Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാസ്തു ശാസ്ത്ര വിദഗ്ധനും പ്രമുഖ ശില്പിയുമായ ഉഴവൂർ ഗോപി അന്തരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: നിരവധി ക്ഷേത്രങ്ങളുടെയും പള്ളികളുടേയും ഗ്രഹങ്ങളുടെയും നിർമ്മാണ പ്രവർത്തനങ്ങൾക്ക് ശാസ്ത്രീയ രീതി സമ്മാനിച്ച വാസ്തു ശാസ്ത്ര വിശാരദൻ ഉഴവൂർ ഗോപി (75)നിര്യാതനായി. വാർദ്ധക്യ സഹജമായ അസുഖത്താൽ ഉഴവൂർ കെ.ആർ.നാരായണൻ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ആൾ കേരള ആർട്ടിസാൻസ് യൂണിയൻ (കോട്ടയം യൂണിറ്റ്) മുൻ ഭാരവാഹി കൂടിയായിരുന്നു.

പ്രശസ്ത ശില്പ പാരമ്പര്യ കുടുംമ്പമായ ഉഴവൂർ (കോട്ടയം) നെടുമറ്റത്തിൽ കുടുംബത്തിലെ മുതിർന്ന അംഗമായിരുന്നു. നിഷ്പക്ഷ സേവനത്തിലൂടെ ദൈവീകമായ വാസ്തുകലയെ ജനകീയ മനസുകളിൽ ആസ്വാദനം സൃഷ്ടിച്ച ഉഴവൂർ ഗോപിയുടെ നിര്യാണത്തിൽ വിശ്വകർമ്മ സഭ അനുശോചനം രേഖപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP