Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പി മോഹനൻ നടത്തിയത് കുറ്റസമ്മതം; മുസ്‌ലിം തീവ്രവാദ സംഘടനകളിൽ പ്രവർത്തിക്കുന്ന ചെറുപ്പക്കാരുണ്ട്; ന്യൂനപക്ഷത്തെ കൂടെ നിർത്താൻ ലക്ഷ്യം വെച്ചുകൊണ്ട് അത്തരം ആളുകളെ സിപിഎം ഉപയോഗിക്കുന്നുണ്ട്; വിമർശനവുമായി കെ സുധാകരൻ എംപി

പി മോഹനൻ നടത്തിയത് കുറ്റസമ്മതം; മുസ്‌ലിം തീവ്രവാദ സംഘടനകളിൽ പ്രവർത്തിക്കുന്ന ചെറുപ്പക്കാരുണ്ട്; ന്യൂനപക്ഷത്തെ കൂടെ നിർത്താൻ ലക്ഷ്യം വെച്ചുകൊണ്ട് അത്തരം ആളുകളെ സിപിഎം ഉപയോഗിക്കുന്നുണ്ട്; വിമർശനവുമായി കെ സുധാകരൻ എംപി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മാവോവാദികൾക്ക് സഹായം ലഭിക്കുന്നത് മുസ്‌ലിം തീവ്രവാദികളിൽ നിന്നാണെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ പ്രസ്താവന കുറ്റസമ്മതമാണെന്ന് കെ. സുധാകരൻ എംപി. മുസ്‌ലിം തീവ്രവാദ സംഘടനകളിൽ പ്രവർത്തിക്കുന്ന ചെറുപ്പക്കാരുണ്ട്. അവർ നമ്മുടെ നാടിന്റെ നിയമത്തെ ചോദ്യം ചെയ്യുന്നവരാണ്. ന്യൂനപക്ഷത്തെ കൂടെ നിർത്താൻ ലക്ഷ്യം വെച്ചുകൊണ്ട് അത്തരം ആളുകളെ സിപിഎം ഉപയോഗിക്കുന്നുണ്ട്.

ഉപയോഗിക്കുന്നു എന്നു പറയുന്നതിനേക്കാൾ നല്ലത് ദുരുപയോഗം ചെയ്യുന്നു എന്ന് പറയുന്നതാണ്. കണ്ണൂരിലെ അക്രമ പ്രവർത്തനങ്ങളുടെ മുൻപന്തിയിൽ അത്തരം ചെറുപ്പക്കാർ ഒരുപാടുണ്ടെന്നും സുധാകരൻ പറഞ്ഞു.

അതേസമയം മാവോവാദികൾക്ക് വെള്ളവും വളവും നൽകുന്നത് മുസ്‌ലിം തീവ്രാദികളാണെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ പ്രസ്താവനക്കെതിരെ വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ. പ്രസംഗത്തിൽ പലരും പലതും പറയുമെന്നും രാഷ്ട്രീയക്കാർ പറയുന്നതെല്ലാം പാർട്ടി നയമാണോ എന്നും ഇ.പി ജയരാജൻ ചോദിച്ചു.

അതേസമയം, പി. മോഹനന്റെ പ്രസ്താവനയെ പിന്തുണച്ച് പി. ജയരാജൻ രംഗത്ത് വന്നിരുന്നു. മാവോവാദികളെ പ്രോത്സാഹിപ്പിക്കുന്നത് മുസ്‌ലിം തീവ്രവാദികളാണെന്നത് യാഥാർത്യമാണെന്നും ആ യാഥാർഥ്യം സമൂഹത്തിന് മുമ്പിൽ തുറന്നു പറയുകയാണ് മോഹനൻ ചെയ്തതെന്നുമായിരുന്നു പി. ജയരാജൻ പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP