Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒരുഭാഗത്ത് വിശുദ്ധിസേന വൃത്തിയാക്കുമ്പോൾ മാലിന്യമിട്ട് വൃത്തികേടാക്കി കളിച്ച് ദേവസ്വം ബോർഡ്; സന്നിധാനത്തിന്റെ മുക്കും മൂലയും ശുചീകരിക്കാൻ പണിപ്പെടുന്നതിനിടെ അരവണ പ്ലാന്റിന് സമീപം പ്ലാസ്റ്റിക് മാലിന്യവും പഴയ ഫയലുകളും കൂട്ടിയിട്ട് ബോർഡിന്റെ വികൃതി; തുച്ഛമായ വേതനത്തിൽ പണിയെടുക്കുന്ന തങ്ങൾക്ക് ഇരട്ടിപ്പണി നൽകരുതേയെന്ന അപേക്ഷയുമായി വിശുദ്ധിസേന

ഒരുഭാഗത്ത് വിശുദ്ധിസേന വൃത്തിയാക്കുമ്പോൾ മാലിന്യമിട്ട് വൃത്തികേടാക്കി കളിച്ച് ദേവസ്വം ബോർഡ്; സന്നിധാനത്തിന്റെ മുക്കും മൂലയും ശുചീകരിക്കാൻ പണിപ്പെടുന്നതിനിടെ അരവണ പ്ലാന്റിന് സമീപം പ്ലാസ്റ്റിക് മാലിന്യവും പഴയ ഫയലുകളും കൂട്ടിയിട്ട് ബോർഡിന്റെ വികൃതി; തുച്ഛമായ വേതനത്തിൽ പണിയെടുക്കുന്ന തങ്ങൾക്ക് ഇരട്ടിപ്പണി നൽകരുതേയെന്ന അപേക്ഷയുമായി വിശുദ്ധിസേന

എസ്.രാജീവ്

സന്നിധാനം: മണ്ഡലമകരവിളക്ക് തീർത്ഥാടനത്തോട് അനുബന്ധിച്ച് വിശുദ്ധി സേന അഹോരാത്രം നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങൾ വൃഥാവിലാക്കുന്ന നടപടിയുമായി ദേവസ്വം ബോർഡിലേതടക്കമുള്ള ജീവനക്കാർ. സന്നിധാനത്തിന്റെ മുക്കും മുലയും ശുചീകരിക്കാൻ രാപകലെന്യേ വിശുദ്ധസേന പണിപ്പെടുമ്പോൾ സന്നിധാനത്തെ ഒഴിഞ്ഞ കോണുകളിൽദേവസ്വം ബോർഡ് അടക്കമുള്ള മറ്റ് ജീവനക്കാർ തന്നെ മാലിന്യം തള്ളുന്നതാണ്വിശുദ്ധ സേനാംഗങ്ങളെ കുഴയ്ക്കുന്നത്.

ശ്രീകോവിലിന് പിൻവശത്തുള്ള അരവണ നിർമ്മാണ പ്ലാന്റിന് സമീപം ദേവസ്വം ജീവനക്കാർ താമസിക്കുന്ന കെട്ടിടങ്ങൾക്ക് മധ്യഭാഗത്തായാണ് പ്ലാസ്റ്റിക് മാലിന്യങ്ങളും പഴയ ഫയലുകളും രജിസ്റ്റർ ബുക്കുകളും ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് ബോക്സുകളും അടങ്ങുന്ന മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെയും വിശുദ്ധ സേനാംഗങ്ങളുടെ ശ്രദ്ധ പതിയാത്ത ഇടമായതിനാൽ ഇവിടെ അനുദിനം മാലിന്യ നിക്ഷേപം പെരുകുകയാണ്. അന്നദാന മന്ദിരത്തിന്റെ പിറകിലുള്ള വഴികളിലും മാലിന്യം കുമിഞ്ഞുകൂടിയിട്ടുണ്ട്.

900 വിശുദ്ധി സേനാംഗങ്ങളെയാണ് ഇത്തവണ ജില്ലയിൽ വിന്യസിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിൽ നിന്നെത്തിയവരാണ് എല്ലാവരും. സന്നിധാനം 300, പമ്പ 205, നിലയ്ക്കൽ 360, പന്തളം 25, കുളനട 10 എന്നിങ്ങനെയാണ് വിശുദ്ധി സേനാംഗങ്ങളുടെ വിന്യാസം. സേനയുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക് ഉപയോഗം തടയുക, പമ്പാനദി മാലിന്യ മുക്തമാക്കുക എന്നിവക്കായി മിഷൻ ഗ്രീൻ എന്ന പേരിൽ ബോധവത്കരണവും നടപ്പിലാക്കിക്കൊണ്ടിരിക്കുമ്പോഴാണ് ഉത്തരവാദിത്വപ്പെട്ട വകുപ്പുകൾതന്നെ ശബരിമലയെ മാലിന്യ നിക്ഷേപ കേന്ദ്രമാക്കുന്നത്.

തുച്ഛമായ വേതനത്തിലാണ് വിശുദ്ധിസേനാംഗങ്ങൾ സന്നിധാനത്ത് ജോലിചെയ്യുന്നത്. വേതനത്തേക്കാൾ കൂടുതൽ ജോലി ചെയ്യുന്ന ഇവർക്ക് ഇവർക്ക് ഇരട്ടിപ്പണിയാണ് സന്നിധാനത്തെ ചിലവകുപ്പുകൾ നൽകുന്നതെന്നും ആക്ഷേപമുണ്ട്. മാലിന്യങ്ങൾ നിക്ഷേപിക്കാൻ സന്നിധാനം, മാളികപ്പുറം, പാണ്ടിത്താവളം, വലിയ നടപ്പന്തൽ തുടങ്ങി പമ്പമുതൽ തിരുമുറ്റംവരെ നിരവധി വേസ്റ്റ് ബോക്സുകൾ സ്ഥാപിച്ചിട്ടുണ്ടങ്കിലും വേണ്ടത്ര ഉപകാരപ്പെടുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP