Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്‌കൂൾ വിദ്യാർത്ഥികൾക്ക് മുന്നിൽ ബസ് നിർത്താൻ സ്വകാര്യ ബസുകൾക്ക് മനസ്സില്ല; ഓടിയെത്തി ബസിൽ കയറാൻ ശ്രമിച്ചാൽ അസഭ്യം പറച്ചിലും കയ്യേറ്റവും; കഴിഞ്ഞ ദിവസം ബസ് ജീവനക്കാരൻ പ്ലസ്ടു വിദ്യാർത്ഥിനിയെ ബസിൽ നിന്നും തള്ളിയിട്ട സംഭവത്തിൽ ഉടൻ നടപടി വേണമെന്ന് കളക്ടറുടെ ഉത്തരവ്; ശാശ്വത പരിഹാരമാണ് വേണ്ടതെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും

സ്‌കൂൾ വിദ്യാർത്ഥികൾക്ക് മുന്നിൽ ബസ് നിർത്താൻ സ്വകാര്യ ബസുകൾക്ക് മനസ്സില്ല; ഓടിയെത്തി ബസിൽ കയറാൻ ശ്രമിച്ചാൽ അസഭ്യം പറച്ചിലും കയ്യേറ്റവും; കഴിഞ്ഞ ദിവസം ബസ് ജീവനക്കാരൻ പ്ലസ്ടു വിദ്യാർത്ഥിനിയെ ബസിൽ നിന്നും തള്ളിയിട്ട സംഭവത്തിൽ ഉടൻ നടപടി വേണമെന്ന് കളക്ടറുടെ ഉത്തരവ്; ശാശ്വത പരിഹാരമാണ് വേണ്ടതെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും

സുവർണ പി എസ്

കൊച്ചി: സ്‌കൂളും കോളേജും വിട്ടാൽ വീട്ടിലെത്താൻ സ്വകാര്യ ബസുകളുടെ പിന്നാലെ ബസുകളേക്കാൾ വേഗത്തിൽ കുതിക്കേണ്ട അവസ്ഥയാണ് വിദ്യാർത്ഥികൾക്ക്. ബസുകളിൽ കയറാൻ വിദ്യാർത്ഥികൾ ബുദ്ധിമുട്ടുന്നതും, ബസ് ജീവനക്കാരുടെ അടുത്ത് നിന്ന് മോശം അനുഭവം ഉണ്ടാവുന്നതും പതിവാണ്. എന്നാൽ ഇതിനെതിരെ നടപടി എടുക്കുമെന്ന് പറയുകയല്ലാതെ മാറ്റങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. എന്നാൽ കഴിഞ്ഞ ദിവസം വിദ്യാർത്ഥിനിയെ ബസ്സിൽ നിന്ന് തള്ളിയിട്ട ബസ് ജീവനക്കാരനെതിരെ കലക്ടറുടെ ഉത്തരവ് പ്രകാരം നടപടിക്ക് ഒരുങ്ങുകയാണ്. സംഭവത്തിന് പിന്നാലെ വിദ്യാർത്ഥി നൽകിയ പരാതിയിന്മേലാണ് കലക്ടറുടെ ഉത്തരവ്. എന്നാൽ ഇങ്ങനെ ഒരു പ്രശ്നത്തിൽ നടപടിയെടുത്തതുകൊണ്ട് തീരാവുന്ന പ്രശ്നമേയല്ല വിദ്യാർത്ഥികളും ബസ് ജീവനക്കാർക്കും ഇയടിൽ ഉണ്ടാവുന്നത്.

കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചിനായിരുന്നു സംഭവം. സ്‌ക്കൂൾ വിട്ട് വീട്ടിലേക്ക് പോവാൻ ബസ് കയറാൻ നിന്ന വിദ്യാർത്ഥികളെ ബസിൽ കയറ്റാൻ ബസ് ജീവനക്കാർ തയ്യാറായില്ല. എന്നാൽ മറ്റ് യാത്രക്കാർക്കൊപ്പം ബസിലേക്ക് കയറാൻ ശ്രമിച്ചപ്പോൾ വിദ്യാർത്ഥികളെ തള്ളി പുറത്താക്കി. ഇതിനിടെ ഫാത്തിമ എന്ന പ്ലസ്ടൂ വിദ്യാർത്ഥിനി താഴെ നീണു. താഴെ വീണ് കിടന്ന വിദ്യാർത്ഥിനിയെ വകവെയ്ക്കാതെ മുന്നോട്ടെടുത്ത ബസ് നാട്ടുകാർ തടഞ്ഞുവെച്ചു. തുടർന്ന് ഫാത്തിമയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നിന്നും പിന്നീട് മെഡിക്കൽ ട്രസ്റ്റിലേക്ക് മാറ്റി. താഴെ വീണ വിദ്യാർത്ഥിയുടെ ഇടുപ്പെല്ലിനു ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഒരു മാസത്തെ വിശ്രമമാണ് വിദ്യാർത്ഥിക്ക് ആശുപത്രി അധികൃതർ നിർദ്ദേശിച്ചിരിക്കുന്നത്. തൃക്കാക്കര കാർഡിനൽ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനി ഫാത്തിമയ്ക്ക് സ്‌ക്കൂളിന് മുൻപിലെ ജഡ്ജിമുക്ക് ബസ് സ്റ്റോപിൽ വച്ചാണ് ദുരനുഭവം ഉണ്ടായത്.

എസ്.എം.എസ് ബസിൽ നിന്നാണ് വിദ്യാർത്ഥിനികൾക്ക് ദുരനുഭവം ഉണ്ടായിരിക്കുന്നത്. സംഭവത്തിന് ശേഷം ബസ് ജീവനക്കാർക്ക് എതിരെ പരാതി നൽകുകയും ചെയ്തു. തുടർന്ന് പൊലീസ് കേസെടുത്തു. സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും കലക്ടറേറ്റിലെത്തി കലക്ടർ എസ്. സുഹാസിന് പരാതിയും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തിൽ ഉടനെ നടപടി വേണമെന്ന് കലക്ടറുടെ ഉത്തരവ് എത്തിയത്.

കഴിഞ്ഞ ദിവസം ഉണ്ടായ സംഭവം മാത്രം അന്വേഷിച്ചതുകൊണ്ട് മാത്രം ഇത്തരം പ്രശ്നങ്ങൾ തീരില്ല. കാരണം ഈ റൂട്ടിലെ എന്നല്ല ഒട്ടുമിക്ക റൂട്ടുകളിലെ ബസുകളും വിദ്യാർത്ഥികളെ ബസുകളിൽ കയറ്റാറില്ല. അഥവാ വിദ്യാർത്ഥികൾ കറിയാൽ തന്നെ എന്തെങ്കിലും ഒക്കെ പറഞ്ഞ് ചീത്ത പറഞ്ഞുകൊണ്ടിരിക്കും. അതുകൊണ്ട് തന്നെ ഈ റൂട്ടിലെ ബസുകൾ വിദ്യാർത്ഥികളെ കയറ്റാറില്ലെന്നും കഴിഞ്ഞ ദിവസം നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ആൺകുട്ടികൾ ഇരുചക്ര വാഹനങ്ങളിൽ ഉൾപ്പെടെ ലിഫ്റ്റ് ചോദിച്ച് വീടുകളിലേക്ക് പോകുമ്പോൾ പെൺകുട്ടികളാണ് വിഷമിക്കുന്നത്. മറ്റ് വാഹനങ്ങളിൽ ലിഫ്റ്റ് ചോദിച്ച് ആൺകുട്ടികൾ പോവുന്നത് പോലെ പെൺകുട്ടികൾക്ക് പോവാൻ കഴിയാത്തതുകൊണ്ട് തന്നെ പലരെയും രക്ഷിതാക്കളെത്തി കൊണ്ടുപോവുകയാണ് പതിവ്. മറ്റ് ചിലർ ഓട്ടോയും മറ്റും പിടിച്ച് വീടുകളിലെത്തുന്നു.

സ്വകാര്യ ബസുകളിൽ കയറാൻ വിദ്യാർത്ഥികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയൊന്നുമല്ല. മാത്രമല്ല ഇതിൽ പുതുമയുമില്ല. ബസുകളിൽ വിദ്യാർത്ഥികൾ കയറാൻ പാടില്ല കയറിയാൽ തന്നെ സീറ്റ് കിട്ടിയാലും ഇരിക്കാൻ പാടില്ല എന്ന നിലപാടാണ് ഒട്ടുമിക്ക ബസ് ജീവനക്കാർക്കും. ബസ് ജീവനക്കാരോടൊപ്പം മറ്റ് ചില യാത്രക്കാരും ഇതിനോട് യോജിക്കാറുണ്ട്. മറ്റ് യാത്രക്കാരെ പോലെ തന്നെ വിദ്യാർത്ഥികൾക്കും ബസുകളിൽ യാത്ര ചെയ്യാൻ കഴിയണം എന്ന മാറ്റമാണ് ഇവിടെ അധികാരികൾ കൊണ്ടുവരേണ്ടത്. അതിലാണ് മാറ്റം വരേണ്ടത്. അല്ലാതെ ഇപ്പോൾ ഉണ്ടായ പ്രശ്നങ്ങളിൽ മാത്രം മാറ്റം വന്നിട്ട് കാര്യമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP