Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ടൂവീലറുകളിലെ പിൻസീറ്റ് യാത്രക്കാർക്കും ഇനി ഹെൽമറ്റ് നിർബന്ധം; നാലു വയസ്സിന് മുകളിലുള്ളവർ ഹെൽമറ്റ് ധരിക്കണം; കേന്ദ്രനിയമത്തിൽ ഇളവുകൾ ആവശ്യപ്പെട്ടുള്ള അപ്പീൽ സംസ്ഥാന സർക്കാർ പിൻവലിച്ചു; ഉടൻ വിജ്ഞാപനം ഇറക്കുമെന്നും സർക്കാർ; ഹെൽമറ്റ് നിബന്ധമാക്കിയത് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യം നൽകണമെന്നും ബോർഡുകൾ സ്ഥാപിക്കണമെന്നും ഹൈക്കോടതി

ടൂവീലറുകളിലെ പിൻസീറ്റ് യാത്രക്കാർക്കും ഇനി ഹെൽമറ്റ് നിർബന്ധം; നാലു വയസ്സിന് മുകളിലുള്ളവർ ഹെൽമറ്റ് ധരിക്കണം; കേന്ദ്രനിയമത്തിൽ ഇളവുകൾ ആവശ്യപ്പെട്ടുള്ള അപ്പീൽ സംസ്ഥാന സർക്കാർ പിൻവലിച്ചു; ഉടൻ വിജ്ഞാപനം ഇറക്കുമെന്നും സർക്കാർ; ഹെൽമറ്റ് നിബന്ധമാക്കിയത് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യം നൽകണമെന്നും ബോർഡുകൾ സ്ഥാപിക്കണമെന്നും ഹൈക്കോടതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അടുത്ത മാസം ഒന്നുമുതൽ ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്കും ഇനി ഹെൽമറ്റ് നിർബന്ധം. പിൻസീറ്റ് യാത്രക്കാർക്കും ഹെൽമെറ്റ് വേണമെന്ന കേന്ദ്ര മോട്ടോർ വാഹനനിയമം കർശനമായി നടപ്പിലാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്ന നാലു വയസ്സിന് മുകളിലുള്ള കുട്ടികൾ അടക്കം എല്ലാ യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച വിധിയിൽ വ്യക്തമാക്കി.

ഹെൽമറ്റ് നിർബന്ധമാക്കിയ വിധിയിൽ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകില്ല. കേന്ദ്രനിയമത്തിനെതിരായ അപ്പീൽ പിൻവലിക്കുന്നതായും, ഉടൻ വിജ്ഞാപനം ഇറക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഹെൽമറ്റ് നിർബന്ധമാക്കിയത് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യം നൽകണമെന്നും സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. ഇക്കാര്യം വ്യക്തമാക്കി ബോർഡുകൾ സ്ഥാപിക്കണമെന്നും ഹൈക്കോടതി നിർദ്ദേശം നൽകി.

പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമറ്റ് നിർബന്ധമാക്കിയ ഉത്തരവിൽ ഇളവ് വരുത്താൻ സർക്കാരിന് അധികാരമില്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. കേന്ദ്ര നിയമം പാലിക്കാനും നടപ്പാക്കാനും സംസ്ഥാനസർക്കാരിന് ബാധ്യതയുണ്ടെന്നും കോടതി പറഞ്ഞിരുന്നു. ഡിവിഷൻ ബെഞ്ചാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. സിംഗിൾ ബഞ്ച് ഹെൽമറ്റ് നിർബന്ധമാക്കിയതിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീലാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. കേന്ദ്ര നിയമം സംസ്ഥാന സർക്കാർ നടപ്പാക്കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും കോടതി പറഞ്ഞു. നേരത്തെ പിൻസീറ്റ് യാത്രക്കാർക്ക് ഇളവ് അനുവദിച്ച സർക്കാരിന്റെ ഉത്തരവ് സിംഗിൾ ബഞ്ച് സ്റ്റേ ചെയ്തിരുന്നു. ചൊവ്വാഴ്‌ച്ചയ്ക്കകം സർക്കാർ തീരുമാനം അറിയിക്കണമെന്നാണ് കോടതി നിർദ്ദേശിച്ചിരുന്നത്.

2019 ഓഗസ്റ്റ് 9 നാണ് പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കി കേന്ദ്രം നിയമം ഭേദഗതി ചെയ്തത്. അതുപ്രകാരം നാലു വയസിനു മുകളിലുള്ളവർക്ക് ഹെൽമറ്റിന് ഇളവില്ല. സിക്ക്കാർക്കു മാത്രമാണ് ഇളവുള്ളത്. എന്നാൽ 1988 ലെ കേന്ദ്ര മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്ത് കേരളം പിൻസീറ്റ് യാത്രക്കാർക്ക് ഇളവ് അനുവദിച്ചിരുന്നു. എന്നാൽ ഈ ഇളവുകൾ ഇനി തുടരാൻ അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

കേന്ദ്രനിയമം കർശനമായി നടപ്പിലാക്കാനും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്രനിയമത്തിന് അനുസൃതമായി വിജ്ഞാപനം ഇറക്കുമെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി. മാധ്യമങ്ങൾ വഴി പ്രചാരണം നടത്തുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.

പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കിയിട്ടുള്ള കേന്ദ്ര നിയമം മറികടന്ന് സംസ്ഥാന സർക്കാർ ഭേദഗതി കൊണ്ടുവന്നതിനെ കോടതി നേരത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. സർക്കാർ നടപടി ചട്ടവിരുദ്ധമാണ്. ഇത് തിരുത്തി ചൊവ്വാഴ്ചയ്ക്ക് മുമ്പ് ഉത്തരവിറക്കണമെന്ന് കോടതി അന്ത്യശാസനം നൽകുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP