Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പരികർമ്മിയായാലും കെ എസ് ആർ ടി സി ബസിൽ പോയാൽ മതിയെന്ന് ശഠിച്ച് പൊലീസ്; കീഴ്ശാന്തിയുടെ കാർ നിലയ്ക്കലിൽ തടഞ്ഞിട്ടത് രണ്ട് മണിക്കൂറോളം; പരികർമ്മികൾ അടക്കമുള്ളവർ യാത്ര ചെയ്ത വാഹനം പമ്പയിലേക്ക് പോകാൻ അനുവദിച്ചത് എക്‌സിക്യൂട്ടീവ് ഓഫീസർ കാലു പിടിച്ചപ്പോൾ; പുല്ലുവില കൽപ്പിക്കുന്നത് ഹൈക്കോടതി ഉത്തരവിന്; പമ്പയിലേക്ക് ചെറുവാഹനങ്ങൾ കടത്തി വിടണമെന്ന ഉത്തരവ് നടപ്പാക്കാതെ പൊലീസ്; ശബരിമലയിൽ നിന്ന് ഈ തീർത്ഥാടനകാലത്ത് ആദ്യ വിവാദം എത്തുമ്പോൾ

പരികർമ്മിയായാലും കെ എസ് ആർ ടി സി ബസിൽ പോയാൽ മതിയെന്ന് ശഠിച്ച് പൊലീസ്; കീഴ്ശാന്തിയുടെ കാർ നിലയ്ക്കലിൽ തടഞ്ഞിട്ടത് രണ്ട് മണിക്കൂറോളം; പരികർമ്മികൾ അടക്കമുള്ളവർ യാത്ര ചെയ്ത വാഹനം പമ്പയിലേക്ക് പോകാൻ അനുവദിച്ചത് എക്‌സിക്യൂട്ടീവ് ഓഫീസർ കാലു പിടിച്ചപ്പോൾ; പുല്ലുവില കൽപ്പിക്കുന്നത് ഹൈക്കോടതി ഉത്തരവിന്; പമ്പയിലേക്ക് ചെറുവാഹനങ്ങൾ കടത്തി വിടണമെന്ന ഉത്തരവ് നടപ്പാക്കാതെ പൊലീസ്; ശബരിമലയിൽ നിന്ന് ഈ തീർത്ഥാടനകാലത്ത് ആദ്യ വിവാദം എത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ശബരിമല: നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് ചെറുവാഹനങ്ങൾ കടത്തിവിടണമെന്ന ഹൈക്കോടതി ഉത്തരവിന് പുല്ലു വില നൽകി ശബരിമല കീഴ്ശാന്തിയുടേതടക്കമുള്ള ചെറു വാഹനങ്ങൾ തടഞ്ഞ് പൊലീസ്. കീഴ്ശാന്തിയുടെ കാർ നിയമം ലംഘിച്ച് പൊലീസ് നിലയ്ക്കലിൽ തടത്തിട്ടത് രണ്ടര മണിക്കൂറിലേറെ നേരമാണ്. ബുധനാഴ്ച പുലർച്ചെയോടെയാണ് സന്നിധാനത്തേക്ക് പോകാൻ കീഴ്ശാന്തിയുടെ പരികർമികളുമായി എത്തിയ കാർ പൊലീസ് തടഞ്ഞത്.

ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കമുള്ള തീർത്ഥാടകരം ടെ ചെറു വാഹനങ്ങളും ഇതുവരെ നിലയ്ക്കൽ കടക്കാർ പൊലീസ് അനുവദിച്ചിട്ടില്ല. ബുധനാഴ്ച മുതൽ ചെറുവാഹനങ്ങൾ കടത്തിവിടാൻ കോടതി ഉത്തരവിട്ടുണ്ടെന്ന് പറഞ്ഞ പരികർമിമാരോട് കോടതി ഉത്തരവുമായി വരാനായിരുന്നു പൊലീസ് ഏമാന്മാരുടെ മറുപടി. ഇതോടെ സംഭവം പരികർമിമാർ ഫോണിലൂടെ സന്നിധാനത്തുള്ള കീഴ്ശാന്തിയെ അറിയിച്ചു. സംഭവം വിവാദമായതോടെ സന്നിധാനം ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസർ നേരിട്ട് പൊലീസ് ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ വാഹനം നിലയ്ക്കലിൽ നിന്നും കടത്തിവിടുകയായിരുന്നു.

അയ്യപ്പ ഭക്തരുമായെത്തുന്ന 12 സീറ്റു വരെയുള്ള വാഹനങ്ങൾ നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് ബുധനാഴ്ച മുതൽ കടത്തിവിടുന്നതിനുള്ള ഉത്തരവ് ചൊവ്വാഴ്ച ഹൈക്കോടതി പുറപ്പെടുവിച്ചിരുന്നു, അതിന് പിന്നാലെയാണ് പൊലീസിന്റെ ഈ നിയമ ലംഘനം. പമ്പയിലെത്തി തീർത്ഥാടകരെ ഇറക്കി തിരികെ നിലയ്ക്കലെത്തി പാർക്ക് ചെയ്യുവാനും തീർത്ഥാടകർ ദർശനം നടത്തി മലയിറങ്ങി പമ്പയിലെത്തുമ്പോൾ നിലയ്ക്കലിൽ നിന്നെത്തി തീർത്ഥാടകരുമായി മടങ്ങുന്നതിനുമുള്ള അനുമതിയാണ് ഹൈക്കോടതി നൽകിയത്.

എന്നാൽ ഉത്തരവ് വന്നതിന് ശേഷവും ചെറുവാഹനങ്ങൾ ഒന്നും തന്നെ പമ്പയിലേക്ക് കടത്തിവിടുന്നില്ലെന്ന പരാതിയാണ് തീർത്ഥാടകർക്കുള്ളത്. ചെറുവാഹനങ്ങളെ പമ്പയിലേക്ക് കടത്തി വിടുന്നതിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് മുൻ അഡ്‌മിനിസ്‌ട്രേറ്റർ പി പ്രസനകുമാർ നൽകിയ ഹർജിയിന്മേലാണ് കോടതി ചൊവ്വാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്. സർക്കാറിന്റെ അനുകൂല നിലപാടിനെ തുടർന്ന് മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്ത് ഭക്തരുടെ സ്വകാര്യ വാഹനങ്ങൾ പമ്പയിലേക്ക് വിടാൻ ഹൈക്കോടതിയുടെ അനുമതി നൽകിയത്.

ഭക്തരുമായി എത്തുന്ന പന്ത്രണ്ട് സീറ്റ് വരെയുള്ള വാഹനങ്ങളാവും പമ്പയിലേക്ക് വിടുക. ഭക്തരെ ഇറക്കിയശേഷം വാഹനം നിലക്കലിൽ പാർക്ക് ചെയ്യണം. ദർശനം കഴിഞ്ഞ് ഭക്തർ തിരികെ വരുമ്പോൾ അവരെ കൊണ്ടുപോകാനായി വാഹനത്തിന് വീണ്ടും പമ്പയിലെത്താമെന്നും ദേവസ്വം ബെഞ്ച് വ്യക്തമാക്കിയിരുന്നു. ചെറുവാഹനങ്ങൾ പോലും കടത്തിവിടാൻ കഴിയുന്ന സാഹചര്യം പമ്പയിലില്ലെന്നും പ്രളയത്തെത്തുടർന്ന് പമ്പ, ഹിൽടോപ്പ് തുടങ്ങി നേരത്തേ പാർക്കിങ് അനുവദിച്ചിരുന്ന മേഖലകളെല്ലാം തകർന്ന നിലയിലാണെന്നുമായിരുന്നു പത്തനംതിട്ട ജില്ല പൊലീസ് സൂപ്രണ്ട് കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്. എന്നാൽ, ഇക്കാര്യത്തിൽ സർക്കാറിന്റെ വിശദീകരണം തേടിയ കോടതി ഹർജികൾ ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റിയിരുന്നു.

ചെറുവാഹനങ്ങളെ പമ്പയിലേക്ക് അനുവദിക്കുന്നതിൽ തടസ്സമില്ലെന്നും മാസപൂജ കാലത്ത് പമ്പയിൽ പ്രവേശനാനുമതി നൽകിയിരുന്നെന്നും സർക്കാർ ചൊവ്വാഴ്ച വ്യക്തമാക്കി. തുടർന്നാണ് കോടതിയും അനുമതി നൽകിയത്. പമ്പയിലോ പമ്പ -നിലക്കൽ റോഡരികിലോ പാർക്കിങ് അനുവദിക്കരുതെന്നും നിയമവിരുദ്ധമായി വാഹനങ്ങൾ പാർക്ക് ചെയ്താൽ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. ഇത് പാലിക്കാതെയാണ് ചെറുവാഹനങ്ങളെ തടയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP