Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സർവകലാശാലകളുടെ വിശ്വാസ്യത തകർക്കുന്ന നടപടികൾ ഉണ്ടാകരുതെന്ന് വൈസ് ചാൻസിലർമാരോട് മുഖ്യമന്ത്രി; തീരുമാനങ്ങളെല്ലാം നിയമവും ചട്ടവും അനുസരിച്ചാകണം എന്നും പിണറായി നിർദ്ദേശിച്ചത് കെ ടി ജലീലിന്റെ സാന്നിധ്യത്തിൽ

സർവകലാശാലകളുടെ വിശ്വാസ്യത തകർക്കുന്ന നടപടികൾ ഉണ്ടാകരുതെന്ന് വൈസ് ചാൻസിലർമാരോട് മുഖ്യമന്ത്രി; തീരുമാനങ്ങളെല്ലാം നിയമവും ചട്ടവും അനുസരിച്ചാകണം എന്നും പിണറായി നിർദ്ദേശിച്ചത് കെ ടി ജലീലിന്റെ സാന്നിധ്യത്തിൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സർവകലാശാലകളിലെ മാർക്ക് ദാന വിവാദത്തിൽ അതൃപ്തിയുമായി മുഖ്യമന്ത്രി. സർവകലാശാലകളുടെ വിശ്വാസ്യത തകർക്കുന്ന നടപടികൾ ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. നിയമവും ചട്ടവും അനുസരിച്ചായിരിക്കണം തീരുമാനങ്ങളെന്നും വൈസ്ചാൻസിലർമാരുടെ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. സർവകലാശാലകളിൽ ബയോമെട്രിക് സംവിധാനം വേണം. കേരള സർവകലാശാലയിൽ 2016 മുതൽ 19 വരെയുള്ള 16 പരീക്ഷകളിൽ കൃത്രിമം നടന്നുവെന്ന വിവരം വിവാദമായ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിന്റെ സാന്നിധ്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ.

അതിനിടെ, സംഭവത്തിൽ സർവകലാശാല രജിസ്റ്റ്രാർ, പരീക്ഷാ കൺട്രോളർ എന്നിവരിൽ നിന്ന് ക്രൈംബ്രാഞ്ച് സംഘം വിവര ശേഖരണം നടത്തി. കേരള സർവകലാശാല മാർക്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കേസെടുക്കുന്നത് വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമായിരിക്കുമെന്ന് ഡിവൈഎസ്‌പി എം എസ് സന്തോഷ് വ്യക്തമാക്കി. സർവകലാശാലയിലെ കംപ്യൂട്ടർ സെന്ററിലും അന്വേഷണ സംഘം പരിശോധന നടത്തി. സർവകലാശാല രേഖകൾ പരിശോധിച്ചു. ബോധപൂർവ്വമുള്ള തട്ടിപ്പാണോ സോഫ്ട് വെയർ തകരാറാണോ എന്ന് പരിശോധിക്കുമെന്നാണ് അന്വേഷണ സംഘം അറിയിച്ചിരിക്കുന്നത്. വിശദമായ പരിശോധനകൾക്കുശേഷം മാത്രമേ കേസെടുക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാകൂ എന്നാണ് ഇതിന് ശേഷം ഡിവൈഎസ്‌പി പറഞ്ഞത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP