Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുവിശേഷ പ്രാസംഗികൻ ചമഞ്ഞ് വീടു കയറിയറങ്ങി മോഷണം നടത്തി തുടങ്ങി; പിന്നീട് മറയാക്കിയത് പുസ്തകവിൽപ്പന; പിടി വീണെന്ന് ഉറപ്പായപ്പോൾ ആന്ധ്രക്ക് കടന്നു; 20 വർഷത്തിനിടെ ഇടക്കിടക്ക് നാട്ടിലെത്തിയും മോഷണം; പിന്നെ അതിവേഗ മുങ്ങലും; മൊട്ടമൂടിൽ പട്ടാപ്പകൽ വീട്ടിൽ കടന്ന് തോക്കു ചൂണ്ടി അമ്മയെയും മകളെയും ഭീതിയിലാഴ്‌ത്തി 7 പവന്റെ മാലകൾ പൊട്ടിച്ചു കടന്നത് തന്ത്രപരമായി; പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത് നാട്ടുകാരുടെ സഹായത്താൽ; തസ്‌കര വീരൻ 'ആന്ധ്രാ രാജേഷ്' അഴിക്കുള്ളിലാകുമ്പോൾ

സുവിശേഷ പ്രാസംഗികൻ ചമഞ്ഞ് വീടു കയറിയറങ്ങി മോഷണം നടത്തി തുടങ്ങി; പിന്നീട് മറയാക്കിയത് പുസ്തകവിൽപ്പന; പിടി വീണെന്ന് ഉറപ്പായപ്പോൾ ആന്ധ്രക്ക് കടന്നു; 20 വർഷത്തിനിടെ ഇടക്കിടക്ക് നാട്ടിലെത്തിയും മോഷണം; പിന്നെ അതിവേഗ മുങ്ങലും; മൊട്ടമൂടിൽ പട്ടാപ്പകൽ വീട്ടിൽ കടന്ന് തോക്കു ചൂണ്ടി അമ്മയെയും മകളെയും ഭീതിയിലാഴ്‌ത്തി 7 പവന്റെ മാലകൾ പൊട്ടിച്ചു കടന്നത് തന്ത്രപരമായി; പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത് നാട്ടുകാരുടെ സഹായത്താൽ; തസ്‌കര വീരൻ 'ആന്ധ്രാ രാജേഷ്' അഴിക്കുള്ളിലാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പട്ടാപ്പകൽ വീട്ടിൽ കടന്ന് തോക്കുചൂണ്ടി അമ്മയെയും മകളെയും ഭീതിയിലാഴ്‌ത്തി 7 പവന്റെ മാലകൾ പൊട്ടിച്ചു കടന്ന ആന്ധ്ര രാജേഷ് എന്നു വിളിക്കുന്ന കോട്ടയം വൈക്കം പെരുവ പന്തപ്പിള്ളിൽ ഹൗസിൽ രാജേഷ് കുമാർ(42) പിടിയിാലാവുമ്പോൾ ചുരുളഴിയുന്നത് കഴിഞ്ഞ പത്തുവർഷത്തിനിടെയുള്ള നിരവധി കേസുകൾ. ആൾമാറാട്ടത്തിന്റെ ആശാനായി അറിയപ്പെടുന്ന രാജേഷിന്റെ പേരിൽ സമാനമായ നിരവധി കേസുകൾ ഉണ്ടാാകുമെന്നാണ് പറയുന്നത്.

20 വർഷം മുമ്പ് തിരുവനന്തപുരം മൊട്ടമൂട് ചന്തയ്ക്കു സമീപം താമസിച്ചിരുന്ന രാജേഷ് സുവിശേഷകൻ ചമഞ്ഞും വീടുകൾ കയറിയിറങ്ങിയാണ് മോഷണം തുടങ്ങിയത്. പിന്നീട് പുസ്തകവിൽപ്പന കവർച്ചക്ക് മറയാക്കി. ഇങ്ങനെ പല വേഷപ്പകർച്ചകൾക്കുശേഷം കോട്ടയത്തേക്കും തുടർന്ന് ആന്ധ്രയിലേക്കും പോവുകയായിരുന്നു. കേരളാ പൊലീസിന് ചില വിഷയങ്ങളിൽ സംശയം തോന്നിയപ്പോഴാണ് നാടുവിട്ടത്്. പിന്നീട് ആന്ധ്രയിൽ താവളമടിച്ച ഇയാൾ ഇടക്ക് കേരളത്തിൽ വന്ന് കവർച്ച നടത്തിയിരുന്നു. പൊടുന്നനെ കേരളത്തിലെത്തി കവർച്ച നടത്തി മടങ്ങുന്നതിനാൽ സാധാരണ പൊലീസിന് തുമ്പൊന്നും കിട്ടാറില്ല.

ആന്ധ്രയിലെ വിശാഖപട്ടണത്തിന് സമീപം ടുണി എന്ന ഗ്രാമത്തിൽ നിന്നാണ് നരുവാമൂട് പൊലീസ് ഇൻസ്പെക്ടർ കെ.ധനപാലന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ പിടികൂടിയത്. സഹായി കാർ ഡ്രൈവർ കോട്ടയം സ്വദേശി ഷാജി ജോണിനെ കഴിഞ്ഞദിവസം ഏറ്റുമാനൂരിൽ നിന്ന് പൊലീസ് പിടികൂടിയിരുന്നു. ഒട്ടേറെ കേസുകളിലെ പ്രതിയാണ് രാജേഷ്. ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച എയർ ഗണ്ണും 236 തിരകളും പൊലീസ് കണ്ടെടുത്തു. രണ്ടുതരം തിരകളാണ് പിടിച്ചെടുത്തിട്ടുള്ളത്. മാരകമായി പരിക്കേൽപ്പിക്കാൻ കഴിയുന്ന തിരയും പറവകളെ വെടിവയ്ക്കാൻ ഉപയോഗിക്കുന്നവയുമാണ് കണ്ടെടുത്തത്.

ഈ മാസം 9 ന് ഉച്ചയ്ക്ക് 12 മണിയോടെ നരുവാമൂട് മൊട്ടമൂട് ഗാന്ധിനഗർ അയണിയറത്തലയ്ക്കൽ അനിൽ കുമാറിന്റെ വീട്ടിലാണ് ഇയാൾ വീണ്ടും കവർച്ചക്ക എത്തിയത്. അനിൽ കുമാറിന്റെ ഭാര്യ ജയശ്രീയുടെ മൂന്നുപവന്റെ മാല, മകൾ അനുജയുടെ നാലുപവന്റെ മാല എന്നിവയാണ് ഇരുവരെയും തോക്കിൻ മുനയിൽ നിർത്തി പൊട്ടിച്ചെടുത്തു കടന്നത്. ഇതിനിടെയുണ്ടായ പിടിവലിയിൽ അമ്മയ്ക്കും മകൾക്കും കൈയ്ക്കും കഴുത്തിനും പരുക്കേറ്റിരുന്നു.

മുൻപ് ഇവരുടെ വീടിനു സമീപം താമസിച്ചിരുന്ന ഗോപിയുടെ മകൻ രാജേഷാണ് താനെന്നും കാർ വീട്ടുവളപ്പിൽ ഇടാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സംഭവം നടക്കുന്നതിന്റെ തലേദിവസം പ്രതി എത്തിയിരുന്നു. സാധ്യമല്ലെന്നു പറഞ്ഞ് വീട്ടുകാർ ഇയാളെ മടക്കി അയച്ചു. അടുത്ത ദിവസവും ഇതേ സമയം വീട്ടിലെത്തി ബൈക്ക് വയ്ക്കാൻ അനുമതി ചോദിച്ചു. സംശയം തോന്നിയ വീട്ടുകാർ അന്നും പറ്റില്ലെന്നു പറഞ്ഞു. തിരിച്ചുപോകുന്നുവെന്ന് ഭാവിച്ച പ്രതി തുറന്നുകിടന്ന പിൻവാതിലിലൂടെ വീട്ടിനുള്ളിൽ കടക്കുകയായിരുന്നു.

അമ്മയെയും മകളെയും ഒരു മുറിക്കുള്ളിലാക്കിയ ശേഷം തോൾ ബാഗിൽ നിന്ന് തോക്കെടുത്ത് ഇരുവരെയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് മാല പൊട്ടിച്ചെടുത്തത്. തുടർന്ന് നാടുവിട്ട പ്രതിയെ കെ.ധനപാലന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്നുമുതൽ പിൻതുടരുകയായിരുന്നു. അനിൽകുമാറിന്റെ വീട്ടിലെ കവർച്ചയ്ക്കുശേഷം പ്രതിയെ പലരും കണ്ടതാണ് പൊലീസിനു തുണയായത്. നാട്ടുകാരിൽ നിന്ന് ഇയാളുടെ ഫോട്ടോയും ലഭിച്ചു. മോഷ്ടിച്ച സ്വർണം കോട്ടയത്തെ ഒരു കടയിൽ വിറ്റ് പണവുമായാണ് ആന്ധ്രയിലേക്കു കടന്നത്.

ആന്ധ്രയിലെ വിശാഖപട്ടണത്തിന് സമീപം ടുണി എന്ന ഗ്രാമത്തിൽ നിന്നാണ് നരുവാമൂട് പൊലീസ് ഇൻസ്‌പെക്ടർ കെ.ധനപാലന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ പിടികൂടിയത്. സഹായി കാർ ഡ്രൈവർ കോട്ടയം സ്വദേശി ഷാജി ജോണിനെ കഴിഞ്ഞദിവസം ഏറ്റുമാനൂരിൽ നിന്ന് പൊലീസ് പിടികൂടിയിരുന്നു. ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച എയർ ഗണ്ണും 236 തിരകളും പൊലീസ് കണ്ടെടുത്തു. രണ്ടുതരം തിരകളാണ് പിടിച്ചെടുത്തിട്ടുള്ളത്. മാരകമായി പരിക്കേൽപ്പിക്കാൻ കഴിയുന്ന തിരയും പറവകളെ വെടിവയ്ക്കാൻ ഉപയോഗിക്കുന്നവയുമാണ് കണ്ടെടുത്തത്. രാജേഷ് 20 വർഷം മുൻപുവരെ താസമിച്ചിരുന്നത് മൊട്ടമൂട് ചന്തയ്ക്കു സമീപമാണ്.

കവർച്ചയ്ക്ക് ആന്ധ്രാ രാജേഷ് ഉപയോഗിച്ചത് എറണാകുളത്തു നിന്നു വാങ്ങിയ എയർ ഗൺ ആയിരുന്നു. ലൈസൻസ് വേണ്ടാത്ത ഈ തോക്ക് ഉപയോഗിച്ച് വേറെ എവിടെയെങ്കിലും കവർച്ച നടത്തിയിട്ടുണ്ടോയെന്നു പരിശോധിച്ചു വരികയാണ്. നഷ്ടപ്പെട്ട സ്വർണവും കണ്ടെത്തേണ്ടതുണ്ട്. തെലുങ്ക് നന്നായി സംസാരിക്കുന്ന ഇയാൾ സംഭവം നടക്കുന്നതിനു പത്ത് ദിവസം മുൻപാണ് തിരുവനന്തപുരത്തെത്തിയത്. ഒരു ലോഡ്ജിൽ തങ്ങിയശേഷം അഞ്ചാം തീയതി കാട്ടാക്കടയിലെ ലോഡ്ജിലേക്ക് താമസം മാറി. അവിടെ നിന്നാണ് എട്ടാം തീയതി അനിൽ കുമാറിന്റെ വീട്ടിലെത്തി കാറിടാൻ സ്ഥലം ചോദിച്ചത്.

പൊട്ടിച്ചെടുത്ത മാലകളുമായി നേരെ കാട്ടാക്കടയിലെ ലോഡ്ജിലെത്തി പണം കൊടുക്കാതെ മുങ്ങുകയായിരുന്നു. അവിടെ നിന്ന് ബീമാപള്ളിയിലെത്തി ഉപയോഗിച്ചിരുന്ന ഫോണുകൾ വിറ്റ ശേഷം നേരെ ഏറ്റുമാനൂരിലേക്കു കടന്നു. കോട്ടയത്തു നിന്ന് വാങ്ങിയ പുതിയ മൊബൈൽ ഫോൺ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ടവർ ലൊക്കേഷൻ നോക്കി കെ.ധനപാലന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തുമ്പോഴേക്കും അവിടെ നിന്ന് കടന്നു കളയുന്നതിനാൽ മൂന്ന് ദിവസം തുടർച്ചയായി പിന്തുടർന്ന ശേഷമാണ് വലയിലാക്കാനായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP