Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭാഗ്യം തുണച്ചിട്ടും ആത്മവിശ്വാസം ഇല്ലാത്ത ഇന്ത്യ ഒമാന് മുന്നിൽ മുട്ടു മടക്കി; ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി: ഇന്ത്യയുടെ 2022ലോകകപ്പ് യോഗ്യതാ സാധ്യതകൾ അവസാനിച്ചു

ഭാഗ്യം തുണച്ചിട്ടും ആത്മവിശ്വാസം ഇല്ലാത്ത ഇന്ത്യ ഒമാന് മുന്നിൽ മുട്ടു മടക്കി; ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി: ഇന്ത്യയുടെ 2022ലോകകപ്പ് യോഗ്യതാ സാധ്യതകൾ അവസാനിച്ചു

സ്വന്തം ലേഖകൻ

മസ്‌കത്ത്: ഭാഗ്യം തുണച്ചിട്ടും ഇന്ത്യയെ തോൽപ്പിച്ചത് ആത്മവിശ്വാസവും ആവേശവും ഇല്ലാത്ത കളിക്കാർ. ഒമാന് മുന്നിൽ മുട്ട് മടക്കിയതോടെ ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യയ്ക്ക് കനത്ത തോൽവി. കളിയുടെ തുടക്കത്തിൽ തന്നെ ഒമാൻ പെനൽറ്റി കിക്ക് പാഴാക്കിയിട്ടും ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ മത്സരത്തിന്റെ അവസാന റൗണ്ടിലും ഇന്ത്യ തോൽവി (10) നേരിടുകയായിരുന്നു.

ആറാം മിനിറ്റിൽ കിട്ടിയ പെനൽറ്റി കിക്ക് പാഴാക്കിയ അൽ ഗസ്സാനി തന്നെ 33ാം മിനിറ്റിൽ ഗോൾ നേടി ഒമാന്റെ വിജയശിൽപിയായി. ഇന്ത്യ ആശ്വസിച്ചെങ്കിലും എപ്പോൾ വേണമെങ്കിലും ഗോൾ നേടാം എന്ന ആത്മവിശ്വാസത്തോടെയാണ് ഒമാൻ കളിച്ചത്. തോൽവിയോടെ ഇന്ത്യയുടെ 2022 ലോകകപ്പ് യോഗ്യതാ സാധ്യതകൾ അവസാനിച്ചു. 5 കളിയിൽ 3 പോയിന്റുമായി ഗ്രൂപ്പ് ഇയിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. 12 പോയിന്റുമായി ഒമാൻ രണ്ടാം സ്ഥാനത്ത്. ഖത്തറാണ് ഗ്രൂപ്പിൽ ഒന്നാമത്.

ടീമിൽ മടങ്ങിയെത്തിയ മലയാളി താരം അനസ് എടത്തൊടികയെ റിസർവ് ബെഞ്ചിലിരുത്തിയാണ് കോച്ച് ഇഗോർ സ്റ്റിമാച്ച് ടീമിനെ പ്രഖ്യാപിച്ചത്. എന്നാൽ ആദിൽ ഖാന് പരുക്കേറ്റതിനാൽ 37ാം മിനിറ്റിൽ അനസ് ഇറങ്ങി. മറ്റൊരു മലയാളി താരം ആഷിഖ് കുരുണിയൻ പ്ലേയിങ് ഇലവനിലുണ്ടായിരുന്നു. കഴിഞ്ഞ മത്സരത്തിൽ അഫ്ഗാനെതിരെ കളിച്ച സഹൽ അബ്ദുൽ സമദ് ഇത്തവണ പുറത്തിരുന്നു. ആറാം മിനിറ്റിൽ അൽ ഗസ്സാനിയെ രാഹുൽ ഭെകെ വീഴ്‌ത്തിയതിനാണ് ഒമാനു പെനൽറ്റി കിട്ടിയത്. എന്നാൽ ഗസ്സാനിയുടെ അലക്ഷ്യമായ കിക്ക് ഗോൾബാറിനു മുകളിലൂടെ പറന്നു.

33ാം മിനിറ്റിൽ അവർ ലക്ഷ്യം കണ്ടു. അയഞ്ഞു നിന്ന ഇന്ത്യൻ പ്രതിരോധ നിരയ്ക്കിടയിലൂടെ ഓടിക്കയറിയ ഗസ്സാനി ഇത്തവണ ഗുർപ്രീത് സിങ് സന്ധുവിനെ അനായാസം കീഴടക്കി. ഇന്ത്യയുടെ അപൂർവമായ ശ്രമങ്ങൾ ആഷിഖിന്റെ ക്രോസുകളിലും ബ്രണ്ടന്റെ സെറ്റ്പീസുകളിലും ഉദാന്തയുടെ ഓട്ടങ്ങളിലുമൊതുങ്ങി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP