Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമലയിലേക്ക് യുവതികളെ കടത്തി വിടാതിരിക്കാൻ സർക്കാർ മുൻകൈ എടുത്തപ്പോൾ യുഡിഎഫിനും ബിജെപിക്കും വിഷയദാരിദ്ര്യം; യുവതി പ്രവേശനത്തിന് പകരം തീർത്ഥാടകരുടെ ബുദ്ധിമുട്ട് വൈറലാക്കാൻ ഇറങ്ങിയ യുഡിഎഫ് സംഘത്തിന് പമ്പയിലെത്തിയപ്പോൾ മനം മാറ്റം; മലകയറാൻ നിൽക്കാതെ തിരുവഞ്ചൂരും സംഘവും മടങ്ങിയപ്പോൾ വി എസ് ശിവകുമാർ കെട്ടുംകെട്ടി സന്നിധാനത്ത്; ശബരിമല ലൈവാക്കി നിർത്താൻ ഇറങ്ങിയ യുഡിഎഫിന് പറ്റിയത്

ശബരിമലയിലേക്ക് യുവതികളെ കടത്തി വിടാതിരിക്കാൻ സർക്കാർ മുൻകൈ എടുത്തപ്പോൾ യുഡിഎഫിനും ബിജെപിക്കും വിഷയദാരിദ്ര്യം; യുവതി പ്രവേശനത്തിന് പകരം തീർത്ഥാടകരുടെ ബുദ്ധിമുട്ട് വൈറലാക്കാൻ ഇറങ്ങിയ യുഡിഎഫ് സംഘത്തിന് പമ്പയിലെത്തിയപ്പോൾ മനം മാറ്റം; മലകയറാൻ നിൽക്കാതെ തിരുവഞ്ചൂരും സംഘവും മടങ്ങിയപ്പോൾ വി എസ് ശിവകുമാർ കെട്ടുംകെട്ടി സന്നിധാനത്ത്; ശബരിമല ലൈവാക്കി നിർത്താൻ ഇറങ്ങിയ യുഡിഎഫിന് പറ്റിയത്

ശ്രീലാൽ വാസുദേവൻ

ശബരിമല: യുവതി പ്രവേശന വിഷയത്തിൽ സർക്കാർ മലക്കം മറിഞ്ഞതോടെ കഞ്ഞികുടി മുട്ടിയത് യുഡിഎഫിനും ബിജെപിക്കുമാണ്. ബിജെപിക്കും സംഘപരിവാർ സംഘടനകൾക്കും മിണ്ടാട്ടം മുട്ടിയപ്പോൾ വെറുതേ ഇരിക്കാൻ യുഡിഎഫിന് കഴിഞ്ഞില്ല.  യുവതികളില്ലെങ്കിലെന്താ അയ്യപ്പന്മാരുണ്ടല്ലോ, അവർക്ക് ബുദ്ധിമുട്ടുണ്ടല്ലോ. അതെന്തൊക്കെയെന്ന് മനസിലാക്കി ഒരു സമരത്തിന്റെ സ്‌കോപ്പ് തിരയാനാണ് യുഡിഎഫ് സംഘം ചാടിക്കയറി സന്നിധാനത്തേക്ക് പുറപ്പെട്ടത്. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിലെത്തിയ സംഘത്തിന് പമ്പയിലെത്തിയപ്പോൾ കാലു കഴച്ചു. ഇതു വരെയുള്ള ബുദ്ധിമുട്ടൊക്കെ കണ്ടത് മതി. ഇനി പോയാൽ തങ്ങൾക്ക് ബുദ്ധിമുട്ടാകുമെന്ന് കരുതി സംഘം നേരെ വന്ന വഴി വച്ചു പിടിച്ചു.

എന്തായാലും സന്നിധാനത്തിന് പോകുവല്ലേ, അയ്യപ്പനെ ഒന്നു തൊഴുതേക്കാം എന്ന മനോഭാവത്തോടെ വന്ന മുന്മന്ത്രി വി എസ് ശിവകുമാർ മാത്രം സന്നിധാനത്തേക്ക് പോയി. സന്ദർശനം പ്രഹസനമായ യുഡിഎഫ് നാണം കെടുകയും ചെയ്തു. പാർലമെന്ററി പാർട്ടി സെക്രട്ടറി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം നിലയ്ക്കലും, പമ്പയിലും സന്ദർശനം നടത്തിയ ശേഷം മല കയറാതെ മടങ്ങുകയായിരുന്നു. സന്നിധാനത്ത് അന്നദാന മണ്ഡപം, ഭസ്മക്കുളം എന്നിവയുടെ പണികൾ, മാളികപ്പുറം ബിൽഡിങ്സ് പൊളിച്ചിടത്ത് തീർത്ഥാടകർക്ക് വിശ്രമിക്കാൻ ടൈൽ പാകൽ എന്നിവ പൂർത്തിയായില്ല.

കൂടാതെ നിർമ്മാണ സാമഗ്രികൾ ഇറക്കിയിട്ടിരിക്കുന്നത് മൂലം തീർത്ഥാടകർക്ക് സുഗമമായി സഞ്ചരിക്കാനും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. മാളികപ്പുറം മേൽശാന്തി മഠത്തിന്റെ പണികളും പൂർത്തിയായില്ല. തീർത്ഥാടനം ആരംഭിച്ച് മൂന്ന് ദിവസം പിന്നിട്ടിട്ടും മരാമത്ത് പണികൾ ഇഴയുകയാണ്. ഇതൊക്കെ നേരിൽ കണ്ട് മനസിലാക്കാനെത്തിയ യുഡിഎഫ് സംഘമാണ് മലകയറാൻ മടിച്ച് സന്നിധാനത്ത് എത്താതെ മടങ്ങിയത്. ഇതോടെ യുഡിഎഫ് സംഘത്തിന്റെ യാത്ര അക്ഷരാർഥത്തിൽ പ്രഹസനമായി മാറി. തീർത്ഥാടകർക്ക് ഏറ്റവും കൂടുതൽ സൗകര്യം വേണ്ട സന്നിധാനത്ത് അതിനാവശ്യമായ സൗകര്യമുണ്ടോ എന്ന് പരിശോധിക്കാൻ പോലും തയാറാകാതെ സംഘം മടങ്ങുകയായിരുന്നു.

ഒടുവിൽ പേരിനൊരു പ്രസ്താവനയും നടത്തി യുഡിഎഫ് പാർലമെന്ററി പാർട്ടി സംഘം തടി തപ്പി. പമ്പയിലേയും, നിലയ്ക്കലേയും അടിസ്ഥാന സൗകര്യങ്ങൾ പരിമിതമാണന്നും സർക്കാരിന് വേഗത്തിൽ പരിഹരിക്കാൻ കഴിയുന്ന കാര്യങ്ങൾ പോലും നടപ്പാക്കാൻ സർക്കാരും ദേവസ്വം മന്ത്രിയും ശ്രമിക്കുന്നില്ലന്നും നേതാക്കൾ ആരോപിച്ചു. പമ്പയിലെ ടോയ്ലറ്റ് ബ്ലോക്കുകൾക്ക് മുന്നിൽ വെള്ളം കെട്ടി നിൽക്കുന്നു. പ്രളയത്തിൽ തകർന്ന രാമമൂർത്തി മണ്ഡപത്തിന്റെ സ്ഥലത്ത് താൽകാലികമായി നിർമ്മിച്ച ഷെഡിൽ അയ്യപ്പഭക്തന്മാർക്ക് വിരിവയ്ക്കാൻ സൗകര്യങ്ങൾ പരിമിതമാണെന്നും, നിലയ്ക്കലിൽ വാഹന പാർക്കിങ്ങിന് വേണ്ടത്ര സൗകര്യമേർപ്പെടുത്തിയിട്ടില്ലന്നും, കിഫ്ബിയിലൂടെ സംസ്ഥാന സർക്കാർ ശബരിമലയ്ക്കായി നടപ്പാക്കുമെന്ന് പറയുന്ന കാര്യങ്ങൾ നടപ്പിലാവുന്നില്ലന്നും നേതാക്കൾ ആരോപിച്ചു.

ഇതിന്റെ വിശദമായ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് നൽകുമെന്നും നേതാക്കൾ പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ എംഎൽഎമാരായ വി എസ്ശിവകുമാർ, പാറയ്ക്കൽ അബ്ദുള്ള, മോൻസ് ജോസഫ്, ഡോ: ജയരാജ് തുടങ്ങിയവരും പത്തനംതിട്ട ഡിസിസി പ്രസിഡന്റ് ബാബു ജോർജുമുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP