Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചേട്ടൻ ചൈനീസ് പക്ഷപാതിയായതിനാൽ ഇന്ത്യയ്ക്ക് ആശങ്കയെന്ന് തിരിച്ചറിഞ്ഞതോടെ ആദ്യം ഇന്ത്യയുടെ സുഹൃത്താകാൻ ഉറച്ച് പുതിയ ശ്രീലങ്കൻ പ്രസിഡന്റ്; ഗോതബയ രാജപക്ഷെയുടെ ആദ്യ വിദേശ സന്ദർശനം ഇന്ത്യയിലേക്ക് തന്നെ; പുതിയ പ്രസിഡന്റ് ഇന്ത്യക്ക് തിരിച്ചടിയെന്ന റിപ്പോർട്ടുകൾക്കിടയിൽ മോദിയുടെ മറ്റൊരു നയതന്ത്ര വിജയം കൂടി

ചേട്ടൻ ചൈനീസ് പക്ഷപാതിയായതിനാൽ ഇന്ത്യയ്ക്ക് ആശങ്കയെന്ന് തിരിച്ചറിഞ്ഞതോടെ ആദ്യം ഇന്ത്യയുടെ സുഹൃത്താകാൻ ഉറച്ച് പുതിയ ശ്രീലങ്കൻ പ്രസിഡന്റ്; ഗോതബയ രാജപക്ഷെയുടെ ആദ്യ വിദേശ സന്ദർശനം ഇന്ത്യയിലേക്ക് തന്നെ; പുതിയ പ്രസിഡന്റ് ഇന്ത്യക്ക് തിരിച്ചടിയെന്ന റിപ്പോർട്ടുകൾക്കിടയിൽ മോദിയുടെ മറ്റൊരു നയതന്ത്ര വിജയം കൂടി

സ്വന്തം ലേഖകൻ

കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി തിങ്കളാഴ്ച അധികാരമേറ്റ ഗോതബയ രാജപക്ഷെ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചാണിത്. ഗോതബയ രാജപക്ഷെയുടെ ചേട്ടൻ മഹീന്ദ്ര രാജപക്ഷെയ്ക്ക് താൽപ്പര്യം ചൈനയോടാണ്. അതുകൊണ്ട് തന്നെ ഗോതബയയുടെ ഇന്ത്യൻ സന്ദർശനത്തിന് പ്രാധാന്യം ഏറെയാണ്. ശ്രീലങ്കയെ ഇന്ത്യയോട് ചേർത്ത് നിർത്തുന്ന നയതന്ത്ര ഇടപെടൽ നടത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്.

ഈ 29-ന് ലങ്കൻ പ്രസിഡന്റ് ഇന്ത്യയിലെത്തുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ ട്വീറ്റ് ചെയ്തു. പുതിയ പ്രസിഡന്റ് ചുമതലയേറ്റ വേളയിൽ ശ്രീലങ്കൻ സന്ദർശനത്തിനെത്തിയതാണ് മുൻ വിദേശകാര്യ സെക്രട്ടറി കൂടിയായ എസ്. ജയ്ശങ്കർ. ഗോതബയയുടെ ഭരണത്തിൽ ഇന്ത്യ- ശ്രീലങ്ക ബന്ധം കൂടുതൽ ഊഷ്മളമാകുമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. ഗോതബായ രജപക്സ പ്രസിഡന്റായി അധികാരമേറ്റതോടെ ശ്രീലങ്കയും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമായേക്കുമെന്ന് വിദഗ്ധരും വിലയിരുത്തുന്നു. അമേരിക്കൻ നിയന്ത്രണത്തിലാകും ശ്രീലങ്കയുടെ ഭാവിപരിപാടികളെങ്കിലും സാമ്പത്തികശക്തിയായ ചൈനയുമായും വ്യാപാരബന്ധത്തിലേർപ്പെടും. ഇന്ത്യയുടെ താൽപ്പര്യത്തിന് വിരുദ്ധമായി വിദേശശക്തികളെ ഒന്നും ഈ ദ്വീപരാഷ്ട്രത്തിൽ പ്രവേശിപ്പിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.

ലോകത്തെ പ്രധാന ആഗോളശക്തികളുമായുള്ള ശ്രീലങ്കയുടെ നയതന്ത്രബന്ധത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന വിദഗ്ധരുടേതാണ് വിലയിരുത്തൽ.ഈ വിഷയത്തിലെ യുഎസ് താൽപ്പര്യങ്ങൾകൂടി സംരക്ഷിച്ചായിരിക്കും ഗോതബായ നയം സ്വീകരിക്കുക. ഗോതബായ അമിത ചൈന വിരുദ്ധനോ ഇന്ത്യ അനുകൂലിയോ ആകില്ലെന്ന് ദേശീയ സമാധാന കൗൺസിൽ എക്‌സി. ഡയറക്ടർ ജിഹാൻ പെരേര പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP