Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'അകേലേ ഹം... അകേലേ തും...' ആമീർഖാന്റെ പാട്ടിലെ ഒരു രംഗം കണ്ട മരിയ ആംഗ്യഭാഷയിൽ പറഞ്ഞു, ഇതിനടുത്താണ് എന്റെ വീട്; 13-ാം വയസ്സിൽ നാടുവിട്ട് കട്ടപ്പനയിൽ എത്തിയ മരിയയുടെ ഉറ്റവരെ കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കി ഭർത്താവ് റോഡിമോൻ

'അകേലേ ഹം... അകേലേ തും...' ആമീർഖാന്റെ പാട്ടിലെ ഒരു രംഗം കണ്ട മരിയ ആംഗ്യഭാഷയിൽ പറഞ്ഞു, ഇതിനടുത്താണ് എന്റെ വീട്; 13-ാം വയസ്സിൽ നാടുവിട്ട് കട്ടപ്പനയിൽ എത്തിയ മരിയയുടെ ഉറ്റവരെ കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കി ഭർത്താവ് റോഡിമോൻ

സ്വന്തം ലേഖകൻ

മങ്കൊമ്പ്: കഴിഞ്ഞ രണ്ട് വർഷമായി ഭാര്യയുടെ ഉറ്റവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഭർത്താവ് റോഡിമോൻ. ജന്മനാ ബധിരയും സംസാര വൈകല്യവുമുള്ള പെൺകുട്ടിയാണ് മരിയ. 22 വർഷങ്ങൾക്ക് മുമ്പാണ് മരിയ അച്ഛനുമായി വഴക്കിട്ടാണ് തീവണ്ടി കയറി കേരളത്തിലെത്തുന്നത്. യാത്ര അവസാനിച്ചത് കട്ടപ്പനയിലും. ദിവസം മുഴുവൻ കട്ടപ്പന ബസ്സ്റ്റാൻഡിലിരുന്ന പെൺകുട്ടിയെ ഓട്ടോ ഡ്രൈവർമാർ പൊലീസ് സ്റ്റേഷനിലാക്കി. ആമിന എന്ന് ഹിന്ദിയിൽ അവൾ പേരെഴുതി കാട്ടി.

പൊലീസ് അവളെ ഒരാശ്രമത്തിലേക്ക് കൊണ്ടുപോയി. അവിടെ സന്നദ്ധപ്രവർത്തനത്തിനെത്തിയ റോഡിമോനുമായി 2003-ൽ വിവാഹിതയായി. അയാൾ അവളെ മരിയ എന്ന് വിളിച്ചു. ഈ ദമ്പതികൾക്ക് ആറ് മക്കളുമുണ്ട്. എന്നാൽ മരിയക്ക് പിന്നീട് സ്വന്തം വീട്ടുകാരെയോ ബന്ധുക്കളുമായോ കൂടിച്ചേരാനായിട്ടില്ല. എന്നാൽ ഭാര്യയുടെ ഉറ്രവരെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് മരിയയുടെ ഭർത്താവ് റോഡിമോൻ.

ഇന്ത്യയിലെ വിവിധ സ്ഥലങ്ങളും പാട്ടും കാണിച്ച് ഭാര്യയുടെ വീട്ടുകാരെ കണ്ടെത്താനുള്ള തീിവ്ര ശ്രമത്തിലാണ് റോഡിമോൻ. അങ്ങിനെയാണ് 'അകേലേ ഹം... അകേലേ തും...' എന്ന ആമീർ ഖാന്റെ ഗാനവും റോഡിമോൻ മരിയയെ കാണിച്ചത്. പാട്ടുകണ്ടതും മരിയയുടെ കണ്ണുകൾ തിളങ്ങി. മൊബൈൽ സ്‌ക്രീനിൽ ഒരു പാർക്കിൽ ആമീർ ഖാനൊപ്പം കാറോടിക്കുന്ന കുട്ടിയുടെ രംഗം. ആംഗ്യഭാഷയിൽ അവൾ ഭർത്താവ് റോഡിമോനോട് പറഞ്ഞു-''ഞാനും കാറിൽ ഇതേ സ്ഥലത്തിരുന്നിട്ടുണ്ട്''.

മരിയയുടെ വീടും നാടും കണ്ടെത്താനുള്ള ശ്രമത്തിേലക്കുള്ള ആദ്യ വഴികാട്ടിയായിരുന്നു ആ ദൃശ്യം. ഈ ദൃശ്യത്തെ അടിസ്ഥാനമാക്കി വീട്ടുകാരെ കണ്ടെത്താൻ ആണ് റോഡിമോന്റെ ഇപ്പോഴത്തെ ശ്രമം. സുഹൃത്തായ റോയിക്കൊപ്പം 'അകേലേ ഹം അകേലേ തും' എന്ന അമീർഖാൻ ചിത്രത്തിന്റെ സംവിധായകൻ മൻസൂർഖാനെ രണ്ടാഴ്ചമുമ്പ് ഊട്ടിയിൽ ചെന്ന് കണ്ടു. മുംബൈയിലെ ഫാന്റസി ലാൻഡ് അമ്യൂസ്മെന്റ് പാർക്കാണ് രംഗത്തിലുള്ളതെന്നായിരുന്നു മറുപടി.


അച്ഛൻ മെക്കാനിക്കായിരുന്നു. അമ്മ വെളുത്ത് മെല്ലിഞ്ഞിട്ടാണ്. അഞ്ച് സഹോദരങ്ങളുണ്ട്. പാർക്കിൽനിന്ന് ഒരുമണിക്കൂറിലധികം ദൂരമുണ്ട് വീട്ടിലേക്ക്. വീടുകൾക്ക് മുമ്പിലായി കല്ലുപാകിയ റോഡുണ്ട്. വീടിനുസമീപം ഷാളുകളും വളകളും നിറം പൂശുന്ന കേന്ദ്രങ്ങളും സമീപത്തായി റെയിൽവേ ട്രാക്കുമുണ്ട്. ഇന്ന് 35-കാരി മരിയയുടെ ഓർമകളിൽ ഇത്രമാത്രമേയുള്ളൂ.

ആശാരിപ്പണിക്കാരനായിരുന്ന റോഡിമോനും മരിയയും ഇപ്പോൾ ആലപ്പുഴ എടത്വാ പള്ളിക്ക് സമീപം വാടകയ്ക്കാണ് താമസം. ആറുമക്കളുണ്ട്. ഉറ്റവരെ തേടുന്നതിനിടെ ഭാഷയും ഒരു തടസ്സമാണ്. റോഡിമോനും മലയാളമല്ലാതെ മറ്റൊരു ഭാഷയും അറിയില്ല. നമ്പർ: 9656443457.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP