Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

50 ലക്ഷം തീർത്ഥാടകർ എത്തുന്ന ശബരിമലയ്ക്ക് വേണ്ടി ഭരണ നിർവ്വഹണത്തിന് വേണ്ടി പ്രത്യേകനിയമം കൊണ്ടുവന്നു കൂടേ? മറ്റു ക്ഷേത്രങ്ങളുമായി ശബരിമലയെ താരതമ്യം ചെയ്യാൻ പാടില്ല; പന്തളം കൊട്ടാരം നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാറിനോട് ഇന്ന് തന്നെ മറുപടി തേടി സുപ്രീംകോടതി; ശബരിമല യുവതീപ്രവേശന വിധിയിൽ മാറ്റമുണ്ടായാൽ യുവതികളെ എങ്ങനെ ക്ഷേത്രജീവനക്കാരായി നിയമിക്കാൻ സാധിക്കുമെന്നും കോടതിയുടെ ചോദ്യം; ജസ്റ്റിസ് രമണയുടെ നിർണായക പരാമർശങ്ങൾ സർക്കാറിന് വൻതലവേദന

50 ലക്ഷം തീർത്ഥാടകർ എത്തുന്ന ശബരിമലയ്ക്ക് വേണ്ടി ഭരണ നിർവ്വഹണത്തിന് വേണ്ടി പ്രത്യേകനിയമം കൊണ്ടുവന്നു കൂടേ? മറ്റു ക്ഷേത്രങ്ങളുമായി ശബരിമലയെ താരതമ്യം ചെയ്യാൻ പാടില്ല;  പന്തളം കൊട്ടാരം നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാറിനോട് ഇന്ന് തന്നെ മറുപടി തേടി സുപ്രീംകോടതി; ശബരിമല യുവതീപ്രവേശന വിധിയിൽ മാറ്റമുണ്ടായാൽ യുവതികളെ എങ്ങനെ ക്ഷേത്രജീവനക്കാരായി നിയമിക്കാൻ സാധിക്കുമെന്നും കോടതിയുടെ ചോദ്യം; ജസ്റ്റിസ് രമണയുടെ നിർണായക പരാമർശങ്ങൾ സർക്കാറിന് വൻതലവേദന

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ശബരിമല ക്ഷേത്രത്തിൽ ഭരണ നിർവ്വഹണത്തിന് വേണ്ടി മാത്രം പ്രത്യേകം നിയമം കൊണ്ടുവന്നു കൂടേയെന്ന് സംസ്ഥാന സർക്കാറിനോട് സുപ്രീംകോടതി. 50 ലക്ഷം തീർത്ഥാടകൾ എത്തുന്ന ക്ഷേത്രമെന്ന നിലയിൽ ശബരിമല പ്രത്യേക പരിഗണന ആഗ്രഹിക്കുന്നില്ലേ എന്ന ചോദ്യമാണ് കോടതി സർക്കാറിനോട് ഉന്നയിച്ചത്. വൻതോതിൽ തീർത്ഥാടകൾ എത്തുന്ന ക്ഷേത്രം എന്ന നിലയിൽ ശബരിമലയെ മറ്റു ക്ഷേത്രങ്ങളുമായി താരതമ്യം ചെയ്യാൻ പാടില്ലെന്നും പന്തളം രാജകൊട്ടാരം നൽകിയ ഹർജി പരിഗണിക്കവേ സുപ്രീംകോടതി പറഞ്ഞു.

ജസ്റ്റിസ് രമണയാണ് സർക്കാറിനോട് ഈ വിഷയത്തിൽ സർക്കാറിനോട് കൂടുതൽ അഭിപ്രായം തേടിയത്. എത്ര ലക്ഷം പേർ ശബരിമലയിൽ എത്തുന്നുണ്ട് എന്ന ചോദ്യമാണ് ദേവസ്വം ബോർഡിനോട് ജസ്റ്റിസ് രമണ ചോദിച്ചത്. പത്ത് ലക്ഷം പേർ എത്തുന്നു എന്ന മറുപടിയും ബോർഡ് നൽകി. എന്നാൽ, പത്തല്ല, അമ്പത് ലക്ഷം പേർ എത്തുന്നുണ്ട് എന്നാണ് പന്തളം രാജകൊട്ടാരം മറുപടി നൽകിയത്. ഇത് മുഖവിലയ്ക്കെടുത്താണ് കോടതി സർക്കാറിനോട് അഭിപ്രായം ആരാഞ്ഞത്. ജയമാല കേസുമായി ബന്ധപ്പെട്ട വിധിയിൽ പന്തളം രാജാകൊട്ടാരത്തിന് എതിരായ പരാമർശങ്ങൾ കടന്നു കൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിലാണ് ക്ഷേത്രത്തിലെ ഭരണനിർവ്വഹണത്തെ കുറിച്ചും ചോദ്യങ്ങൾ ഉയർന്നത്.

ശബരിമല ക്ഷേത്രത്തിന്റെ ഭരണ നിർവഹണത്തിനായി പ്രത്യേക സംവിധാനമുണ്ടാക്കുമെന്ന് നേരത്തെ സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇത് പ്രകാരം എന്താണ് പ്രത്യേക സംവിധാനം ഏതാനെന്ന് കോടതി ചോദിച്ചു. നേരത്തെ ഭരണ നിർവ്വഹണത്തിനായുള്ള കരട് സംവിധാനത്തെ കുറിച്ച് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതോടെ ഈ വിഷയത്തിൽ സുപ്രീം കോടതി കൂടുതൽ പരിശോധന നടത്തി. കരടിൽ മൂന്നിലൊന്ന് സ്ത്രീസംവരണം നൽകിയതിൽ സംശയമുണ്ടെന്നും സുപ്രീംകോടതി അറിയിച്ചു.

ഏഴംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി എതിരായാൽ യുവതികളായ ജീവനക്കാരെ ശബരിമലയിൽ നിയമിക്കാൻ സാധിക്കുകയെന്ന് ജസ്റ്റിസ് എൻ.വി രമണ ചോദിച്ചു. ലിംഗ നീതി ഉറപ്പു വരുത്തണം എന്നും ഭരണസംവിധാനം മികച്ചതാക്കാൻ വേണ്ടിയാണ് സർക്കാർ ശ്രമിക്കുന്നതെന്നുമാണ് സർക്കാർ കോടതിയിൽ ബോധിപ്പിച്ചത്. ശബരിമലയിൽ യുവതികൾ പ്രവേശിക്കണ്ട എന്ന ഉത്തരവിടുകയാണെങ്കിൽ ഇത് പ്രായോഗികമാവുകയെന്നും, ഭരണസമിതിയിലെ വനിതകൾക്ക് ശബരിമലയിലെത്താൻ കഴിയുകയെന്നും ചോദിച്ചത്. സംസ്ഥാനസർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ ജി. പ്രകാശ് ലിംഗനീതിയാണ് തങ്ങൾ ഇക്കാര്യത്തിൽ സ്വീകരിക്കുന്നതെന്ന സർക്കാരിന്റെ നിലപാട് കോടതിയെ അറിയിക്കുകയും ചെയ്തു.

എന്നാൽ പ്രത്യേക നിയമം സംബന്ധിച്ച് തനിക്ക് സംസ്ഥാന സർക്കാരിൽ നിന്ന് കൂടുതലായി അറിയേണ്ടതായിട്ടുണ്ടെന്ന് പറഞ്ഞ ജസ്റ്റിസ് രമണ, കേസ് ഇന്നുതന്നെ പരിഗണിക്കുന്നതിനായി മാറ്റി വച്ചു. സംസ്ഥാന സർക്കാരിന്റെ മുതിർന്ന അഭിഭാഷകൻ ജെ.ബി ഗുപ്തയോട് ഹാജരാകുവാൻ അദ്ദേഹം നിർദ്ദേശിക്കുകയും ചെയ്തു. കേസ് പരിഗണിച്ചപ്പോൾ തന്നെ ജസ്റ്റിസ് രമണ ആദ്യം പറഞ്ഞ വാചകം 100 വർഷം കാത്തിരുന്നാലും സർക്കാർ ഈ വിഷയത്തിൽ നിയമനിർമ്മാണം നടത്തില്ല എന്നാണ്. കേസ് മാറ്റിവയ്ക്കണമെന്ന് സംസ്ഥാന സർക്കാരിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടപ്പോഴായിരുന്നു ഇത്.

നേരത്തെ യുവതീ പ്രവേശം അനുവദിക്കുന്ന വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടില്ലെങ്കിലും വ്യാഴാഴ്ചത്തെ സുപ്രീം കോടതി വിധി സ്റ്റേയ്ക്ക് തുല്യമായി കരുതാമെന്ന് സർക്കാരിന് എ.ജി.യുടെ നിയമോപദേശം ലഭിച്ചിരുന്നു. അന്തിമ വിധി വരും വരെ യുവതികളെ പ്രവേശിപ്പിക്കേണ്ടെന്ന നിലയിലുള്ള നിയമോപദേശമാണ് ലഭിച്ചത്. അഡ്വക്കേറ്റ് ജനറൽ സി.പി സുധാകര പ്രസാദ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയാണ് നിയമോപദേശം നൽകിയത്. നിയമ സെക്രട്ടറി, സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്ത എന്നിവരോടും സർക്കാർ അഭിപ്രായം തേടിയിരുന്നു.

ഇപ്പോഴത്തെ സുപ്രീംകോടതി പരാമർശത്തോടെ യുവതീപ്രവേശന വിഷയത്തിൽ സർക്കാറിന് കൂടുതൽ വ്യക്തത കൈവന്നിട്ടുണ്ട്. ഭരണഘടനാ ബെഞ്ചിന് വിട്ട വിധിയിൽ മാറ്റം വരുമോ എന്ന ചോദ്യത്തോടെ സാങ്കേതിക സ്‌റ്റേയെന്ന സർക്കാർവാദം ശരിവെക്കുന്ന വിധത്തിലാകും കാര്യങ്ങൾ. അതിനിടെ ശബരിമല വരുമാനത്തിൽ ഇക്കുറി വൻ വർദ്ധനവെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കുകയുണ്ടായി. തീർത്ഥാടനം തുടങ്ങി രണ്ട് ദിവസം പിന്നിടുമ്പോൾ സന്നിധാനത്തെത്തുന്ന ഭക്തരുടെ എണ്ണത്തിലും വർധനയുണ്ട്. നടവരവ് ,അപ്പം, അരവണ, കടകളിൽ നിന്നുള്ള വരുമാനം എന്നിവയിലെ വരവ് സംബന്ധിച്ച കണക്കാണ് ദേവസ്വം ബോർഡ് പുറത്തുവിട്ടത്. അദ്യ ദിവസത്തെ വരുമാനം 3 കോടി 32 ലക്ഷം രൂപയാണ്. കഴിഞ്ഞ വർഷത്തെക്കാൾ 1.28 ലക്ഷം രൂപയുടെ വർധനവാണുള്ളത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് തീർത്ഥാടകർ കൂടുതലായി ദർശനത്തിനെത്തുന്നുണ്ട്. ഇതും വരുമാന വർധനവിന് കാരണമായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP