Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വിവാദ സ്വാമി നിത്യാനന്ദയുടെ ആശ്രമത്തിൽ തങ്ങളുടെ രണ്ട് പെൺകുട്ടികളെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപിച്ച് ദമ്പതികൾ കോടതിയിൽ; കുട്ടികളെ കാണണമെന്ന മാതാപിതാക്കളുടെ ആവശ്യം സ്ഥാപനത്തിലെ ഉദ്യോഗസ്ഥർ നിഷേധിക്കുന്നു; 21ഉം 18ഉം വയസ്സുള്ള രണ്ട് പെൺകുട്ടികളെ ബ്രയിൻ വാഷ് ചെയ്ത് 'അടിമ'യാക്കുന്നു; ഇളയ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി രണ്ടാഴ്ചയിലേറെ അനധികൃത തടവിൽ പാർപ്പിച്ചു; പീഡന ക്കേസിൽ കോടതി കുറ്റം ചുമത്തിയ സ്വാമി നിത്യാനന്ദ വീണ്ടും വിവാദത്തിൽ

വിവാദ സ്വാമി നിത്യാനന്ദയുടെ ആശ്രമത്തിൽ തങ്ങളുടെ രണ്ട് പെൺകുട്ടികളെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപിച്ച് ദമ്പതികൾ കോടതിയിൽ; കുട്ടികളെ കാണണമെന്ന മാതാപിതാക്കളുടെ ആവശ്യം സ്ഥാപനത്തിലെ ഉദ്യോഗസ്ഥർ നിഷേധിക്കുന്നു; 21ഉം 18ഉം വയസ്സുള്ള രണ്ട് പെൺകുട്ടികളെ ബ്രയിൻ വാഷ് ചെയ്ത് 'അടിമ'യാക്കുന്നു; ഇളയ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി രണ്ടാഴ്ചയിലേറെ അനധികൃത തടവിൽ പാർപ്പിച്ചു; പീഡന ക്കേസിൽ കോടതി കുറ്റം ചുമത്തിയ സ്വാമി നിത്യാനന്ദ വീണ്ടും വിവാദത്തിൽ

മറുനാടൻ ഡെസ്‌ക്‌

അഹമ്മദാബാദ്: നിരവധി ലൈംഗിക പീഡന പരാതികൾ ഉയർന്ന വിവാദ സ്വാമല നിത്യാനന്ദക്കെതിരെ വീണ്ടും സമാനമായ പരാതി.21ഉം 18ഉം വയസ്സുള്ള രണ്ട് പെൺകുട്ടികളെ ബ്രയിൻ വാഷ് ചെയ്ത് സ്വാമി 'അടിമ'യാക്കിവെച്ചിരിക്കയാണെന്ന് ആരോപിച്ച് ദമ്പതികൾ കോടതിയെ സമീപിച്ചിരിക്കയാണ്. ആശ്രമത്തിൽ തങ്ങളുടെ രണ്ട് പെൺകുട്ടികളെ തടഞ്ഞുവച്ചിരിക്കുകയാണെന്നും അവരെ തിരിച്ചെത്തിക്കാൻ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ദമ്പതികൾ ഗുജറാത്ത് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് നൽകിയത് ബാംഗ്ലൂർ സ്വദേശികളായ ജനാർദ്ദന ശർമയും ഭാര്യയുമാണ്.

2013 ൽ ദമ്പതികളുടെ ഏഴ് മുതൽ 15 വരെ പ്രായമുള്ള നാല് പെൺകുട്ടികളെ ബംഗളൂരുവിൽ സ്വാമി നിത്യാനന്ദ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനത്തിൽ ചേർത്തിരുന്നു. എന്നാൽ ഈ വർഷം കുട്ടികളെ നിത്യാനന്ദ നടത്തുന്ന അഹമ്മദാബാദിലെ മറ്റൊരു സ്ഥാപനത്തിലേക്കു മാറ്റി. കുട്ടികളെ കാണണമെന്ന മാതാപിതാക്കളുടെ ആവശ്യം സ്ഥാപനത്തിലെ ഉദ്യോഗസ്ഥർ നിഷേധിക്കുകയും ചെയ്തു.

തുടർന്ന് പൊലീസിന്റെ സഹായത്തോടെ ശർമ സ്ഥാപനം സന്ദർശിക്കുകയും പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ തിരികെ കൊണ്ടു വരികയും ചെയ്തു. എന്നാൽ മൂത്ത കുട്ടികളായ ലോപാമുദ്ര ജനാർദ്ദന ശർമയും (21) നന്ദിതയും (18) മടങ്ങിവരാൻ വിസമ്മതിച്ചു.രണ്ട് ഇളയ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി രണ്ടാഴ്ചയിലേറെ അനധികൃത തടവിൽ പാർപ്പിച്ചിരുന്നെന്ന് ദമ്പതികൾ ആരോപിച്ചു.പെൺകുട്ടികളെ കോടതിയിൽ ഹാജരാക്കി കൈമാറണമെന്നും സ്ഥാപനത്തിൽ പാർപ്പിച്ചിരിക്കുന്ന പ്രായപൂർത്തിയാകാത്ത മറ്റു കുട്ടികളെപ്പറ്റി അന്വേഷിക്കണമെന്നും കോടതിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂണിൽ കർണാടക കോടതി നിത്യാനന്ദയ്‌ക്കെതിരെ പീഡനക്കേസിൽ കുറ്റം ചുമത്തിയിരുന്നു

ഇന്ത്യയിലെ ഒരു സ്വയം പ്രഖ്യാപിത ആദ്ധ്യാത്മികാചാര്യനും, ധ്യാനപീഠം എന്ന ബാംഗ്ലൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആഗോള സംഘടനയുടെ ആചാര്യനുമാണ് സ്വാമി നിത്യാനന്ദ അഥവാ പരമഹംസ നിത്യാനന്ദ. 2 മാർച്ച് 2010-ലെ സൺ ടിവി ന്യൂസിലൂടെ ചലച്ചിത്ര താരം രഞ്ജിതയുമായുള്ള കാമകേളിരംഗങ്ങളിലൂടെ ഇദ്ദേഹം കുപ്രസിദ്ധനായത്. അമേരിക്കൻ സ്വദേശിയയാ വനിതയ്ക്കുനേരെ നടന്ന ലൈംഗികാതിക്രമക്കേസിലും നിത്യാനന്ദക്കെതിരെ കേസുണ്ട്. ഈ ആരോപണത്തിനു മറുപടി പറയാൻ നിത്യാനന്ദ വിളിച്ചുച്ചേർത്ത വാർത്താസമ്മേളനം ബഹളത്തിലാണ് കലാശിച്ചത്.

ചോദ്യം ഉന്നയിച്ച റിപ്പോർട്ടറെ നിത്യാനന്ദയും അനുയായികളും ചേർന്ന് കൈയേറ്റം ചെയ്തുവെന്നാണ് പരാതി. ഇതിനെത്തുടർന്ന് നവനിർമ്മാൺ സേന പ്രവർത്തകർ ആശ്രമത്തിലേക്കു നടത്തിയ മാർച്ചും സംഘർഷത്തിൽ കലാശിച്ചിരുന്നു. ബലാൽസംഗം, ലൈംഗികാതിക്രമം തുടങ്ങിയ കേസുകളിൽ എഴുവർഷം മുമ്പ് പൊലീസ് നിത്യാനന്ദയെ അറസ്ററ് ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP