Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹൈബി ഈഡൻ എംപിയും ജെഎൻയുവിലെത്തി; സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് എല്ലാ പിന്തുണയുമെന്ന് കോൺഗ്രസ് നേതാവ്

ഹൈബി ഈഡൻ എംപിയും ജെഎൻയുവിലെത്തി; സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് എല്ലാ പിന്തുണയുമെന്ന് കോൺഗ്രസ് നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ജെഎൻയുവിൽ സമരം നടത്തുന്ന വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഹൈബി ഈഡൻ എംപി കാമ്പസിലെത്തി. സമരം ചെയ്യുന്ന വിദ്യാർത്ഥികളുമായി അദ്ദേഹം ആശയ വിനിമയം നടത്തി. എല്ലാ പിന്തുണയും അദ്ദേഹം വിദ്യാർത്ഥികളെ അറിയിച്ചു. സമരവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കെതിരെ വീണ്ടും ഡൽഹി പൊലീസ് കേസെടുത്തിരുന്നു. അന്യായമായി സംഘം ചേരൽ, ഗതാഗത തടസ്സം സൃഷ്ടിക്കൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ ചേർത്താണ് കേസ്. ഡൽഹിയിലെ ലോധി റോഡ് പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

വിദ്യാർത്ഥി സമരത്തിനെതിരെയുള്ള പൊലീസ് നടപടിക്കെതിരെ ജെഎൻയുവിലെ അദ്ധ്യാപക സംഘടനയും ഇന്ന് രംഗത്ത് വന്നു. ക്യാംപസിൽ അദ്ധ്യാപക സംഘടന പ്രതിഷേധിച്ചു. മണിക്കുറുകളോളം തുഗ്ലക്ക് റോഡ് ഉപരോധിച്ച് സമരം ചെയ്ത വിദ്യാർത്ഥികളെ ഇന്നലെ പൊലീസ് അടിച്ചോടിച്ചിരുന്നു. വഴിവിളക്കുകൾ അണച്ച ശേഷമായിരുന്നു പൊലീസിന്റെ അതിക്രമം.

അന്ധവിദ്യാർത്ഥികൾ അടക്കം നിരവധി വിദ്യാർത്ഥികൾക്ക് പൊലീസ് അതിക്രമത്തിൽ പരിക്കേറ്റത്. ജെഎൻയു വിദ്യാർത്ഥി യൂണിയനെ കേന്ദ്രസർക്കാർ ചർച്ചയ്ക്ക് വിളിച്ചതിന് തൊട്ടു പിന്നാലെയായിരുന്നു പൊലീസിന്റെ അപ്രതീക്ഷത നീക്കം. വഴിവിളക്കുകൾ അണച്ച ശേഷം കൂട്ടത്തോടെ എത്തിയ പൊലീസും സിആർപിഎഫും വിദ്യാർത്ഥികളെ തല്ലി. ഇതോടെ മണിക്കൂറുകളോളം റോഡ് ഉപരോധിച്ച് സമരം നടത്തിയ വിദ്യാർത്ഥികൾ പലഭാഗത്തേക്ക് ചിതറിയോടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP