Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മുസ്ലിം തീവ്രവാദികളും സിപിഎമ്മും പ്രവർത്തിക്കുന്നത് ഇരട്ടപെറ്റ മക്കളെ പോലെ; തീവ്രവാദ സംഘടനകളെ കയ്യയച്ച് സഹായിച്ചിട്ടുള്ള നിലപാടാണ് സിപിഎമ്മിന്റേത്; ജനങ്ങളെ കബിളിപ്പിക്കാനുള്ള അടവുമാത്രമാണ് ഇപ്പോഴത്തെ ബോധോദയം; മാവോയിസ്റ്റ് വിഷയത്തിൽ സിപിഎമ്മിനെ വിമർശിച്ച് കെ സുരേന്ദ്രൻ

മുസ്ലിം തീവ്രവാദികളും സിപിഎമ്മും പ്രവർത്തിക്കുന്നത് ഇരട്ടപെറ്റ മക്കളെ പോലെ; തീവ്രവാദ സംഘടനകളെ കയ്യയച്ച് സഹായിച്ചിട്ടുള്ള നിലപാടാണ് സിപിഎമ്മിന്റേത്; ജനങ്ങളെ കബിളിപ്പിക്കാനുള്ള അടവുമാത്രമാണ് ഇപ്പോഴത്തെ ബോധോദയം; മാവോയിസ്റ്റ് വിഷയത്തിൽ സിപിഎമ്മിനെ വിമർശിച്ച് കെ സുരേന്ദ്രൻ

സ്വന്തം ലേഖകൻ

കോഴിക്കോട്: മുസ്ലിം തീവ്രവാദത്തിലെ സിപിഎം നിലപാട് ഇരട്ടത്താപ്പെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. സഖാക്കൾ യുഎപിഎ കേസിൽ കുടുങ്ങിയപ്പോൾ ജനരോഷം മറികടക്കാനുള്ള അടവുനയം മാത്രമാണ് ഇപ്പോഴത്തെ മലക്കംമറിച്ചിലെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

മുസ്ലിം തീവ്രവാദികളും സിപിഎമ്മും പ്രവർത്തിക്കുന്നത് ഇരട്ടപെറ്റ മക്കളെപോലെയാണ്. തീവ്രവാദ സംഘടനകളെ കയ്യയച്ച് സഹായിച്ചിട്ടുള്ള നിലപാടാണ് സിപിഎമ്മിന്റേത്. ജനങ്ങളെ കബിളിപ്പിക്കാനുള്ള അടവുമാത്രമാണ് സിപിഎമ്മിന്റെ ഇപ്പോഴത്തെ ബോധോദയം- സുരേന്ദ്രൻ പറഞ്ഞു.

എസ്എഫ്‌ഐ പ്രവർത്തകൻ അഭിമന്യുവിന്റെ കൊലപാതകത്തിലെ ഗൂഢാലോചന അന്വേഷിക്കാതെ പോയത് സിപിഎമ്മിന്റെ തീവ്രവാദികളോടുള്ള മൃദുസമീപനം മൂലമാണ്. സർക്കാരിന്റെ ഒത്താശയോടെയാണ് കേസ് അട്ടിമറിക്കപ്പെട്ടുന്നത്- സുരേന്ദ്രൻ പറഞ്ഞു. സിപിഎം എസ്ഡിപിഐ സഖ്യം പലയിടത്തുമുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. ഡിവൈഎഫ്‌ഐ പ്രവർത്തകൻ ബിനു, ഷിബിൻ കൊലപാതകക്കേസുകൾ അട്ടിമറിക്കപ്പെട്ടത് ഇരുപാർട്ടികളുടെയും രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണെന്നും സുരേന്ദ്രൻ പറഞ്ഞു.

മാവോയിസ്റ്റുകൾക്ക് പ്രോത്സാഹനം നൽകുന്നത് ഇസ്ലാമിക തീവ്രവാദികളെന്നായിരുന്നു സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞത്. മവോയിസ്റ്റുകൾക്ക് വെള്ളവും വളവും നൽകുന്നത് തീവ്ര ഇസ്ലാമിക ഗ്രൂപ്പുകളെന്നും പരസ്പര ഐക്യത്തോടെയാണ് ഇരുകൂട്ടരുടെയും പ്രവർത്തനമെന്നും മോഹനൻ ആരോപിച്ചിരുന്നു. ഇതിനെ കുമ്മനം രാജശേഖരൻ സ്വാഗതം ചെയ്തു. ഇതിന് പിന്നാലെ ബിജെപിയുടെ നിലപാട് തട്ടിപ്പാണെന്ന് മോഹനൻ പറഞ്ഞു. തുടർന്നാണ് സുരേന്ദ്രന്റെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP