Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോഷണം നടന്നത് ഇന്നലെ രാവിലെ അഞ്ചേ മുക്കാലോടെ; മോഷ്ടാവ് അകത്ത് കടന്നത് വിദ്യാർത്ഥികൾ രാവിലെ പുറത്തിറങ്ങുന്ന തക്കം നോക്കി; കവർന്നത് രണ്ടു ലാപ്‌ടോപ്പുകളും ഒരു മൊബൈൽ ഫോണും; മോഷ്ടാവിനെ ചൂണ്ടിക്കാട്ടി സിസിടിവി ദൃശ്യങ്ങളും; വെള്ളയമ്പലത്തെ മോഡൽ ബോയ്‌സ് ഹോസ്റ്റലിലെ കള്ളനെ തേടി പൊലീസ് അന്വേഷണം

മോഷണം നടന്നത് ഇന്നലെ രാവിലെ അഞ്ചേ മുക്കാലോടെ; മോഷ്ടാവ് അകത്ത് കടന്നത് വിദ്യാർത്ഥികൾ രാവിലെ പുറത്തിറങ്ങുന്ന തക്കം നോക്കി; കവർന്നത് രണ്ടു ലാപ്‌ടോപ്പുകളും ഒരു മൊബൈൽ ഫോണും; മോഷ്ടാവിനെ ചൂണ്ടിക്കാട്ടി സിസിടിവി ദൃശ്യങ്ങളും; വെള്ളയമ്പലത്തെ മോഡൽ ബോയ്‌സ് ഹോസ്റ്റലിലെ കള്ളനെ തേടി പൊലീസ് അന്വേഷണം

എം മനോജ് കുമാർ

തിരുവനന്തപുരം: വെള്ളയമ്പലത്തെ സർക്കാർ മോഡൽ ബോയ്‌സ് ഹോസ്റ്റലിൽ മോഷണം. ഇന്നലെ രാവിലെ അഞ്ചേമുക്കാലോടെ നടന്ന മോഷണത്തിൽ വിദ്യാർത്ഥികളുടെ ലാപ്‌ടോപ്പും മൊബൈൽ ഫോണുകളും മോഷണം പോയി. ഹോസ്റ്റൽ നല്ല രീതിയിൽ അറിയാവുന്ന ആളാണ് മോഷണം നടത്തിയത് എന്നാണ് സൂചന. മോഷ്ടാവിന്റെ ചിത്രങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഹോസ്റ്റൽ വാർഡൻ മ്യൂസിയം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മോഷ്ടാവിന്റെ ദൃശ്യങ്ങളും കൈമാറിയിട്ടുണ്ട്. പരാതിയും ദൃശ്യങ്ങളും ലഭിച്ചതോടെ മോഷ്ടാവിനെ കുരുക്കാൻ മ്യൂസിയം പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

ഹോസ്റ്റലിന്റെ അകത്ത് നിന്ന് ആരെങ്കിലും വിവരം ചോർത്തിക്കൊടുത്തോ, മോഷ്ടാവ് എങ്ങിനെ അകത്ത് കയറി, ഈ സമയം വിദ്യാർത്ഥികൾ പുറത്ത് പോകാറുണ്ട് എന്നത് മോഷ്ടാവ് അറിഞ്ഞതെങ്ങിനെ എന്നുള്ള കാര്യങ്ങളും പൊലീസിന്റെ അന്വേഷണത്തിലുണ്ട്. ഇന്നലെ മോഷണം നടന്നിട്ടും പരാതി കൈമാറിയിട്ടും മോഷണത്തിൽ ആരും അറസ്റ്റിലായിട്ടില്ല. സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ ആധാരമാക്കിയാണ് പൊലീസ് അന്വേഷണം നടത്തുന്നത്. അഞ്ചേമുക്കാലിന് അകത്ത് കയറിയ മോഷ്ടാവ് അര മണിക്കൂറോളം ഹോസ്റ്റലിൽ ചിലവഴിച്ചിട്ടുണ്ട്. രണ്ടു ലാപ് ടോപ്പും ഒരു മൊബൈൽ ഫോണും ഒരു ഡിക്ഷണറിയുമാണ് ഇയാൾ കവർന്നത്.

ഹോസ്റ്റലിലെ മിക്ക റൂമുകളിലും ഒന്നിലധികം വിദ്യാർത്ഥികളുണ്ട്. ഈ വിദ്യാർത്ഥികളിൽ പലരും രാവിലെ പുറത്ത്‌പോകും. റൂമിൽ മറ്റുള്ളവർ ഉറങ്ങുന്നത് കാരണം മുറികൾ പുറത്ത് നിന്നും അടയ്ക്കാൻ വിദ്യാർത്ഥികൾക്ക് കഴിയാറില്ല. ഈ അവസരം മുതലെടുത്താണ് രാവിലെ വിദ്യാർത്ഥികൾ ഇറങ്ങുന്ന നേരം നോക്കി മോഷ്ടാവ് അകത്ത് കയറിയത്. മോഷ്ടിക്കാനുള്ള അവസരം നോക്കി വിദ്യാർത്ഥികൾ ഉറങ്ങുന്നത് നോക്കി മോഷ്ടാവ് ഹോസ്റ്റലിന്റെ വരാന്തയിൽ കൂടി നടക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ ദൃശ്യങ്ങളിൽ നിന്നാണ് മോഷ്ടാവിന്റെ മുഖവും തിരിച്ചറിഞ്ഞത്. മോഷ്ടാവ് മിക്ക മുറികളും നിരീക്ഷിക്കുന്നതും മുറികളിൽ കയറി പരിശോധന നടത്തുന്നതും വ്യക്തമാണ്. ഇങ്ങിനെ കയറിയപ്പോഴാണ് ഉറങ്ങുന്ന വിദ്യാർത്ഥികളുടെ മൊബൈൽ ഫോണും ലാപ്‌ടോപ്പും അടിച്ചു മാറ്റിയത്.

വെള്ളയമ്പലം സിഡാക്കിൽ എംടെക്കിനു പഠിക്കുന്ന ഒരു വിദ്യാർത്ഥിയുടെതാണ് കവർന്ന ലാപ്‌ടോപ്പുകളിൽ ഒരെണ്ണം. ഇരുപത്തിയെണ്ണായിരം രൂപ വിലവരുന്ന ലാപ്‌ടോപ്പും പതിനായിരം രൂപ വിലവരുന്ന മോബൈലുമാണ് കവർന്നത്. എംടെക്കിന് സബ്മിറ്റ് ചെയ്യേണ്ട പ്രോജക്റ്റ് ഈ എച്ച്പി ലാപ്പ്‌ടോപ്പിലാണ് ഉള്ളത്. മോഷ്ടാവ് ഇത് തിരിച്ചു തന്നാൽ വലിയ സഹായമാകുമെന്നാണ് വിദ്യാർത്ഥി മറുനാടനോട് പറഞ്ഞത്. പൊലീസ് അന്വേഷണം ഊർജ്ജിതമാക്കണമെന്നും ലാപ്‌ടോപ്പ് ഫോർമാറ്റ് ചെയ്യുന്നതിന് മുൻപ് ഇത് കണ്ടെത്തി നൽകണമെന്നും വിദ്യാർത്ഥി ആവശ്യപ്പെടുന്നു. ലാപ്‌ടോപ്പ് നഷ്ടമായതോടെ ഇതുവരെ താൻ പ്രോജക്ടുമായി ചെയ്ത എല്ലാ ജോലികളും ആദ്യം മുതൽ ചെയ്യേണ്ടി വരുമെന്ന് വിദ്യാർത്ഥി പറയുന്നു. ഇത് തന്നെ കൊല്ലുന്നതിനു സമവുമാണ്. കള്ളന്റെ അപ്രതീക്ഷിതമായ കടന്നു കയറ്റം താത്കാലത്തെങ്കിലും എംടെക്ക് പഠനത്തിനു വിഘാതമായത് ചൂണ്ടിക്കാട്ടി വിദ്യാർത്ഥി പറയുന്നു.

അന്വേഷണം കാര്യക്ഷമായി തന്നെ നടക്കുന്നു എന്നാണ് മ്യൂസിയം പൊലീസ് മറുനാടനോട് പറഞ്ഞത്. മോഷ്ടാവിന്റെ മുഖം വ്യക്തമാണ്. അതുകൊണ്ട് തന്നെ ഇയാളെ തിരിച്ചറിയാൻ കഴിയുമോ എന്നാണ് നോക്കുന്നത്. പ്രതി എന്തായാലും പിടിയിലാകും എന്നാണ് മ്യൂസിയം പൊലീസ് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP