Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രിയാമോൾ കൊലക്കേസ്: ബുധനാഴ്ച വിചാരണ തുടങ്ങും; പ്രതി ഭർത്താവ് സുരേഷ് കുമാർ; പ്രിയാമോളെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊന്നത് ചോദിക്കാതെ കാശ് ചെലവഴിച്ചതിലും നൈറ്റി വാങ്ങിയതിലുമുള്ള വിരോധം മൂലം

പ്രിയാമോൾ കൊലക്കേസ്: ബുധനാഴ്ച വിചാരണ തുടങ്ങും; പ്രതി ഭർത്താവ് സുരേഷ് കുമാർ; പ്രിയാമോളെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊന്നത് ചോദിക്കാതെ കാശ് ചെലവഴിച്ചതിലും നൈറ്റി വാങ്ങിയതിലുമുള്ള വിരോധം മൂലം

അഡ്വ.പി.നാഗ് രാജ്

തിരുവനന്തപുരം: പാങ്ങോട് ഭരതന്നൂർ മംഗലശ്ശേരി വീട്ടിൽ പ്രിയാ മോളെ (32) മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊന്ന കേസിന്റെ വിചാരണ ഇന്നാരംഭിക്കും. തിരുവനന്തപുരം ആറാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലാണ് വിചാരണ തുടങ്ങുന്നത്. പ്രിയാ മോളുടെ ഭർത്താവ് ഭരതന്നൂർ നെല്ലിക്കുന്ന് സ്വദേശി സുരേഷ് കുമാർ (42) ആണ് കേസിലെ പ്രതി.

2013 മെയ് 3 ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭർത്താവിനോട് ചോദിക്കാതെ കാശ് ചെലവാക്കിയതിലും നൈറ്റി വാങ്ങിയതിലും വച്ചുള്ള വിരോധമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രോസിക്യൂഷൻ കേസ്. സംഭവ ദിവസം വൈകിട്ട് വയലിൽ നിൽക്കുകയായിരുന്ന പ്രിയയെ വീട്ടിനകത്ത് വച്ച് മർദിക്കുകയും തുടർന്ന് അടുക്കളയിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ എടുത്തുകൊണ്ട് വന്ന് പ്രിയയുടെ ദേഹത്ത് ഒഴിച്ച് തീപ്പെട്ടി ഉരച്ച് തീയിടുകയായിരുന്നു. മരണ വെപ്രാളത്തിൽ സമീപ വീട്ടിൽ ഓടിക്കയറിയ പ്രിയയെ സ്ഥലവാസികൾ വെള്ളം ഒഴിച്ച് തീ കെടുത്തി ആശുപത്രിയിൽ എത്തിച്ചു. എന്നാൽ മെഡിക്കൽ കോളേജ് ബേൺഐ സി യു വിൽ അത്യാസന്ന നിലയിൽ കഴിഞ്ഞ പ്രിയ 2013 മെയ് 18 ന് അന്ത്യശ്വാസം വലിച്ചു. മരണത്തിന് മുമ്പ് ആശുപത്രിയിലെത്തി ജുഡീഷ്യൽ മജിസ്‌ട്രേട്ട് പ്രിയയുടെ മരണ മൊഴി രേഖപ്പെടുത്തി.

പ്രിയയുടെ ബന്ധുക്കളുടെ അഭ്യർത്ഥന പ്രകാരം പ്രിയയുടെ കണ്ണുകൾ ദാനം ചെയ്തു. മെഡിക്കൽ കോളേജ് സൂപ്രണ്ട് കെ.മോഹൻദാസ് അറിയിച്ചതനുസരിച്ച് കണ്ണാശുപത്രി ഡോക്ടർ വന്ന് പ്രിയയുടെ കണ്ണുകൾ ഏറ്റുവാങ്ങുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP