Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ റൺവേ നവീകരണം ഇന്നു മുതൽ; ഇനി നാലു മാസം സർവീസുകൾ വൈകിട്ട് ആറു മുതൽ രാവിലെ പത്ത് മണിവരെ മാത്രം; മാർച്ച് 28 വരെ യാത്രക്കാർക്കായി സർവീസുകൾ പുനക്രമീകരിച്ച് വിമാനത്താവളം അധികൃതർ

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ റൺവേ നവീകരണം ഇന്നു മുതൽ; ഇനി നാലു മാസം സർവീസുകൾ വൈകിട്ട് ആറു മുതൽ രാവിലെ പത്ത് മണിവരെ മാത്രം; മാർച്ച് 28 വരെ യാത്രക്കാർക്കായി സർവീസുകൾ പുനക്രമീകരിച്ച് വിമാനത്താവളം അധികൃതർ

സ്വന്തം ലേഖകൻ

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ റൺവേ നവീകരണം ഇന്ന് (20) മുതൽ ആരംഭിക്കും. ഇതോടെ ഇനി നാലു മാസം രാവിലെ 10 മുതൽ വൈകിട്ട് 6 വരെ വിമാന സർവീസുകളുണ്ടാകില്ല. 16 മണിക്കൂർ മാത്രമായിരിക്കും വിമാനത്താവളത്തിന്റെ പ്രവർത്തനം. 151 കോടി രൂപ ചെലവു വരുന്ന നവീകരണ പ്രവർത്തനങ്ങൾ മാർച്ച് 28 വരെ തുടരും.

നിലവിൽ ദിവസം 240 വിമാനങ്ങൾ സരൽവീസ് നടത്തുന്നുണ്ട്. എന്നാൽ നവീകരണ പ്രവർത്തനങ്ങൾ വിമാന സർവീസുകളെ കാര്യമായി ബാധിച്ചിട്ടില്ല. ആഭ്യന്തര സെക്ടറിൽ സ്‌പൈസ്‌ജെറ്റിന്റെ ഒരു ചെന്നൈ സർവീസ്, എയർഇന്ത്യയുടെയും ഒരു ചെന്നൈ സർവീസ്, ഗോ എയറിന്റെ അഹമ്മദാബാദ് സർവീസ്, അലയൻസ് എയറിന്റെ മൈസൂരു സർവീസ്.

ന്മ എയർഇന്ത്യയുടെ ജിദ്ദ, ശ്രീലങ്കൻ എയർലൈൻസിന്റെ കൊളംബോ, കുവൈത്ത് എയർവേയ്‌സിന്റെ കുവൈത്ത് സർവീസുകൾ വൈകിട്ട് ആറിനു ശേഷമാക്കി. 35 ആഭ്യന്തര സർവീസുകൾ രാവിലെ പത്തിനു മുൻപോ വൈകിട്ട് ആറിനു ശേഷമോ ആക്കിയിട്ടുണ്ട്. അതിനാൽ നിങ്ങളുടെ വിമാനങ്ങളുടെ സർവീസ് സമയം എപ്പോഴാണെന്ന് മുൻകൂട്ടി അന്വേഷിച്ച് അറിയുന്നത് നല്ലതായിരിക്കും.

അതേസമയം സ്പൈസ് ജെറ്റിന്റെ മാലദ്വീപ് സർവീസടക്കം അഞ്ച് സർവീസുകൾ മാത്രമാണ് റദ്ദാക്കിയത്. 10 വർഷം കൂടുമ്പോൾ നടത്തുന്ന റൺവേ നവീകരണമാണിപ്പോൾ നടക്കാൻ പോകുന്നത്. 1999ൽ പ്രവർത്തനമാരംഭിച്ച വിമാനത്താവളത്തിലെ റൺവേ 2009ൽ ഇത്തരത്തിൽ നവീകരിച്ചിരുന്നു. 3400 മീറ്റർ നീളവും 60 മീറ്റർ വീതിയുമാണ് റൺവേയ്ക്കുള്ളത്. ടാക്‌സിവേ ഉൾപ്പെടെ 5 ലക്ഷം ചതുരശ്ര മീറ്റർ പ്രദേശത്താണ് റീടാറിങ്. ഓരോ ദിവസവും റീടാറിങ് നടക്കുന്ന സ്ഥലം അന്നു തന്നെ വൈകിട്ടോടെ സർവീസിനു സജ്ജമാക്കും.

റൺവേ നവീകരണം പൂർത്തിയാക്കുന്നതോടൊപ്പം തന്നെ കൊച്ചി വിമാനത്താവളത്തിലെ റൺവേ ലൈറ്റിങ് സംവിധാനം കാറ്റഗറി മൂന്നിലേക്ക് ഉയരും. നിലവിൽ കാറ്റഗറി 1 ലൈറ്റിങ് സംവിധാനം. റൺവേയിൽ 30 മീറ്റർ അകലത്തിലാണ് ലൈറ്റുകൾ. കാറ്റഗറി നിലവാരമുയർത്തുന്നതിനായി ലൈറ്റുകൾ തമ്മിലുള്ള അകലം 15 മീറ്റർ ആയി കുറയ്ക്കും. വിമാനത്താവളത്തിന്റെ പ്രവർത്തനസമയം 24 മണിക്കൂറിൽ നിന്ന് 16 മണിക്കൂർ ആയി ചുരുങ്ങുന്നതു മൂലമുണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാൻ സിയാൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

ചെക്ഇൻ സമയം
യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ചെക്ക് ഇൻ സമയം ദീർഘിപ്പിച്ചിട്ടുണ്ട്. ആഭ്യന്തര യാത്രക്കാർക്ക് മൂന്ന് മണിക്കൂർ മുൻപും, രാജ്യാന്തര യാത്രക്കാർക്ക് നാല് മണിക്കൂർ മുൻപും ചെക്ക് ഇൻചെയ്യാം.

സിഐഎസ്എഫ് 1350
സുരക്ഷാ പരിശോധനയ്ക്ക് ഇപ്പോൾ 950 സിഐഎസ്എഫ് ഉദ്യോഗസ്ഥർ. വിമാനത്താവളത്തിന് നേരത്തേ അനുവദിച്ചതിൽ ബാക്കിയുള്ള 400 പേരും അടുത്ത ദിവസങ്ങളിലെത്തും. കസ്റ്റംസ്, ഇമിഗ്രേഷൻ വിഭാഗങ്ങളും ഡ്യൂട്ടി സമയം പുനഃക്രമീകരിച്ച് ഉദ്യോഗസ്ഥരെ കൂടുതൽ ലഭ്യമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP