Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അടയ്ക്ക കച്ചവടത്തിന്റെ മറവിൽ 107 കോടി രൂപയുടെ ജി.എസ്.ടി തട്ടിപ്പ്; ബിനാമി രജിസ്ട്രേഷൻ വഴി ഇല്ലാത്ത സ്ഥാപനങ്ങളുടെ പേരിൽ മറിമായം; വളാഞ്ചേരിയിലെ വീട്ടിൽ നടന്ന റെയ്ഡിൽ നോട്ടെണ്ണൽ യന്ത്രവും വ്യാജ ചെക്കുകളും പിടിച്ചെടുത്തു; പ്രതികളായ റാഷിദ് റഫീഖും ഫൈസൽ നാസറും കസ്റ്റഡിയിൽ; ഒളിവിൽപോയ മറ്റൊരുപ്രതി മുഹമ്മദിനായി വലവീശി പൊലീസ്

അടയ്ക്ക കച്ചവടത്തിന്റെ മറവിൽ 107 കോടി രൂപയുടെ ജി.എസ്.ടി തട്ടിപ്പ്; ബിനാമി രജിസ്ട്രേഷൻ വഴി ഇല്ലാത്ത സ്ഥാപനങ്ങളുടെ പേരിൽ മറിമായം;  വളാഞ്ചേരിയിലെ വീട്ടിൽ നടന്ന റെയ്ഡിൽ നോട്ടെണ്ണൽ യന്ത്രവും വ്യാജ ചെക്കുകളും പിടിച്ചെടുത്തു; പ്രതികളായ റാഷിദ് റഫീഖും ഫൈസൽ നാസറും കസ്റ്റഡിയിൽ; ഒളിവിൽപോയ മറ്റൊരുപ്രതി മുഹമ്മദിനായി വലവീശി പൊലീസ്

ജംഷാദ് മലപ്പുറം

 മലപ്പുറം: അടയ്ക്ക കച്ചവടത്തിന്റെ മറവിൽ 107 കോടി രൂപയുടെ ജി.എസ്.ടി തട്ടിപ്പ്. തട്ടിപ്പ് നടത്തിയത് ബിനാമി രജിസ്ട്രേഷൻ നടത്തി ഇല്ലാത്ത സ്ഥാപനങ്ങളുടെ പേരിൽ. വീട്ടിൽനടന്ന റെയ്ഡിൽ നോട്ടെണ്ണൽ യന്ത്രവും വ്യാജ ചെക്കുകളും പിടിച്ചെടുത്തു. കസ്റ്റഡിയിലുള്ളത് റാഷിദ് റഫീഖും ഫൈസൽ നാസറും, ഒളിവിൽപോയ മറ്റൊരുപ്രതി മുഹമ്മദിനായി വലവീശി പൊലീസും. അടയ്ക്ക കച്ചവടത്തിന്റെ മറവിൽ ബിനാമി രജിസ്ട്രേഷൻ നടത്തി ഇല്ലാത്ത സ്ഥാപനങ്ങളുടെ പേരിൽ കോടികളുടെ ജി.എസ്.ടി തട്ടിപ്പ് നടത്തിയ കേസിൽ രണ്ടുപേരെയാണ് ഇന്ന് വളാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊന്നാനി സ്വദേശികളായ റാഷിദ് റഫീഖിനെയും ഫൈസൽ നാസറിനെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ജി.എസ്.ടി തിരിച്ചറിയൽ നമ്പർഎടുത്ത് അടയ്ക വ്യാപരത്തിന്റ മറവിലാണ് തട്ടിപ്പ് നടന്നത്. പൊന്നാനി സ്വദേശികളായ റാഷിദ് റഫീഖ്, ഫൈസൽ നാസർ എന്നിവരെയാണ് വളാഞ്ചേരി പൊലീസ് പിടികൂടിയത്. കേസിലെ മറ്റൊരു പ്രതി മുഹമ്മദ് ഒളിവിലാണ്. പ്രതികളുടെ പൊന്നാനിയിലെ വീട്ടിൽ പൊലീസ് ഒരേസമയം നടത്തിയ റെയ്ഡിൽ നോട്ടെണ്ണുന്ന യന്ത്രവും വ്യാജ ചെക്കുകളും പിടിച്ചെടുത്തു.

വ്യാജ കമ്പനികളുണ്ടാക്കി കോടികളുടെ അടക്ക കച്ചവടം നടത്തിയതായി കൃത്രിമ രേഖ നിർമ്മിച്ചാണ് പണം തട്ടിയത്. കോടികളുടെ അടക്ക കയറ്റുമതി നടത്തുന്നതിന്റെ വ്യാജരേഖകൾ നൽകി ജി.എസ്.ടിയിൽ നിന്ന് അഞ്ചുശതമാനം സ്വന്തം അക്കൗണ്ടിലേക്ക് ഇൻപുട്ട് നികുതിയായി എത്തിച്ചായിരുന്നു തട്ടിപ്പ്. കൊട്ടടക്കയും തേങ്ങയും കയറ്റുമതി ചെയ്യുന്ന കമ്പനിയെന്ന് സ്വയം പരിചയപ്പെടുത്തിയാണ് നിക്ഷേപകരെ സമീപിച്ചിരുന്നത്. ജി.എസ്.ടി അക്കൗണ്ട് നിർമ്മിക്കുന്നതും സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യുന്നതുമെല്ലാം പ്രതികൾ തന്നെയായിരുന്നു.

വളാഞ്ചേരി എടയൂർ സ്വദേശി യൂസഫിന്റെ പരാതിയിലാണ് വളാഞ്ചേരി പൊലീസ് കേസെടുത്തിട്ടുള്ളത്. ജി.എസ്.ടി തുക അടയ്ക്കാതായതിനെ തുടർന്ന് ജി.എസ്.ടി ഉദ്യോഗസ്ഥർ പരാതിക്കാരെ സമീപിച്ചതോടെയാണ് വഞ്ചിക്കപ്പെട്ട വിവരം അറിയുന്നത്. യൂസഫിന്റെ പേരിൽ മൂന്ന് ജി.എസ്.ടി യുണ്ട്. യെസ് ട്രെയിഡിങ് മലപ്പുറത്തും ,ദാസ് ഏജൻസീസ്, അഹമ്മദാബാദ് സ്റ്റാർ എന്റർപ്രൈസസ് എന്നിങ്ങനെയുള്ള സ്ഥാപനങ്ങൾ മുഖേനയാണ് തട്ടിപ്പ് നടത്തിവന്നത്. എടയൂർ സ്വദേശി രഞ്ജിത്തിന്റെ പേരിൽ രാജ് എന്റർപ്രൈസസ് എന്ന സ്ഥാപനം തുടങ്ങി പ്രതികൾ വൻ തട്ടിപ്പ് നടത്തിയിട്ടുണ്ട്.

മലപ്പുറം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കാസർഗോഡ് ജില്ലകൾ കേന്ദ്രീകരിച്ചാണ് മൂവർ സംഘം ഇത്തരത്തിൽ കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുള്ളത്. പലരിൽ നിന്നായി 107 കോടി രൂപയുടെ ഇടപാടുകളുടെ ജി.എസ്.ടി ബിൽ ട്രെയ്ഡിൽ തട്ടിപ്പു നടന്നതായി അന്വേഷണത്തിൽ ബോധ്യപ്പെട്ടതായി പൊലീസ് പറഞ്ഞു. മലപ്പുറം ജില്ലാ പൊലീസ് മേധാവി യു. അബ്ദുൽ കരീമിന്റെ നിർദ്ദേശപ്രകാരം തിരൂർ ഡി.വൈ.എസ്‌പി കെ. സുരേഷ് ബാബുവിന്റെ മേൽനോട്ടത്തിൽ വളാഞ്ചേരി ഇൻസ്പെക്ടർ എസ്.എച്ച്.ഒ ടി. മനോഹരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളായ മൂന്നു പേരുടെയും പൊന്നാനിയിലെ വീടുകളിൽ ഒരേ സമയം പരിശോധന നടത്തിയത്.

വളാഞ്ചേരി എടയൂർ സ്വദേശി യൂസഫിന്റ പരാതിയിലാണ് പൊലീസ് കേസെടുത്തത്. യൂസഫിന്റ പേരിൽ മൂന്ന് ജി.എസ്.ടി യുണ്ട്. എടയൂർ സ്വദേശി രജ്ഞിത്തിന്റ വീട്ടിൽ ജി.എസ്.ടി ഉദ്യോഗസ്ഥർ എത്തിയതോടെയാണ് പ്രതികൾ തട്ടിപ്പ് നടത്തുന്നതായി അറിയുന്നത്. ഇയാളുടെ പേരിൽ 13 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തി.പരിശോധനയിൽ വളാഞ്ചേരി എസ്‌ഐ കെ.ആർ. രഞ്ജിത്ത് , ടി. ഗോപാലൻ, കെ. അബൂബക്കർ സിദ്ദിഖ്, പൊന്നാനി എസ്‌ഐ ബേബിച്ചൻ ജോർജ്, എഎസ്ഐ ജി. അനിൽകുമാർ, സി.പി.ഒ ഇ. അബ്ദുറഹ്മാൻ, എം. ജറീഷ്, റുബീന, പി.വി. സുനിൽ ദേവ് , ബി. അൽത്താഫ് , പി പി. അനീഷ്, ആർ.ജെ. കൃഷ്ണപ്രസാദ് , എം. രാധാകൃഷ്ണപിള്ള, എംപി. ശങ്കരനാരായണൻ, സൗമ്യ, എ. ഷൈൻ എന്നിവരുമുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP