Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുഖം മിനുക്കാനായി ഐഎഎസുകാരെ കണ്ട് അഭിപ്രായം പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല പിണറായി; ധാർഷ്ട്യവും ധൂർത്തും, വൈര്യ നിര്യാണ ബുദ്ധിയും സ്വജനപക്ഷപാതവും തിരുത്താതെ വികൃതമാക്കപ്പെട്ട ഈ മുഖം ഒരിക്കലും നന്നാവില്ല; ഭരണത്തിൽ ഇമേജ് നന്നാക്കാൻ ഇറങ്ങിയ പിണറായിയോട്

മറുനാടൻ ഡെസ്‌ക്‌

മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണത്തിന് ഇനി കേവലം ഒന്നര കൊല്ലം കൂടി മാത്രമാണ് ബാക്കിയുള്ളത്. അതുകൊണ്ട് ജനങ്ങളുടെ പൾസ് അറിഞ്ഞുകൊണ്ടുള്ള മാറ്റങ്ങൾ വരുത്തുന്നതിനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി. എന്താണ് ഭരണത്തിന്റെ ഇതുവരെയുള്ള കുറവുകൾ? എന്തെല്ലാം മാറ്റങ്ങളാണ് വരുത്തേണ്ടത് എന്നറിയാൻ മുഖ്യമന്ത്രി തുടർച്ചയായി പ്രമുഖരുമായി ചർച്ചകൾ സംഘടിപ്പിക്കുന്നു. അതിന്റെ ഭാഗമായി ഇന്നലെ റിട്ടയർ ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥരുടെ അഭിപ്രായം തേടി. ഇന്ന് രാവിലെ സീനിയർ ഐഎഎസ് ഉദ്യോഗസ്ഥരുടെയും ഉച്ച കഴിഞ്ഞ് ജൂനിയർ ഐഎഎസ് ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് അഭിപ്രായങ്ങൾ തേടുന്നു. ഒപ്പം എഞ്ചിനീയർമാർ, ഡോക്ടർമാർ, മറ്റ് മേഖലകളിലെ പ്രമുഖർ ഇങ്ങനെ സകലരുടെയും അഭിപ്രായങ്ങൾ തേടുകയാണ് മുഖ്യമന്ത്രി.



മറ്റുള്ളവരുടെ അഭിപ്രായങ്ങൾ തേടിക്കൊണ്ട് ഭരണം മെച്ചപ്പെടുത്തുന്നതിനുള്ള മുഖ്യമന്ത്രിയുടെ ആഗ്രഹത്തെയും ശ്രമത്തെയും ഒട്ടും ചെറുതായി കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അഭിനന്ദിക്കുന്നു. പക്ഷേ, ഒടുവിൽ ഒന്നര വർഷം മാത്രം ഭരണം ബാക്കിയുള്ളപ്പോൾ ഒരു മുഖം മിനുക്കലിന് വേണ്ടി നടത്തുന്ന ഗിമ്മിക്കായി, അഭ്യാസമായി ഇത് മാറാൻ പാടില്ല. ഒന്നര കൊല്ലം അവശേഷിക്കുന്നത് വരെ ആരുടെയും അഭിപ്രായം എനിക്ക് വേണ്ടായിരുന്നു. എന്റെ ഇഷ്ടമനുസരിച്ച് ഞാൻ നടത്തുമായിരുന്നു.

ഇനി ജനങ്ങൾ എന്റെ ഇഷ്ടങ്ങൾ തിരസ്‌കരിക്കുന്നതുകൊണ്ട് നിങ്ങളുടെ അഭിപ്രായങ്ങൾ കൂടി പരിഗണിക്കാം എന്നാണ് മുഖ്യമന്ത്രി കരുതുന്നത് എങ്കിൽ അതിൽ ചില പിശകുകൾ ഉണ്ട്. ഇത് ഒരു തട്ടിപ്പായി മാറും. അതായത്, ധാർഷ്ട്യവും അഹങ്കാരവുമൊക്കെ ഇതുവരെ പുലർത്തിയ ശേഷം ഒടുവിൽ മുഖ്യമന്ത്രി നാട്ടുകാരുടെ അഭിപ്രായം തേടുമ്പോൾ ഇത്രയും കാലം നാട്ടുകാരുടെ അഭിപ്രായത്തിന് പുല്ല് വിലയാണ് ഇനി ഞങ്ങൾ നാട്ടുകാരുടെ അഭിപ്രായം പരിഗണിക്കും എന്ന് വരുമ്പോൾ അത് ഒരു പരിധിവരെ ജനഹിതത്തിനെതിരെയുള്ള നിലപാടായി മാറും.

എനിക്ക് മുഖ്യമന്ത്രിയോട് പറയാനുള്ളത്, തെരഞ്ഞെടുപ്പിന് സമയമാകുമ്പോൾ മുഖം മിനുക്കി ശരിയാക്കിയെടുക്കാൻ പറ്റുന്ന മുഖമല്ല സിപിഎമ്മിനും അങ്ങേയ്ക്കുമുള്ളത് എന്നതാണ്. ജനഹിതത്തിന് എതിരായി നിൽക്കുകയും ധാർഷ്ട്യം എന്നത് സ്വന്തം നിലപാടായി മാറ്റുകയും ചെയ്ത ഒരു സർക്കാർ ഒടുവിൽ എത്ര മുഖം മിനുക്കാൻ ശ്രമിച്ചാലും എത്ര പൗഡറിട്ട് സുന്ദരക്കുട്ടന്മാരാകാൻ ശ്രമിച്ചാലും അത് വിജയിക്കണം എന്നില്ല. ആത്യന്തികമായി ജനങ്ങൾ എങ്ങനെ ചിന്തിക്കുന്നു എന്ന് തിരിച്ചറിയുന്നിടത്താണ് ഭരണകൂടങ്ങൾ വിജയിക്കുന്നത്. വാസ്തവത്തിൽ നിയമ നിർമ്മാണങ്ങൾ പോലും നടക്കുന്നത് ജനവികാരത്തിന്റെ അടിസ്ഥാനത്തിലാണ്. അങ്ങനെ നിർമ്മിക്കപ്പെടുന്ന നിയമങ്ങൾ നടപ്പിലാക്കുകയും ജനക്ഷേമകരമായ പ്രവർത്തനങ്ങൾ കൊണ്ടുവരികയും പദ്ധതികൾ കൊണ്ടുവരികയുമാണ് ്‌രു സർക്കാർ ചെയ്യേണ്ടത്.

കേരളം മാറും, കേരളം വളരും എന്നൊക്കെ പറഞ്ഞ് അധികാരത്തിലെത്തിയ പിണറായി വിജയൻ സർക്കാർ ഉത്തരം പറയേണ്ട ചില ചോദ്യങ്ങളുണ്ട്. ആദ്യത്തെ ചോദ്യം, വലിയ ഏത് നിക്ഷേപം ഇതുവരെ ഈ നാട്ടിൽ എത്തി എന്നതാണ്. നിക്ഷേപ സൗഹൃദമാണ്, വ്യവസായികൾക്ക് സൗകര്യങ്ങൾ ഒരുക്കി കൊടുക്കും, കേരളം മാറുകയാണ് എന്നൊക്കെ പറയുന്ന ഈ നാട്ടിൽ കഴിഞ്ഞ മൂന്നര കൊല്ലത്തിനിടയിൽ എന്ത് നിക്ഷേപം സംഭവിച്ചു? ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണ്ണരൂപം വീഡിയോയിൽ കാണുക..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP