കിലും ഗുജറാത്തിൽ ഇഷ്ടംപോലെ മദ്യം സുലഭം; മദ്യലഹരിയിൽ വാഹനമോടിച്ച് അപകടം വരുത്തി വെക്കുന്നതിൽ 65 ശതമാനം വർദ്ധന; സംസ്ഥാന സർക്കാറിന്റെ വീഴ്‌ച്ചയെന്ന് കോൺഗ്രസ്

സ്വന്തം ലേഖകൻ

ഗാന്ധിനഗർ: മദ്യനിരോധനം നടപ്പിലാക്കിയ സംസ്ഥാനത്ത് വെള്ളമടിച്ച് വാഹനം ഓടിച്ചതിന്റെ പേരിൽ അറസ്റ്റിലായവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായത് 65 ശതമാനത്തിന്റേത്. ഈ പരിതാപകരമായ അവസ്ഥ ഉണ്ടായിരിക്കുന്നത് ഗുജറാത്തിലാണ്. മദ്യത്തിന്റെ വിൽപ്പനയും ഉപഭോഗവും കർശനമായി നിയന്ത്രിച്ചിരിക്കുന്ന ഗുജറാത്തിൽ മദ്യലഹരിയിൽ വാഹനമോടിച്ച് വരുത്തിവയ്ക്കുന്ന വാഹനാപകട കേസുകളിൽ 2018ലാണ് ഇത്രയും വലിയ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.

മദ്യപിച്ചുള്ള അപകടങ്ങൾ രാജ്യത്ത് താരമത്യേന കുറഞ്ഞുവരുമ്പോഴാണ് മദ്യനിരോധിത ഗുജറാത്തിൽ അപകടങ്ങൾ വർധിക്കുന്നത്. 2016നും 2018നുമധ്യേ ഗുജറാത്തിൽ ഇത്തരം കേസുകളിൽ 65% വർധനവുണ്ടായതായി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പാർലമെന്റിൽ ഒരു അംഗത്തിന്റെ ചോദ്യത്തിന് മറുപടിയായി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും കഴിഞ്ഞ മൂന്നു വർഷത്തിനിടെ രജിസ്റ്റർ ചെയ്ത ഇത്തരം കേസുകളെ കുറിച്ചായിരുന്നു എംപിയുടെ ചോദ്യം.

2018ൽ 106 മദ്യപിച്ച വാഹനാപകട കേസുകളാണ് ഗുജറാത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2017ൽ ഇത് 65 മാത്രമായിരുന്നു. 2016ൽ 64ഉം. എന്നാൽ ദേശീയ തലത്തിലാകട്ടെ, 2016ൽ ഇത്തരം കേസുകൾ 14,894 ആയിരുന്നു. 2018ൽ 12,018 ആയി കുറഞ്ഞിരുന്നു.

മദ്യനിരോധനം നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാരിനുണ്ടായ വീഴ്ചയാണ് കേന്ദ്രസർക്കാർ പാർലമെന്റിൽ വ്യക്തമാക്കിയിരിക്കുന്നതെന്ന് ഗുജറാത്ത് കോൺഗ്രസ് അധ്യക്ഷൻ അമിത് ചവ്ദ പറഞ്ഞു. നിയമം നടപ്പാക്കുന്നതിൽ വീഴ്ച വിലപ്പെട്ട ജീവനുകളാണ് നഷ്ടപ്പെടുത്തുന്നതെന്നും അദ്ദേഹം പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP