Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റൺവേയിൽ നവീകരണം ആരംഭിച്ചു; ഇന്നുമുതൽ നെടുമ്പാശ്ശേരിയിൽ നിന്ന് പകൽസമയം സർവീസുകൾ ഇല്ല; രാവിലെ പത്ത് മണി മുതൽ വൈകിട്ട് ആറ് മണി വരെ വിമാനത്താവള റൺവേ അടയ്ക്കും; നിയന്ത്രണം മാർച്ച് 28വരെ

റൺവേയിൽ നവീകരണം ആരംഭിച്ചു; ഇന്നുമുതൽ നെടുമ്പാശ്ശേരിയിൽ നിന്ന് പകൽസമയം സർവീസുകൾ ഇല്ല; രാവിലെ പത്ത് മണി മുതൽ വൈകിട്ട് ആറ് മണി വരെ വിമാനത്താവള റൺവേ അടയ്ക്കും; നിയന്ത്രണം മാർച്ച് 28വരെ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി:റൺവേ നവീകരണ പ്രവൃത്തികൾക്ക് തുടങ്ങുന്നതിനാൽ ഇന്നുമുതൽ നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പകൽസമയം വിമാന സർവീസുകൾ ഉണ്ടാകില്ല. രാവിലെയും വൈകുന്നേരവും തിരക്കു പ്രതീക്ഷിക്കുന്നതിനാൽ ചെക്ക്-ഇൻ സമയം വർധിപ്പിച്ചിട്ടുണ്ട്.ആഭ്യന്തര യാത്രക്കാർക്ക് ഇനി മൂന്നു മണിക്കൂർ മുമ്പും രാജ്യാന്തര യാത്രക്കാർക്കു നാല് മണിക്കൂർ മുമ്പും ചെക്ക്-ഇൻ നടത്താം.

24 മണിക്കൂർ പ്രവർത്തന സമയം ഇന്ന് മുതൽ 16 മണിക്കൂർ ആയി ചുരുങ്ങും. രാവിലെ പത്ത് മണി മുതൽ വൈകിട്ട് ആറ് മണി വരെ വിമാനത്താവള റൺവേ അടയ്ക്കും. മാർച്ച് ഇരുപത്തിയെട്ടു വരെയാണ് നിയന്ത്രണം. റൺവേ റീ കാർപ്പറ്റിങ് ജോലികൾക്കായാണ് പകൽ സർവീസുകൾക്കു നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഇതിനായി വിമാന സർവീസുകളുടെ സമയം പുനക്രമീകരിച്ചു. അഞ്ചു സർവീസുകൾ മാത്രമാണ് റദ്ദാക്കുന്നത്. മറ്റു സർവീസുകൾ രാത്രിയിലേക്കു മാറ്റി.

3400 മീറ്റർ നീളവും 60 മീറ്റർ വീതിയുമുള്ളതാണ് സിയാൽ റൺവേ. പഴക്കം കൂടുന്തോറും റൺവേയുടെ മിനുസം കൂടുന്നതിനാൽ പ്രതലം പരുക്കനായി നിലനിർത്താനാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. 150 കോടി രൂപ ചെലവിട്ടാണ് നവീകരണം. റൺവേ, ടാക്‌സി ലിങ്കുകൾ എന്നിവയുൾപ്പെടെ അഞ്ചു ലക്ഷം ചതുരശ്ര മീറ്റർ ഭാഗത്താണ് റീ-സർഫിങ് ജോലികൾ നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP